scorecardresearch

ഭക്ഷണക്രമം മാറ്റണ്ട, ജിമ്മിലും പോകണ്ട; രണ്ടാഴ്ച കൊണ്ട് ബ്ലഡ് ഷുഗർ കുറയ്ക്കാൻ ഇങ്ങനെ ചെയ്യൂ

ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ പ്രയാസപ്പെടുന്നവർക്കും തിരക്കേറിയ ജീവിതശൈലിയുള്ളവർക്കും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഈ ലളിതമായ ശീലം സഹായിക്കും

ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ പ്രയാസപ്പെടുന്നവർക്കും തിരക്കേറിയ ജീവിതശൈലിയുള്ളവർക്കും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഈ ലളിതമായ ശീലം സഹായിക്കും

author-image
Health Desk
New Update
Blood Sugar

Source: Freepik

ഭക്ഷണരീതിയിലോ വ്യായാമമുറകളിലോ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് ഡോ.സുമിത് കപാഡിയ. വെറും രണ്ടാഴ്ച കൊണ്ട് ഒരു രോഗിയുടെ ബ്ലഡ് ഷുഗർ ലെവൽ 180-ൽ നിന്ന് 130-ലേക്ക് കുറഞ്ഞ മാറ്റത്തെക്കുറിച്ചാണ് അദ്ദേഹം വിശദീകരിച്ചത്.

Advertisment

ഭക്ഷണം കഴിഞ്ഞാലുടൻ പത്തു മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 30 മുതൽ 35 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്. എന്നാൽ നടക്കാൻ സൗകര്യമില്ലാത്തവർക്കും പ്രായമായവർക്കും ചെയ്യാവുന്ന അതിലും ലളിതമായ മറ്റൊരു വിദ്യ ഡോ.കപാഡിയ നിർദേശിക്കുന്നു. ഇരുന്നുകൊണ്ട് തന്നെ ചെയ്യാവുന്ന ഈ വ്യായാമം നമ്മുടെ കാലിലെ സോളിയസ് എന്ന പേശിയെ കേന്ദ്രീകരിച്ചുള്ളതാണ്.

Also Read: ഒരു മണിക്കൂർ നടത്തമോ 30 മിനിറ്റ് യോഗയോ, ഏതാണ് ആരോഗ്യത്തിന് നല്ലത്?

നമ്മുടെ കാൽവണ്ണയിൽ സ്ഥിതി ചെയ്യുന്ന സോളിയസ് പേശിക്ക് രക്തത്തിലെ ഗ്ലൂക്കോസിനെ നേരിട്ട് വലിച്ചെടുത്ത് ഊർജമാക്കി മാറ്റാനുള്ള അസാധാരണ ശേഷിയുണ്ട്. ശരീരത്തിലെ ഭൂരിഭാഗം ഗ്ലൂക്കോസും പേശികളാണ് സംഭരിക്കുന്നത്. എന്നാൽ പേശികൾ ചലിക്കുമ്പോൾ മാത്രമേ ഈ ഗ്ലൂക്കോസ് ടാങ്കുകൾ തുറക്കപ്പെടുകയുള്ളൂ. ഭക്ഷണം കഴിഞ്ഞ് അനങ്ങാതെ ഇരിക്കുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകുന്നു.

Also Read: ഇസിജി നോർമലാണോ? ഹൃദയം സുരക്ഷിതമാണെന്ന് വിശ്വസിക്കരുത്; മുന്നറിയിപ്പ്

എങ്ങനെ ചെയ്യണം? 

ഇതിനായി ജിമ്മിൽ പോകുകയോ കഠിനമായി അധ്വാനിക്കുകയോ വേണ്ട. കസേരയിലോ മറ്റോ സുഖമായി ഇരിക്കുക. കാൽവിരലുകളിലൂന്നി ഉപ്പൂറ്റി ഉയർത്തുകയും താഴ്ത്തുകയും ചെയ്യുക. ഭക്ഷണം കഴിഞ്ഞ് 10 മുതൽ 15 മിനിറ്റിനുള്ളിൽ ഇത് ചെയ്യാൻ തുടങ്ങണം. 5 മുതൽ 10 മിനിറ്റ് വരെ ഇത്തരത്തിൽ ചെയ്യുന്നത് നടത്തത്തിന് തുല്യമായ ഗുണം നൽകും.

Also Read: ഫാസ്റ്റിങ് ബ്ലഡ് ഷുഗർ പരിശോധിക്കുമ്പോൾ ഈ തെറ്റുകൾ വരുത്താറുണ്ടോ? ഫലം മാറിമറിയാൻ സാധ്യതയെന്ന് ഡോക്ടർ

ഭക്ഷണം കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞാൽ ശരീരത്തിൽ പഞ്ചസാരയുടെ അളവ് അതിന്റെ പരമാവധിയിൽ എത്തും. അതിനാൽ ഭക്ഷണം കഴിഞ്ഞ് 10-15 മിനിറ്റിനുള്ളിൽ തന്നെ ഈ വ്യായാമം ചെയ്യുന്നത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുമെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.

ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ പ്രയാസപ്പെടുന്നവർക്കും തിരക്കേറിയ ജീവിതശൈലിയുള്ളവർക്കും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഈ ലളിതമായ ശീലം സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രോഗപ്രതിരോധത്തിന് വെളുത്തുള്ളിയോ ഇഞ്ചിയോ? അടുക്കളയിലെ 'സൂപ്പർ ഹീറോ' ആര്?

Blood Sugar Level

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: