scorecardresearch

ഒരു ദിവസം 1 മുതൽ 4 കപ്പ് വരെ കാപ്പി കുടിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും?

ദിവസേന കുടിക്കുന്ന കാപ്പിയുടെ അളവ് നിങ്ങളുടെ ആയുസിനെയും ആരോഗ്യത്തെയും ഗണ്യമായി സ്വാധീനിക്കും

ദിവസേന കുടിക്കുന്ന കാപ്പിയുടെ അളവ് നിങ്ങളുടെ ആയുസിനെയും ആരോഗ്യത്തെയും ഗണ്യമായി സ്വാധീനിക്കും

author-image
Health Desk
New Update
health

Source: Freepik

രാവിലെ എഴുന്നേറ്റ ഉടൻ ഒരു കപ്പ് ചൂട് കാപ്പി കുടിച്ചില്ലെങ്കിൽ പലർക്കും അന്ന് ഒരു ഉന്മേഷവും തോന്നാറില്ല. എന്നാൽ ഈ ശീലം വെറുമൊരു ഊർജസ്വലതയ്ക്ക് അപ്പുറം നിങ്ങളുടെ ആരോഗ്യത്തിന് എങ്ങനെയൊക്കെ ഗുണകരമാകുമെന്ന് നിങ്ങൾക്കറിയാമോ? ന്യൂട്രീഷ്യനിസ്റ്റ് സിബ് അറ്റ്കിൻസ് അടുത്തിടെ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ദിവസേന കുടിക്കുന്ന കാപ്പിയുടെ അളവ് നിങ്ങളുടെ ആയുസിനെയും ആരോഗ്യത്തെയും ഗണ്യമായി സ്വാധീനിക്കും.

Advertisment

Also Read: 10 ദിവസം പഞ്ചസാര ഉപേക്ഷിക്കൂ; ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ

ഒരു കപ്പ് കാപ്പി: ആയുസ് വർധിപ്പിക്കും

ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് അകാല മരണം സംഭവിക്കാനുള്ള സാധ്യത 5 മുതൽ 6 ശതമാനം വരെ കുറയ്ക്കുമെന്ന് സിബ് അറ്റ്കിൻസ് പറയുന്നു. കാപ്പിയിലെ കഫീൻ തലച്ചോറിലെ അഡെനോസിൻ എന്ന ഘടകത്തെ തടയുന്നതിലൂടെ ക്ഷീണം അകറ്റുകയും ഏകാഗ്രത വർധിപ്പിക്കുകയും ചെയ്യുന്നു.

Advertisment

രണ്ട് കപ്പ് കാപ്പി: തലച്ചോറിന്റെ ആരോഗ്യം

ദിവസവും രണ്ട് കപ്പ് കാപ്പി കുടിക്കുന്നത് അൽഷിമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും തലച്ചോറിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

Also Read: തൈര് കഴിച്ചാൽ ജലദോഷമുണ്ടാകുമോ? രാത്രി തൈര് കഴിക്കാമോ? 13 സംശയങ്ങൾക്കുള്ള മറുപടി

മൂന്ന് കപ്പ് കാപ്പി: കരളിന് സുരക്ഷ

മൂന്ന് കപ്പ് കാപ്പി കുടിക്കുന്നവരിലാണ് ഏറ്റവും കൂടുതൽ ആരോഗ്യഗുണങ്ങൾ കണ്ടുവരുന്നത്. ഇത് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഫാറ്റി ലിവർ, കരൾ കാൻസർ എന്നിവ തടയാൻ മൂന്ന് കപ്പ് കാപ്പി കുടിക്കുന്നത് സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

നാല് കപ്പ് കാപ്പി: ഹൃദയാരോഗ്യം

നാല് കപ്പ് വരെ കാപ്പി കുടിക്കുന്നത് ഹൃദയസ്തംഭനം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും. കാപ്പിയിലെ ക്ലോറോജെനിക് ആസിഡ് രക്തസമ്മർദം നിയന്ത്രിക്കാനും രക്തധമനികളുടെ ഇലാസ്തികത നിലനിർത്താനും സഹായിക്കുന്നു.

Also Read: മുട്ടയോ ചിക്കനോ അതോ പ്രോട്ടീൻ ബാറോ? മികച്ച പ്രോട്ടീൻ ഏത്? ഡോക്ടറുടെ റാങ്കിങ് ഇങ്ങനെ

കാപ്പി കുടിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ശേഷം കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. ഇത് രാത്രിയിലെ ഉറക്കത്തെ ദോഷകരമായി ബാധിക്കും. പായ്ക്കറ്റുകളിൽ കിട്ടുന്ന ഇൻസ്റ്റന്റ് കാപ്പിയേക്കാൾ ഫിൽട്ടർ ചെയ്തതോ അപ്പപ്പോൾ പൊടിച്ചെടുത്തതോ ആയ കാപ്പിയാണ് ആരോഗ്യത്തിന് ഉത്തമം. കാപ്പി ആരോഗ്യത്തിന് നല്ലതാണെങ്കിലും അമിതമായാൽ അത് നെഞ്ചിടിപ്പ് കൂടാനും ഉത്കണ്ഠയ്ക്കും കാരണമായേക്കാം.

View this post on Instagram

A post shared by Zib - Ayus Wellness - Health Optimisation | Mindset | Longevity (@ayuswellnessuk)

ചുരുക്കത്തിൽ, കൃത്യമായ അളവിലും ശരിയായ സമയത്തും കാപ്പി കുടിക്കുന്നത് നിങ്ങളുടെ ആയുസ്സ് കൂട്ടാനും പല മാരക രോഗങ്ങളെയും പ്രതിരോധിക്കാനും സഹായിക്കും.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ആപ്പിളോ ഓറഞ്ചോ: ഏതാണ് മികച്ച സൂപ്പർ ഫുഡ്? നിങ്ങളുടെ ഡയറ്റിൽ ഏതാണ് വേണ്ടത്?

Coffee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: