Is it normal to have bumps around the nipple?: ‘മോണ്ട്ഗോമറിയിലെ ട്യൂബർക്ലിസ്’ എന്ന് അവയെ വിളിക്കുന്നത്. ഇതേക്കുറിച്ച് ഇൻസ്റ്റാഗ്രാം വിഡീയിയോയിലൂടെ വിശദീകരിക്കുകയാണ് ഡോ. താന്യ.
‘നിങ്ങളുടെ മുലക്കണ്ണിന് ചുറ്റും ചെറിയ വൃത്താകൃതിയിലുള്ള മുഴകൾ ഉള്ളത് എന്തു കൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത് നിങ്ങൾക്ക് വിചിത്രമായി തോന്നാമെങ്കിലും, ഈ മുഴകളുടെ സാന്നിധ്യം തികച്ചും സാധാരണമാണ്, ആശങ്കപ്പെടേണ്ട കാര്യമില്ല എന്ന് ആദ്യമേ തന്നെ പറഞ്ഞു കൊള്ളട്ടേ.’
ഇൻസ്റ്റാഗ്രാമിൽ ‘ഡോ ക്യുട്ടറസ്’ എന്ന പേരിൽ അറിയപ്പെടുന്ന ഡോ.താന്യ പറയുന്നതനുസരിച്ച്, മുലക്കണ്ണിന് ചുറ്റുമുള്ള ചർമ്മത്തിലെ (ഏരിയോള) പിഗ്മെന്റഡ് പ്രദേശത്താണ് മുഴകൾ കാണപ്പെടുന്നത്. അവയെ മോണ്ട്ഗോമറിയിലെ ട്യൂബർക്കിൾസ് എന്നാണ് വിളിക്കുന്നത്.
ഡോക്ടർ പറയുന്നതനുസരിച്ച്, ഈ മുഴകൾ അഥവാ തടിപ്പുകൾ മുലക്കണ്ണ് നനവുള്ളതും സ്നിഗ്ധതയുള്ളതുമായി നിലനിർത്തുന്നു. ഇത് പ്രകൃതിദത്ത മോയ്സ്ചറൈസർ പോലെയാണ്. ഈ മുഴകൾ ആസ്വാദ്യകരമായ/ആനന്ദകരമായ ചില ഗന്ധങ്ങൾ പുറപ്പെടുവിക്കാറുണ്ട്. എവിടെ നിന്നാണ് തനിക്കുള്ള ആഹാരം വരുന്നതെന്ന് ഈ മനോഹര ഗന്ധത്തിലൂടെ നവജാതശിശുവിന് തിരിച്ചറിയാൻ സാധിക്കും. ഇങ്ങനെ തിരിച്ചറിയുന്നതിനാൽ, മുലയൂട്ടുന്ന സമയത്ത് എവിടെയാണ് മുല കുടിക്കേണ്ടത് എന്ന് നവജാത ശിശുക്കൾക്ക് കൃത്യമായി അറിയാൻ സഹായിക്കുന്നുവെന്നും ചില ഗവേഷണ പഠനങ്ങൾ ഉദ്ധരിച്ച് ഡോക്ടർ താന്യ പറയുന്നു.
ഇന്ത്യൻ ചർമ്മത്തിന്റെ നിറവുമായി യോജിക്കുന്നതിനാൽ, ഇരുണ്ട നിറമുള്ള ചർമ്മങ്ങൾ മുലക്കണ്ണിന് ചുറ്റും ഉണ്ടാകുന്നത് സ്വാഭാവികമാണ്. മുലക്കണ്ണിന് ചുറ്റുമുള്ള രോമവളർച്ചയും സാധാരണമാണ്.
ഹെൽത്ത് ലൈൻ ഡോട്ട് കോം (Healthline.com) എഴുതുന്നത് അനുസരിച്ച്, മോണ്ട്ഗോമറിയുടെ മുഴകൾ ചർമ്മത്തിലെ എണ്ണമയ (സബേഷസ് sebaceous ) ഗ്രന്ഥികളാണ്, അവയ്ക്ക് അണുക്കളെ സ്തനങ്ങളിൽ നിന്ന് അകറ്റി നിർത്താനുള്ള ജോലിയും ഉണ്ട്. ഇതിനർത്ഥം, നിങ്ങൾ മുലയൂട്ടുന്നുണ്ടെങ്കിൽ, ഈ ഗ്രന്ഥികളിലെ സ്രവം അണുബാധയേൽക്കാതെ കുഞ്ഞിന് മുലപ്പാൽ കുടിക്കാൻ കരുതലാകുന്നു.
ഇതേ കുറിച്ച് ഓർത്ത് ആശങ്കപ്പെടേണ്ട കാര്യമില്ല, കാരണം ഹോർമോണുകളിലെ മാറ്റങ്ങളാണ് പലപ്പോഴും മോണ്ട്ഗോമറിയുടെ മുഴകൾ മുലക്കണ്ണിന് ചുറ്റും വലുതാകുന്നതിന് കാരണമാകുന്നത്, പ്രത്യേകിച്ച് ജീവിതത്തിലെ ചിലഘട്ടങ്ങളിൽ. ആ ഘട്ടങ്ങൾ എതെന്ന് ഇനിപ്പറയുന്നു.
- ഗർഭകാലത്ത്
- പ്രായപൂർത്തിയാകുമ്പോൾ
- ആർത്തവ സമയത്ത്
Read Here: പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ