എളുപ്പത്തിലും പെട്ടെന്നും തയ്യാറാക്കാൻ പറ്റുന്ന പ്രഭാത ഭക്ഷണം ഏതാണെന്നു ചോദിച്ചാൽ പലരുടെയും മനസിൽ ആദ്യം വരുന്ന ഒന്നാണ് ബ്രെഡും ജാമും. എന്നാൽ ഇപ്പോൾ ജാമുകൾക്ക് പകരമായി ഒരു പരിധിവരെ മറ്റു പല ബ്രെഡുകളും നട്ട് ബട്ടറുകളും ജനപ്രിയമായിത്തീർന്നിരിക്കുന്നു. പക്ഷേ, നിങ്ങൾ കഴിക്കുന്ന ഇത്തരം പ്രഭാതഭക്ഷണം എത്രമാത്രം പോഷകാഹാരം നിറഞ്ഞതും പ്രോട്ടീൻ, കലോറി, പഞ്ചസാര എന്നിവയുടെ ലഭ്യതയും അറിഞ്ഞിരിക്കണം. പക്ഷേ, അതെങ്ങനെ നിർണ്ണയിക്കും?
നിങ്ങളുടെ കുട്ടിക്ക് പ്രഭാതഭക്ഷണത്തിന് മികച്ച ഓപ്ഷനേതാണെന്ന് പറയുകയാണ് പോഷകാഹാര വിദഗ്ധ ശിവിക ഗാന്ധി. ”ബ്രെഡും ജാമും, ചപ്പാത്തി അല്ലെങ്കിൽ ബിസ്കറ്റ് ഒക്കെ കുട്ടികൾക്ക് മാതാപിതാക്കൾ കൊടുക്കാറുണ്ട്. പതിവായി ജാം കഴിക്കുന്ന കുട്ടികൾ വലുതാകുമ്പോൾ അവരിൽ അമിതവണ്ണവും ഹൃദ്രോഗവും വരാനുള്ള സാധ്യത കൂടുതലാണ്. ജാമിൽ കലോറി കൂടുതലും പോഷകങ്ങളുടെ അളവ് കുറവായതിനാലുമാണ് ഇത് സംഭവിക്കുന്നത്,” അവർ പറഞ്ഞു.
View this post on Instagram
നല്ല പോഷകമൂല്യം (പ്രോട്ടീൻ, നല്ല കൊഴുപ്പ്, വിറ്റാമിനുകളും ധാതുക്കളും) ഉള്ളതിനാൽ ബ്രെഡും ജാമിനെക്കാൾ നട്ട് ബട്ടർ മികച്ചതാണെന്ന് അവർ പറഞ്ഞു.
Read More: വാഴപ്പഴം കഴിക്കാൻ അനുയോജ്യമായ സമയം ഏതാണ്?
എന്നിരുന്നാലും, ഹൈഡ്രോജനേറ്റഡ് എണ്ണകൾ, പാം ഓയിൽ, ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ് പോലുള്ള പഞ്ചസാര, ഫില്ലറുകൾ എന്നിവ അടങ്ങിയിരിക്കുന്ന നട്ട് ബട്ടർ ബ്രാൻഡുകൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഗാന്ധി അഭിപ്രായപ്പെടുന്നു. അതുപോലെ തന്നെ ഉപ്പ് കുറവുളളവ തിരഞ്ഞെടുക്കണമെന്നും അവർ നിർദേശിച്ചു.