scorecardresearch
Latest News

വിറ്റാമിൻ ഡി പ്രമേഹത്തിനുള്ള സാധ്യത 15 ശതമാനം കുറയ്ക്കുമെന്ന് പുതിയ പഠനം, പ്രീ ഡയബറ്റിസുകാർക്ക് ഈ ഗുളിക കഴിക്കാമോ?

പ്രീ-ഡയബറ്റിസിൽ ചെറിയ ഡോസിലൂടെ വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും

vitamin D, health, ie malayalam

വിറ്റാമിൻ ഡി ഗുളികകൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമോ?. പ്രീ ഡയബറ്റിസിൽ കഴിക്കുന്ന ഉയർന്ന ഡോസ് വിറ്റാമിൻ ഡി മരുന്നുകൾ മൂന്ന് വർഷത്തിനുള്ളിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 15 ശതമാനം കുറച്ചതായി ഒരു പുതിയ പഠനം പറയുന്നു. അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിനിലാണ് പഠന ഫലങ്ങൾ പ്രസിദ്ധീകരിച്ചത്.

ഇന്ത്യയിൽ ഏകദേശം 77 ദശലക്ഷം ആളുകൾ ടൈപ്പ് 2 പ്രമേഹവുമായി ജീവിക്കുന്നുണ്ട്. രാജ്യത്ത് പ്രീ-ഡയബറ്റിസ് രോഗികളുടെ എണ്ണം കണക്കിലെടുത്ത് 2045 ആകുമ്പോഴേക്കും ഈ എണ്ണം 134 ദശലക്ഷമായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിൽ മിക്ക സംസ്ഥാനങ്ങളിലും പ്രമേഹത്തിന് മുമ്പുള്ള രോഗങ്ങളുടെ വ്യാപനം പ്രമേഹത്തെക്കാൾ കൂടുതലാണെന്ന് കണ്ടെത്തി. പഠനമനുസരിച്ച് ഗ്രാമപ്രദേശങ്ങളിൽ 5.8 ശതമാനത്തിനും 14.7 ശതമാനത്തിനും ഇടയിലും നഗരപ്രദേശങ്ങളിൽ 7.2 ശതമാനത്തിനും 16.2 ശതമാനത്തിനും ഇടയിലാണ് പ്രീ-ഡയബറ്റിസിന്റെ വ്യാപനം.

ഇന്ത്യയിൽ വൈറ്റമിൻ ഡിയുടെ കുറവിന്റെ വ്യാപനം വളരെ കൂടുതലാണ്. ഇന്ത്യയിലുടനീളം ഇത് 17 മുതൽ 90 ശതമാനം വരെയാകാമെന്ന് മാക്‌സ് ഹെൽത്ത്‌കെയർ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് ചെയർമാനും മേധാവിയുമായ ഡോ.അംബ്രീഷ് മിത്തൽ പറഞ്ഞു. ”വൈറ്റമിൻ ഡിയുടെ കുറവും പ്രമേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കുറച്ചുകാലമായി ചർച്ചകൾ നടക്കുന്നു, എന്നാൽ വിറ്റാമിൻ ഡി മരുന്ന് കുറച്ച് ആളുകൾക്ക് പ്രമേഹം വരാൻ ഇടയാക്കുമോ എന്നതായിരുന്നു ചോദ്യം. നിലവിലെ പഠനം കുറച്ചുകാലമായുള്ള ഈ ചോദ്യത്തിന് ഉത്തരം നൽകുന്നുണ്ട്,” അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലെ പഠനം പ്രാധാന്യമർഹിക്കുന്നതാണെന്ന് ഡോ.മിഥൽ പറയുന്നു. പഠനത്തിൽ പങ്കെടുത്തവർ പ്രീ ഡയബറ്റിസായിരുന്നു. അവർക്ക് പ്രമേഹ സാധ്യത കൂടുതലാണ്, കൂടാതെ മരുന്നുകൾ പതിവിലും ഉയർന്ന അളവിൽ നൽകിയിരുന്നു. ”ഇതിനർത്ഥം, പ്രീ-ഡയബറ്റിസിൽ ചെറിയ ഡോസിലൂടെ വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും. ഇത് പൂർണമായും രോഗം ഭേദമാക്കുന്നതിനുള്ളതല്ല, എന്നാൽ നിർദേശിക്കുന്ന ജീവിതശൈലി മാറ്റങ്ങൾക്കൊപ്പം ഇതും കൂടി ഉൾപ്പെടുത്തിയാൽ ഫലം അധികമാകും,” അദ്ദേഹം പറഞ്ഞു.

എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിലെ പല കോശങ്ങൾക്കും വിറ്റാമിൻ ഡി ആവശ്യമാണെന്ന് ഡോ.മിഥാൽ പറയുന്നു. വിറ്റാമിൻ ഡി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുന്നതിനെക്കുറിച്ച് അറിയാൻ ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇൻസുലിൻ ഉത്പാദനം മെച്ചപ്പെടുത്താനും അതിന്റെ പ്രതികരണശേഷി മെച്ചപ്പെടുത്താനും ഇതിന് കഴിയുമെന്ന് കരുതുന്നു.

അങ്ങനെയെങ്കിൽ, നമുക്ക് വിറ്റാമിൻ ഡി മരുന്നുകളുടെ ആവശ്യമുണ്ടോ?. വൈറ്റമിൻ ഡിയുടെ കുറവിന് എന്ത് അളവ് എടുക്കണം എന്നതിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ആളുകൾ സാധാരണയായി 25ng/mL അളവ് നിലനിർത്താൻ ശ്രമിക്കണമെന്ന് ഡോ.മിഥാൽ പറഞ്ഞു. ”12 ng/mL-ൽ താഴെയുള്ള എന്തും കുറവായി കണക്കാക്കപ്പെടുന്നു. വൈറ്റമിൻ ഡി ലഭിക്കാൻ, രാവിലെ 11 മണിക്കും ഉച്ചകഴിഞ്ഞ് 3 മണിക്കും ഇടയിൽ 20 മുതൽ 30 മിനിറ്റ് വരെ വെയിൽ കൊള്ളുക. എന്നാൽ മിക്കവരും ഈ സമയത്ത് അകത്ത് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരായിരിക്കും,” അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: New study shows vitamin d reduced the risk of developing diabetes by 15 percent

Best of Express