scorecardresearch

ഡയറ്റോ ജിമ്മിലെ വ്യായാമമോ അല്ല; ഈ 'രഹസ്യം' അറിഞ്ഞാൽ അരക്കെട്ട് ഒതുക്കാം

കൊഴുപ്പ് കുറയ്ക്കുന്നതിനും, അരക്കെട്ട് ഒതുക്കുന്നതിനും, തിളക്കമുള്ള ചർമ്മത്തിനുമുള്ള രഹസ്യം നിങ്ങളുടെ പ്ലേറ്റിലാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്

കൊഴുപ്പ് കുറയ്ക്കുന്നതിനും, അരക്കെട്ട് ഒതുക്കുന്നതിനും, തിളക്കമുള്ള ചർമ്മത്തിനുമുള്ള രഹസ്യം നിങ്ങളുടെ പ്ലേറ്റിലാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohita Mascarenhas

മോഹിത മസ്കറേനാസ്

കർശനമായ ഭക്ഷണക്രമങ്ങളോ ക്ഷീണിപ്പിക്കുന്ന ജിം സെഷനുകളോ മറന്നേക്കാൻ നിർദേശിക്കുകയാണ് പോഷകാഹാര വിദഗ്‌ധയും ഫിറ്റ്നസ് പരിശീലകയുമായ മോഹിത മസ്കറേനാസ്. കൊഴുപ്പ് കുറയ്ക്കുന്നതിനും, അരക്കെട്ട് ഒതുക്കുന്നതിനും, തിളക്കമുള്ള ചർമ്മത്തിനുമുള്ള രഹസ്യം നിങ്ങളുടെ പ്ലേറ്റിലാണെന്നാണ് അവർ പറയുന്നത്. മിക്ക ആളുകളും ആരോഗ്യകരമായ ഭക്ഷണത്തിന്റെ അടിസ്ഥാനമായ പച്ചക്കറികൾ അവഗണിക്കുന്നുവെന്ന് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തി. 

Advertisment

സസ്യാഹാരികൾ നിറഞ്ഞ ഒരു രാജ്യത്ത് താമസിക്കുന്നുണ്ടെങ്കിലും, 90% ത്തിലധികം ഇന്ത്യക്കാരും ആവശ്യത്തിന് പച്ചക്കറികൾ കഴിക്കുന്നില്ലെന്നും, മെലിഞ്ഞ അരക്കെട്ടിനും മികച്ച ആരോഗ്യത്തിനുമുള്ള ലളിതവും സുസ്ഥിരവുമായ ഒരു മാർഗം നഷ്ടപ്പെടുത്തുന്നുവെന്നും മോഹിത ചൂണ്ടിക്കാട്ടി. 

Also Read: സ്തനാർബുദ സാധ്യത 7% വർധിപ്പിക്കുന്ന 2 ഭക്ഷണങ്ങൾ; ഒഴിവാക്കൂ

ഒരു ഫാഡ് ഡയറ്റോ കാലറി കുറവോ അല്ല, മറിച്ച് നിങ്ങളെ വയറു നിറയ്ക്കാൻ സഹായിക്കുന്ന കുറഞ്ഞ കാലറിയും ഉയർന്ന ഫൈബറും അടങ്ങിയ പച്ചക്കറികൾ കൊണ്ട് നിങ്ങളുടെ പ്ലേറ്റ് നിറയ്ക്കുകയാണ് യഥാർത്ഥത്തിൽ വേണ്ടത്. കൊഴുപ്പ് കുറയ്ക്കാൻ 30 കാലറിയിൽ താഴെയുള്ള അഞ്ച് പച്ചക്കറികൾ കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവർ പറഞ്ഞിട്ടുണ്ട്. 

1. മത്തങ്ങ, പാവയ്ക്ക, വെള്ളരി

ന്യൂട്രീഷ്യനിസ്റ്റിന്റെ  പട്ടികയിൽ ആദ്യം വരുന്നത് പാവയ്ക്ക, വെള്ളരി, മത്തങ്ങ തുടങ്ങിയ പച്ചക്കറികളാണ്. ഇവയെല്ലാം ജലാംശം നൽകുന്നതും, നാരുകൾ സമ്പുഷ്ടവും, വയറിന് ഭാരം കുറഞ്ഞതുമാണ്. ഇവ ആർക്കും അനുയോജ്യമായ ഭക്ഷണങ്ങളാണ്. 

Advertisment

Also Read: ലാബിലേക്ക് ഓടേണ്ട, ബ്ലഡ് ഷുഗർ വീട്ടിൽ പരിശോധിക്കാം; എങ്ങനെ?

2. ഇലക്കറികൾ

ഇരുമ്പും കാൽസ്യവും അടങ്ങിയ ചീര, അമരന്ത് തുടങ്ങിയ ഇലക്കറികൾ സ്ത്രീകളുടെ ഊർജത്തിനും ആരോഗ്യത്തിനും ഗുണം ചെയ്യും. അതേസമയം കാലറി ഉപഭോഗം കുറയ്ക്കുകയും സംതൃപ്തിയുടെ അളവ് വർധിപ്പിക്കുകയും ചെയ്യും.

3. ക്രൂസിഫറസ് പച്ചക്കറികൾ

ബ്രോക്കോളി, കോളിഫ്ലവർ, കാബേജ് തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികൾ നിർബന്ധമായും കഴിക്കേണ്ടവയാണ്. ഇവയിൽ കാലറി കുറവാണെന്ന് മാത്രമല്ല, ഹോർമോണുകളെ നിയന്ത്രിക്കാനും കരളിലെ വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. പ്രത്യേകിച്ച് പിസിഒഎസ് ഉള്ളവർ ഒരു ദിവസം കുറഞ്ഞത് ഒരു തവണയെങ്കിലും കഴിക്കാൻ അവർ ശുപാർശ ചെയ്തു.

Also Read: അമിതമായ ഗ്രീൻ ടീയും, ചൂടുള്ള ചായയും: കുടലിനും കരളിനും ദോഷം; ഇവ ഒഴിവാക്കൂ

4. ബെൽ പെപ്പറുകൾ

ചുവപ്പും പച്ചയും നിറമുള്ള ബെൽ പെപ്പർ വൈറ്റമിൻ സി കൊണ്ട് സമ്പുഷ്ടമാണെന്നും തിളക്കമുള്ള ചർമ്മവും കണ്ണുകളുടെ ആരോഗ്യവും വർധിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

5. വഴുതനങ്ങ

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടവും ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് ഉത്തമവുമായ വഴുതനങ്ങയാണ് പട്ടികയിൽ അവസാനത്തേത്. അരക്കെട്ട് മെലിഞ്ഞതാക്കാൻ ദൈനംദിന ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Red More: അത്താഴം വൈകിയാൽ പ്രമേഹം ഉറപ്പ്; ഈ സമയത്ത് കഴിച്ചാൽ രോഗം അകറ്റാം

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: