/indian-express-malayalam/media/media_files/2026/02/03/guava-2026-02-03-10-29-43.jpg)
Image Source: Freepik
നമ്മുടെ പറമ്പുകളിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് പേരയ്ക്ക. പോഷകഗുണങ്ങളുടെ കലവറയായ പേരയ്ക്ക ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ പേരയ്ക്ക കഴിക്കുന്ന രീതിയിൽ ചെറിയൊരു മാറ്റം വരുത്തിയാൽ പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
സാധാരണയായി നമ്മൾ പേരയ്ക്ക തൊലിയോടെയാണ് കഴിക്കാറുള്ളത്. എന്നാൽ 'ജേണൽ ഓഫ് ക്ലിനിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് റിസർച്ചി'ൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, തൊലി നീക്കം ചെയ്ത പേരയ്ക്ക ദിവസവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ശരീരത്തിലെ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കാനും ഇത് ഫലപ്രദമാണെന്ന് ഗവേഷകർ കണ്ടെത്തി.
Also Read: ദഹനക്കേടാണെന്നു കരുതി തള്ളിക്കളയരുത്; ഈ ലക്ഷണങ്ങൾ ഫാറ്റി ലിവറിന്റെ മുന്നറിയിപ്പാകാം
പ്രമേഹ നിയന്ത്രണത്തിന് എങ്ങനെ സഹായിക്കുന്നു?
പേരയ്ക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ കാർബോഹൈഡ്രേറ്റുകൾ പെട്ടെന്ന് ദഹിക്കുന്നത് തടയുന്നു. ഇതിലൂടെ രക്തത്തിലേക്ക് പഞ്ചസാര കലരുന്നതിന്റെ വേഗത കുറയുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിക്കുകയും ചെയ്യുന്നു. പ്രീ-ഡയബറ്റിസ് ഉള്ളവർക്കും ടൈപ്പ് 2 പ്രമേഹമുള്ളവർക്കും ഇത് ഏറെ ഗുണകരമാണ്.
ഹൃദയാരോഗ്യത്തിന് ഉത്തമം
കൊളസ്ട്രോൾ കുറയ്ക്കുന്നതിനോടൊപ്പം ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പേരയ്ക്ക സഹായിക്കുന്നു. ഇതിലെ പൊട്ടാസ്യവും ആന്റിഓക്സിഡന്റുകളും രക്തസമ്മർദം നിയന്ത്രിക്കാനും രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ദിവസവും മിതമായ അളവിൽ പേരയ്ക്ക കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു.
Also Read: കറിവേപ്പിലയും മല്ലിയിലയും: ആരോഗ്യ ഗുണങ്ങളിൽ മുന്നിൽ ആര്?
എപ്പോൾ, എങ്ങനെ കഴിക്കണം?
ഒരു ഇടത്തരം വലിപ്പമുള്ള പേരയ്ക്ക ദിവസവും കഴിക്കാവുന്നതാണ്. കഴുകി വൃത്തിയാക്കിയ ശേഷം തൊലി ചെത്തി മാറ്റി കഴിക്കുക. രാവിലെ ഭക്ഷണത്തിന് ശേഷമോ വൈകുന്നേരത്തെ ലഘുഭക്ഷണമായോ ഇത് ഉപയോഗിക്കാം. സാലഡുകളിൽ ചേർത്തോ സ്മൂത്തികളാക്കിയോ കഴിക്കാവുന്നതാണ്.
Also Read: പ്രമേഹരോഗികൾക്ക് ബാർലി ഗുണകരമാണോ? അറിയാം ഗുണങ്ങളും പാർശ്വഫലങ്ങളും
പേരയ്ക്ക ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇത് മരുന്നുകൾക്ക് പകരമല്ല. നിലവിൽ പ്രമേഹത്തിനോ കൊളസ്ട്രോളിനോ മരുന്ന് കഴിക്കുന്നവർ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 69-ലും തളരാത്ത ഊർജം; ജാക്കി ഷെറഫിന്റെ ആരോഗ്യത്തിന് പിന്നിൽ ഈ പാനീയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us