/indian-express-malayalam/media/media_files/2025/12/31/apple-avcodao-2025-12-31-12-08-04.jpg)
ഇറക്കുമതി ചെയ്ത വിദേശ പഴങ്ങൾക്കും വിലകൂടിയ സപ്ലിമെന്റുകൾക്കും പിന്നാലെ പോകുന്ന മലയാളിക്ക് നമ്മുടെ തൊടിയിലെ 'നെല്ലിക്കയുടെ' പ്രാധാന്യം പലപ്പോഴും മനസ്സിലാകാറില്ല. ആപ്പിളിനേക്കാളും അവോക്കാഡോയേക്കാളും പോഷകഗുണങ്ങൾ നൽകാൻ നമ്മുടെ ഈ കുഞ്ഞൻ നെല്ലിക്കയ്ക്ക് സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
/indian-express-malayalam/media/media_files/2025/10/21/amla-2025-10-21-12-29-40.jpg)
വെബ്എംഡി റിപ്പോർട്ട് പ്രകാരം, വെറും 100 ഗ്രാം നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ഏതാണ്ട് 20 ഓറഞ്ചുകൾക്ക് തുല്യമാണ്. കൃത്രിമ വൈറ്റമിൻ ഗുളികകളേക്കാൾ ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യുന്നത് നെല്ലിക്കയിലെ പ്രകൃതിദത്തമായ പോഷകങ്ങളാണ്.
/indian-express-malayalam/media/media_files/nPE9AqjGdQZlqUgdzV99.jpg)
വൈറ്റമിൻ സി കൂടാതെ ആന്റിഓക്സിഡന്റുകൾ, പോളിഫെനോൾസ് എന്നിവ നെല്ലിക്കയിൽ ധാരാളമുണ്ട്. ഇത് ശരീരത്തിലെ കോശങ്ങൾക്കുണ്ടാകുന്ന നാശത്തെ തടയുകയും ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
/indian-express-malayalam/media/media_files/2025/03/27/ThRghBmlLlHyR847r8GW.jpg)
നെല്ലിക്കയിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയാൻ സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഇത് ഏറെ ഫലപ്രദമാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
/indian-express-malayalam/media/media_files/2025/01/21/XZaswIO6IJOng2861kQs.jpg)
ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മലബന്ധത്തിനും നെല്ലിക്ക പരിഹാരമാണ്. ഇതിലെ വൈറ്റമിൻ എ കാഴ്ചശക്തി വർധിപ്പിക്കാനും കണ്ണുകളെ അണുബാധയിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/07/10/amla-benefits-fi-2025-07-10-10-39-33.jpg)
വിലകൂടിയ വിദേശ പഴങ്ങൾ വാങ്ങി കീശ കാലിയാക്കുന്നതിനേക്കാൾ നല്ലത്, നമ്മുടെ പറമ്പിലെ ഈ അമൃത് ശീലമാക്കുന്നതല്ലേ? ദിവസവും ഒരു നെല്ലിക്ക എന്ന ശീലം ശരീരത്തിന് നൽകുന്നത് വലിയ കരുത്താണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us