Latest News

കുട്ടികളെ നന്നായി ഉറങ്ങാൻ സഹായിക്കുന്ന 9 ഭക്ഷണങ്ങൾ

ഉറക്കത്തെ സഹായിക്കുന്നതിൽ നിരവധി വിറ്റാമിനുകളും ധാതുക്കളും പ്രധാന പങ്കുവഹിക്കുന്നുണ്ട്

food
Source: Thinkstock Images

മനുഷ്യ ആരോഗ്യത്തിന് നിശ്ചിത മണിക്കൂർ ഉറക്കം ആവശ്യമാണ്. ഊർജം വീണ്ടെടുക്കൽ, ന്യൂറോളജിക്കൽ പ്രവർത്തനം, മാനസികാവസ്ഥ മെച്ചപ്പെടുത്തൽ, ശാരീരിക വീണ്ടെടുക്കൽ എന്നിവയ്ക്ക് ഉറക്കം അത്യാവശ്യമാണ്. ഉറക്കത്തിന് ജീവിതനിലവാരം തീരുമാനിക്കാനാവും.

നിങ്ങളുടെ കുട്ടിയുടെ ആരോഗ്യത്തിന് ഉറക്കം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?

ശരീരഭാരം നിലനിർത്തുന്നു

വളർച്ചാ ഹോർമോണിന്റെ 70 ശതമാനം ഉറക്കത്തിലാണ് പുറത്തുവിടുന്നത്

കുട്ടികളെ നന്നായി ഉറങ്ങാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ഉറക്കത്തെ സഹായിക്കുന്നതിൽ നിരവധി വിറ്റാമിനുകളും ധാതുക്കളും പ്രധാന പങ്കുവഹിക്കുന്നുണ്ട്.

1. മഗ്നീഷ്യം കൂടുതലുള്ള വാഴപ്പഴം, നട്സ്, പച്ച ഇലക്കറികൾ എന്നിവ ഉറങ്ങാൻ സഹായിക്കും. ഞരമ്പുകളെ വിശ്രമിക്കാൻ ഇവ സഹായിക്കുന്നതിനാൽ കുട്ടികളുടെ ഡയറ്റിൽ ചെറുതായി ഉൾപ്പെടുത്താം.

2. ഒമേഗ പോലുള്ള നല്ല കൊഴുപ്പുകൾ തലച്ചോറിന്റെ ആരോഗ്യത്തിൽ പങ്കു വഹിക്കുന്നു, മാത്രമല്ല വീക്കം കുറയ്ക്കുന്നതിലും വിശ്രമത്തിന് സഹായിക്കുന്ന പാരസിംപതിറ്റിക് നാഡീവ്യവസ്ഥയെ സജീവമാക്കുന്നതിനും സഹായിക്കുന്നു. ചിയ വിത്ത്, ഫ്ളാക്സ് സീഡ്, സാൽമൺ, വാൽനട്ട് തുടങ്ങിയ ഭക്ഷണങ്ങൾ ഒമേഗയുടെ നല്ല ഉറവിടമാണ്.

Read More: തണുത്ത വെളളം ശരീര ഭാരം വർധിപ്പിക്കുമോ? പോഷകാഹാര വിദഗ്‌ധയുടെ മറുപടി

3. ഉയർന്ന അളവിൽ നാരുകളുള്ള ഓട്സ് സ്ലീപ്പ് ഹോർമോണായ മെലറ്റോണിന്റെ ഉത്പാദനം മെച്ചപ്പെടുത്തുന്നു. ലഘുഭക്ഷണത്തിന്റെ ഭാഗമായി കുട്ടികൾക്ക് റോൾഡ് ഓട്‌സ് അല്ലെങ്കിൽ സ്റ്റീൽ കട്ട് ഓട്‌സ് നൽകാം.

4. നട്സിൽ ട്രിപ്റ്റോഫാനിൽ ഉയർന്നതാണെന്ന് അറിയപ്പെടുന്നു, ഇത് ഉറക്കം സുഗമമാക്കുന്നതിനും ശരീരത്തെ വിശ്രമിക്കുന്നതിനും സഹായിക്കുന്നു. ബദാം, വാൽനട്ട്, ഈന്തപ്പഴം എന്നിവ നല്ല ലഘുഭക്ഷണമാണ്.

5. മെഡിറ്ററേനിയൻ ഡയറ്റ്: പാത്രത്തിൽ വിവിധ നിറങ്ങളിലുളള ഭക്ഷണങ്ങൾ കുട്ടിയെ ആകർഷിക്കും. പഴങ്ങളും പച്ചക്കറികളും പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഉറക്കത്തെ സഹായിക്കുന്ന പോളിഫിനോൾ (പൈനാപ്പിൾ പോലുളളവ) അവയിലുണ്ട്. ഓറഞ്ചിന് മെലറ്റോണിൻ 47 ശതമാനം വർധിപ്പിക്കാൻ കഴിയും. ആന്റിഓക്‌സിഡന്റുകളുടെ കാര്യത്തിൽ നിറമുള്ള ഭക്ഷണങ്ങൾ മികച്ചതും സമ്മർദ്ദം കുറയ്ക്കുന്നതുമാണ്.

6. വിറ്റാമിൻ ഡി, വിറ്റാമിൻ ഡി 3 എന്നിവ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഉറക്കം ഉൾപ്പെടെ ശരീരത്തിന്റെ മറ്റ് പല പ്രവർത്തനങ്ങളെ സഹായിക്കുകയും ചെയ്യുന്നു. പാൽ, മുട്ട, ചിക്കൻ, മത്സ്യം എന്നിവയും കുട്ടികളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് നല്ലതാണ്.

7. മധുരക്കിഴങ്ങിൽ പൊട്ടാസ്യം കൂടുതലാണ്, ഇത് ഉറക്കക്കുറവ് പരിഹരിക്കാൻ സഹായിക്കും. രാത്രി ഉറങ്ങുമ്പോൾ പേശികളെ വിശ്രമിക്കാനും ഇലക്ട്രോലൈറ്റുകളെ സന്തുലിതമാക്കാനും പൊട്ടാസ്യം ശരീരത്തെ സഹായിക്കുന്നു.

8. നല്ല ആരോഗ്യത്തിനും ഉറക്കത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന സെറോട്ടോണിൻ, മെലറ്റോണിൻ എന്നിവ വാഴപ്പഴത്തിൽ കൂടുതലാണ്. ഇവയിൽ മഗ്നീഷ്യം കൂടുതലാണ്, മാത്രമല്ല ശരീരത്തെ ശാന്തമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ കുട്ടിയെ ഒരു കുഞ്ഞു പാത്രം നിറയെ വാഴപ്പഴം കഴിക്കുന്നത് സ്വാഭാവികമായും ഉറക്കത്തെ വരുത്തുന്നതിനുളള നല്ലൊരു മാർഗമാണ്.

9. ചെറിയിൽ പൊട്ടാസ്യം, മെലറ്റോണിൻ, സെറോട്ടോണിൻ, മഗ്നീഷ്യം എന്നിവ കൂടുതലാണ്. അവ ഉറക്കത്തിന് അനുയോജ്യമാണ്. ഉറക്കത്തെ ഉണർത്തുന്ന ചക്രങ്ങൾ പരിഹരിക്കാൻ സെറോട്ടോണിൻ സഹായിക്കുന്നു.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Nine foods to add to your childs diet to help them sleep better

Next Story
കോവിഡ് വാക്സിനുകൾക്കിടയിലെ 28 ദിവസത്തെ ഇടവേളയുടെ ആവശ്യമെന്ത്?covid vaccine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com