Latest News

ശര്‍ക്കരയുടെ ഒന്‍പത് ആരോഗ്യ ഗുണങ്ങള്‍

ശര്‍ക്കരയുടെ ഒന്‍പത് ആരോഗ്യ ഗുണങ്ങള്‍ പരിശോധിക്കാം

jaggery, health, ie malayalam

പഞ്ചസാരയ്ക്ക് പകരമായി പലരും ഉപയോഗിക്കുന്ന ഒന്നാണ് ശര്‍ക്കര. മധുരമെന്നതിന് ഉപരിയായി പല ഗുണങ്ങളുമുള്ള ഭക്ഷ്യവസ്തുവാണ് ശര്‍ക്കരയെന്ന് നമുക്ക് പലര്‍ക്കും അറിയില്ല. ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നത് മുതൽ വിളർച്ചയും വേദനയും തടയുന്നത് വരെ ശര്‍ക്കരയുടെ ഗുണങ്ങളാണ്.

അടുത്തിടെ, പാചക വിദഗ്ധനായ കുനാൽ കപൂർ കരിമ്പിൽ നിന്ന് ശർക്കര ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്ന ഒരു വീഡിയോ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ ശർക്കര കഴിക്കുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങളും അദ്ദേഹം പങ്കു വച്ചിട്ടുണ്ട്.

ശര്‍ക്കരയുടെ ആരോഗ്യ ഗുണങ്ങള്‍

  • ശര്‍ക്കര ശരീരത്തിനുള്ളിൽ ചൂട് ഉണ്ടാക്കുന്നു.
  • പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
  • മലബന്ധം തടയാനും ദഹനത്തെ സഹായിക്കുന്ന എൻസൈമുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
  • സന്ധി വേദന തടയാനും ശർക്കര സഹായിക്കും.
  • ശർക്കര ശരീരത്തെ വിഷവിമുക്തമാക്കുന്നു.
  • ആർത്തവ സമയത്തെ വേദന കുറയ്ക്കും.
  • ശർക്കരയിൽ ഇരുമ്പിന്റെ അംശം ധാരാളമുണ്ട്. അതിനാൽ, ഇത് അനീമിയ തടയാൻ സഹായിക്കുന്നു.
  • ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഇത് തടയുന്നു.
  • ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Also Read: മത്തൻ കുരു കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Nine amazing health benefits jaggery

The moderation of comments is automated and not cleared manually by malayalam.indianexpress.com