ഏറെ ഔഷധ ഗുണം നിറഞ്ഞതാണ് കുങ്കുമപ്പൂവ്. ധാരാളം ആന്റിഓക്‌സിഡന്റുകളും കുങ്കുമപ്പൂവില്‍ അടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കുങ്കുമപ്പൂ വെള്ളം കുടിച്ചാൽ നിരവധി ഗുണങ്ങളുണ്ട്. പോഷ് ഡോട് ആയുർവേദ എന്ന ഇൻസ്റ്റാഗ്രാം പേജിൽ ഇതിന്റെ ഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
ചെറുചൂടുള്ള വെള്ളത്തിൽ കുങ്കുമപ്പൂവ് ചേർക്കുക, രാവിലെ ഒഴിഞ്ഞ വയറ്റിൽ കുടിക്കുക. 15 ദിവസം തുടർച്ചയായി കുങ്കുമപ്പൂ വെള്ളം കുടിച്ചശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ചും പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.
ചർമ്മം തിളങ്ങും
കുങ്കുമപ്പൂ വെള്ളം കുടിക്കുന്നത് ചർമ്മത്തിന് ആരോഗ്യവും തിളക്കവും നൽകുന്നു.
കഫീനേക്കാൾ നന്നായി പ്രവർത്തിച്ചു
ചായയോ കാപ്പിയോ രാവിലെ നിർബന്ധമായും വേണമെന്നുള്ളവർ ഇതൊന്നു പരീക്ഷിക്കുക. രാവിലെ ഒന്നോ രണ്ടോ കപ്പ് കുടിക്കുന്നത് ആരോഗ്യകരമാണ്.
മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
കാലാവസ്ഥ മാറുമ്പോഴുണ്ടാകുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. കുങ്കുമപ്പൂ വെള്ളം കുടിച്ച് 10 ദിവസം കഴിഞ്ഞപ്പോൾ തന്നെ മുടി കൊഴിച്ചിൽ കുറയുന്നതായി ശ്രദ്ധയിൽപ്പെട്ടെന്ന് പോസ്റ്റിൽ പറയുന്നു.
ആർത്തവസമയത്തെ അമിത രക്തസ്രാവം
സാധാരണയായി ആർത്തവ സമയത്ത് എനിക്ക് അസഹനീയമായ വേദനയുണ്ടാകാറുണ്ട്. എന്നാൽ കുങ്കുമപ്പൂ വെള്ളം കുടിച്ചു തുടങ്ങിയപ്പോൾ വേദനയ്ക്ക് ആശ്വാസമുണ്ടായി.
”മുകളിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ എന്റെ വ്യക്തിപരമായ അനുഭവമാണ്, ഒന്നു ശ്രമിച്ചുനോക്കൂ,” പോസ്റ്റിൽ എഴുതിയിട്ടുണ്ട്.
ഒരു ഗ്ലാസ് കുങ്കുമപ്പൂവ് വെള്ളം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകൾ
- 5-6 കുങ്കുമപ്പൂവ്
- 1 ഇഞ്ച് – കറുവപ്പട്ട
- 2 – ഏലം
- 4-5 – ബദാം
- തേൻ, നിങ്ങളുടെ രുചിക്കനനുസരിച്ച്
തയ്യാറാക്കുന്ന വിധം
- കറുവാപ്പട്ട, കുങ്കുമപ്പൂ, ഏലക്ക എന്നിവ ചെറു തീയിൽ അഞ്ച് മിനിറ്റ് വെള്ളത്തിൽ തിളപ്പിക്കുക.
- 3-4 മിനിറ്റ് തണുക്കാനായി മാറ്റിവയ്ക്കുക
- അതിനുശേഷം ഇതിലേക്ക് തേനും ബദാമും ചേർത്ത് കുടിക്കുക.