വേനലും വേനൽക്കാലത്തെ യാത്രയും വളരെ കഠിനമാണ്. ചൂടിൽ അൽപം ആശ്വാസം ലഭിക്കാൻ തണ്ണിമത്തൻ കഴിക്കാത്തവർ വളരെ കുറവാണ്. കലോറിയും കൊഴുപ്പും കുറഞ്ഞ തണ്ണിമത്തൻ ഇലക്‌ട്രോലൈറ്റുകൾ നൽകി നമ്മുടെ ശരീരത്തിൽ ഉന്മേഷവും ജലാംശവും നിലനിർത്താൻ സഹായിക്കുന്ന മികച്ച വേനൽക്കാല പഴമാണ്.
രുചികരമായ ഇവ ഹൃദയാരോഗ്യത്തിനും, രോഗപ്രതിരോധ സംവിധാനത്തിനും, ദഹനത്തെ സഹായിക്കുന്നതിനും, ശരീരഭാരം നിയന്ത്രിക്കുന്നതിനും നല്ലതാണെന്നും കണക്കാക്കപ്പെടുന്നു. കൂടാതെ, തണ്ണിമത്തൻ വ്യായാമത്തിന് ശേഷമുള്ള മികച്ച ലഘുഭക്ഷണമായി കരുതുന്നു. കാരണം അതിൽ സിട്രുലിൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പേശിവേദന കുറയ്ക്കാൻ സഹായിക്കുന്നു.
ഈ വേനൽ പഴത്തിന്റെ ആരോഗ്യപരമായ ഗുണങ്ങൾ അറിയാം
തണ്ണിമത്തന്റെ പോഷകാഗുണം
തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന പോഷകം അതിന്റെ വലിപ്പവും ഭാരവും അനുസരിച്ച് വ്യത്യാസപ്പെടുന്നു. ഹൈദരാബാദ് കെയർ ഹോസ്പിറ്റൽസ്, കൺസൾട്ടന്റ് ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ. ജി സുഷമ തണ്ണിമത്തന്റെ പോഷക ഗുണത്തെക്കുറിച്ചും (ഏകദേശം 15 പൗണ്ട് അല്ലെങ്കിൽ 6.8 കിലോഗ്രാം) ആരോഗ്യഗുണങ്ങളെക്കുറിച്ചും പറയുന്നു.
- കലോറി: 1,200
- കാർബോഹൈഡ്രേറ്റ്സ്: 300 ഗ്രാം
- പ്രോട്ടീൻ – 30 ഗ്രാം
- കൊഴുപ്പ്: 0 ഗ്രാം
- ഫൈബർ: 12 ഗ്രാം
- വിറ്റാമിനുകളും ധാതുക്കളും: വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം, മഗ്നീഷ്യം, ലൈക്കോപീൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് തണ്ണിമത്തൻ.
വേനൽക്കാലത്ത് തണ്ണിമത്തൻ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
ഡോ. സുഷമ അവ പങ്കിടുന്നു:
- ജലാംശം: തണ്ണിമത്തനിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ചൂടുകാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ജലാംശം നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്, കൂടാതെ ശരീര താപനില നിയന്ത്രിക്കാനും സഹായിക്കുന്നു.
- ഇലക്‌ട്രോലൈറ്റ് ബാലൻസ്: തണ്ണിമത്തനിൽ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ ഇലക്‌ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദ്രാവക ബാലൻസ്, നാഡികളുടെ പ്രവർത്തനം, പേശികളുടെ സങ്കോചം എന്നിവ നിലനിർത്തുന്നതിന് പ്രധാനമാണ്.
- കൂളിങ് ഇഫക്റ്റ്: ഉയർന്ന ജലാംശവും ഉന്മേഷദായകമായ രുചിയും കാരണം തണ്ണിമത്തൻ ശരീരത്തിൽ സ്വാഭാവികമായും കൂളിങ് ഇഫക്റ്റ് ഉണ്ടാകുന്നു. ശരീരത്തിലെ ചൂട് കുറയ്ക്കാനും ചൂടുമായി ബന്ധപ്പെട്ട അസ്വസ്ഥതകളിൽ നിന്ന് ആശ്വാസം നൽകാനും ഇത് സഹായിക്കും.
- ഭാരം നിയന്ത്രിക്കുക: തണ്ണിമത്തനിൽ കലോറിയും കൊഴുപ്പും കുറവാണ്. അതേസമയം വെള്ളവും നാരുകളും കൂടുതലാണ്. നിങ്ങളുടെ ഭക്ഷണത്തിൽ തണ്ണിമത്തൻ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും.
- ദഹന ആരോഗ്യം: തണ്ണിമത്തൻ നാരുകളുടെ നല്ലൊരു ഉറവിടമാണ്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും.
തണ്ണിമത്തൻ നിരവധി ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, സ്വാഭാവിക പഞ്ചസാരയുടെ അംശം കാരണം മിതമായ അളവിലും സമീകൃതാഹാരത്തിന്റെ ഭാഗമായും ഇത് കഴിക്കണം
ആന്റിഓക്‌സിഡന്റുകളും രോഗപ്രതിരോധ പിന്തുണയും
തണ്ണിമത്തൻ വിറ്റാമിൻ സി, ലൈക്കോപീൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഈ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ശരീരകോശങ്ങളെ സംരക്ഷിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം
തണ്ണിമത്തനിൽ ഉയർന്ന പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗം തടയാനും സഹായിക്കുന്നു.
കണ്ണിന്റെയും ചർമ്മത്തിന്റെയും ആരോഗ്യം
തണ്ണിമത്തനിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി, ചർമ്മത്തിന്റെ ആരോഗ്യം എന്നിവ നിലനിർത്താൻ സഹായിക്കുന്നു.
വ്യായാമം
തണ്ണിമത്തനിൽ സിട്രുലിൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പേശിവേദന കുറയ്ക്കാൻ സഹായിക്കുന്നു. സിട്രുലൈൻ ശരീരത്തിൽ അർജിനൈൻ ആയി പരിവർത്തനം ചെയ്യപ്പെടുന്നു. ഇത് രക്തക്കുഴലുകൾ റിലാക്സ് ചെയ്യുന്നതിനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ
തണ്ണിമത്തനിൽ കുക്കുർബിറ്റാസിൻ ഇ, ലൈക്കോപീൻ തുടങ്ങിയ ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും സന്ധിവാതം പോലുള്ള അവസ്ഥകളുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും.