/indian-express-malayalam/media/media_files/2025/07/22/weight-loss-2025-07-22-12-28-45.jpg)
Source: Freepik
ശരീര ഭാരം കുറയ്ക്കാൻ സഹായകരമായ നുറുങ്ങുകളും തന്ത്രങ്ങളും സോഷ്യൽ മീഡിയയിൽ സ്ഥിരമായി പോസ്റ്റ് ചെയ്യുന്ന ന്യൂട്രീഷ്യനിസ്റ്റാണ് ലൂയിസാന കരേരോ. വ്യായാമങ്ങൾ മുതൽ ഡയറ്റ് ടിപ്പുകൾവരെ, വേഗത്തിലുള്ള ശരീരഭാരം കുറയ്ക്കാൻ പിന്തുടരേണ്ട ആരോഗ്യകരമായ ശീലങ്ങൾ അവർ ഷെയർ ചെയ്യാറുണ്ട്.
ഏതാനും ആഴ്ചകൾക്ക് മുമ്പ്, കാലറി കുറവുള്ള ഭക്ഷണക്രമം ഉപയോഗിച്ച് താൻ 12 കിലോ കുറച്ചതായും ഈ ആരോഗ്യകരമായ ശീലങ്ങൾ ശരീരഭാരം കുറയ്ക്കാൻ തന്നെ എങ്ങനെ സഹായിച്ചുവെന്നതിനെക്കുറിച്ചും അവർ വിശദീകരിച്ചിരുന്നു. ശരീര ഭാരം കുറയ്ക്കാൻ താൻ പിന്തുടർന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നും അവർ പറഞ്ഞിട്ടുണ്ട്.
Also Read: ശരീരഭാരം കുറയ്ക്കാനും ദീർഘനാൾ ജീവിക്കാനും ഈ ഒരു കാര്യം ചെയ്യുന്നത് നിർത്തൂ
1. കാലറിയുടെ അളവ് സൂക്ഷിക്കുക
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് തുല്യമാകണമെന്നില്ല. വളരെക്കാലമായി, ഞാൻ കഴിക്കുന്ന കാലറിയുടെ അളവിൽ ശ്രദ്ധ ചെലുത്താതെ ആരോഗ്യകരമായ ഭക്ഷണം കഴിച്ചു. എന്നാൽ, ശരീരത്തിന് ശരിയായ അളവിൽ ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ, നിങ്ങൾ തിരയുന്ന ഫലങ്ങൾ നിങ്ങൾക്ക് കാണാനാവില്ല.
2. കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് കണക്കാക്കുക
ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ കാർബോഹൈഡ്രേറ്റ് കുറയ്ക്കേണ്ടതില്ല. പകരം, നാരുകൾ, വൈറ്റമിനുകൾ/ധാതുക്കൾ എന്നിവ കൂടുതലുള്ള സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ തിരഞ്ഞെടുക്കുക, കാലറി കുറവ് തുടരുന്നുവെന്ന് ഉറപ്പാക്കാൻ കഴിക്കുന്ന ഭക്ഷണ ഭാഗങ്ങൾ അളക്കുക.
3. ഉറക്കസമയത്തിനടുത്ത് ഭക്ഷണം കഴിക്കരുത്
രാത്രി 8 മണിക്ക് ശേഷവും ഭക്ഷണം കഴിച്ചാലും ശരീരഭാരം കുറയ്ക്കാം. നിങ്ങൾ ഏത് സമയം കഴിക്കുന്നുവെന്നത് പ്രശ്നമല്ല; ആകെ കാലറിയാണ് കണക്കാക്കുന്നത്. എന്നിരുന്നാലും, ഉറക്കസമയത്തിനടുത്ത് ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തിയേക്കാം.
4. പുരോഗതിയുടെ ട്രാക്ക് സൂക്ഷിക്കുക
ആഴ്ചയിൽ ഒരിക്കൽ ശരീര ഭാരം പരിശോധിക്കുന്നതിനുപകരം, ആഴ്ചയിൽ 3-4 തവണ പരിശോധിച്ച് ഫലങ്ങൾ ശരാശരി നോക്കാൻ ശ്രമിക്കുക. ഇത് കൂടുതൽ യാഥാർത്ഥ്യബോധമുള്ള ഒരു ചിത്രം നൽകുകയും നിങ്ങളുടെ പുരോഗതി നന്നായി ട്രാക്ക് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
Also Read: മുട്ടയോ പനീറോ: പ്രഭാതഭക്ഷണത്തിനൊപ്പം ഏറ്റവും നല്ലത് ഏതാണ്?
5. ശരിയായ ഭക്ഷണങ്ങൾ കഴിക്കുക
കാലറി കുറവുള്ള സമയത്ത് കഴിയുന്നത്ര കുറച്ച് കഴിക്കുകയല്ല, മറിച്ച് ശരിയായ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക എന്നതാണ് പ്രധാനം. ലീൻ പ്രോട്ടീനുകൾ, സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ, നാരുകൾ, കൊഴുപ്പ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടുതൽ നേരം സംതൃപ്തി നിലനിർത്താൻ സഹായിക്കുന്നതിന് വയറു നിറയ്ക്കുന്ന എന്നാൽ കാലറി കുറവുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
Also Read: ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹം: ഏതാണ് കൂടുതൽ അപകടകരം, എന്തുകൊണ്ട്?
6. കാലറി കുറവിൽ നിന്ന് ഇടവേളകൾ എടുക്കുക
ദീർഘകാലം കാലറി കുറവിൽ തുടരുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ ഭാരം നിലനിർത്തുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും. കാലറി കുറവിൽ ആയിരിക്കാൻ 10-14 ആഴ്ചകൾ തിരഞ്ഞെടുക്കുക, തുടർന്ന് ഒരു ഇടവേള എടുക്കുക.
7. നടത്തം കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഒരു മാർഗമാണ്
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നാണ് നടത്തം, കാരണം ഇത് എളുപ്പത്തിൽ ചെയ്യാവുന്ന വ്യായാമമാണ്. ഇത് നിങ്ങളുടെ ശരീരത്തിന് സമ്മർദം വർദ്ധിപ്പിക്കാതെ ദൈനംദിന കാലറി എരിച്ചുകളയുന്നത് വർധിപ്പിക്കുന്നു. ദിവസേന 30 മിനിറ്റ് നടക്കുന്നത് വലിയ മാറ്റങ്ങൾ വരുത്തും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: സ്വകാര്യ ഭാഗത്തിനു ചുറ്റുമുള്ള ചർമ്മം ഇരുണ്ട നിറത്തിൽ കാണപ്പെടുന്നത് എന്തുകൊണ്ട്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us