ആദ്യമായി അമ്മയായവരുടെ ജീവിതത്തിലെ നിർണായക കാലഘട്ടമാണ് മുലയൂട്ടൽ. പല മെഡിക്കൽ വിദഗ്ധരും നവജാതശിശുവിന് ആറ് മാസത്തേക്ക് മുലപ്പാൽ മാത്രം നൽകണമെന്ന് ശക്തമായി ശുപാർശ ചെയ്യുന്നു. മുലയൂട്ടൽ പ്രവർത്തനം പോലെ തന്നെ അത്യന്താപേക്ഷിതമാണ് സ്തന ശുചിത്വം. ശരിയായ പരിചരണം, അവബോധം, ശുചിത്വം എന്നിവ അണുബാധ പോലുള്ള ചില പ്രശ്‌നങ്ങളെ മറികടക്കാൻ സഹായിക്കുന്നു.
ഓരോ തവണ മുലയൂട്ടുമ്പോഴും മുലക്കണ്ണുകൾ (നിപ്പിൾ) കഴുകേണ്ടതുണ്ടോ?
“ഓരോ മുലയൂട്ടുന്നതിന് മുൻപും സോപ്പ് ഉപയോഗിച്ച് നിപ്പിൾ കഴുകണോ എന്ന് ആദ്യമായി അമ്മയാകുന്നവരിൽ പലരും എന്നോട് ചോദിക്കുന്നു. എന്നാൽ മുലയൂട്ടുന്നതിന് മുൻപ് മുലക്കണ്ണ് കഴുകേണ്ട ആവശ്യമില്ല,” ഒബ്‌സ്റ്റട്രീഷ്യൻ-ഗൈനക്കോളജിസ്റ്റ് ഡോ. രമ്യ കബിലൻ പറഞ്ഞു.
ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്. കുഞ്ഞിന് അമ്മയുടെ പാൽ ഗന്ധത്തിലൂടെ തിരിച്ചറിയാൻ കഴിയുന്ന ഒരു പദാർത്ഥം ഉത്പാദിപ്പിക്കുന്നു. ഇത് അമ്മയും കുഞ്ഞും തമ്മിലുള്ള അടുപ്പത്തിന് സഹായിക്കുന്നു. സ്തനത്തിന്റെ ഉപരിതലത്തിൽ നിന്നുള്ള നല്ല ബാക്ടീരിയകൾ കുഞ്ഞിന്റെ പ്രതിരോധശേഷി ഉണ്ടാക്കാൻ സഹായിക്കുന്നു. പുതിയ മുലപ്പാൽ മുലക്കണ്ണുകളുടെ പ്രശ്നത്തെ സുഖപ്പെടുത്തുന്നു. അതിനാൽ മുലയൂട്ടിയതിനുശേഷം, മുലക്കണ്ണിൽ കുറച്ച് തുള്ളി പാൽ ഉപയോഗിച്ച് മസാജ് ചെയ്യാൻ ശ്രമിക്കുക.
“ഓരോ വട്ടം മുലയൂട്ടിയതിനുശേഷവും മുലക്കണ്ണ് വൃത്തിയാക്കേണ്ടതില്ല. എന്നാൽ ചൂടുവെള്ളം ഉപയോഗിച്ച് കഴുകാം. തുടർന്ന് മൂന്നോ നാലോ ഫീഡുകൾക്ക് ശേഷം വൃത്തിയുള്ള തൂവാല ഉപയോഗിച്ച് തുടയ്ക്കുക,” ഡോ. രമ്യ പറഞ്ഞു.
“സ്ത്രീകൾ മുലയൂട്ടുമ്പോൾ മുലക്കണ്ണുകളെ പരിപാലിക്കുന്നത് വളരെ പ്രധാനമാണ്. എന്നിരുന്നാലും, മുലക്കണ്ണുകൾ ഷവർ ജെലോ സോപ്പോ ഉപയോഗിച്ച് കഴുകേണ്ട ആവശ്യമില്ല. പകരം, കുളിക്കുമ്പോൾ സ്തനങ്ങൾ കഴുകാൻ ശുദ്ധജലം ഉപയോഗിക്കണം,” ഗൈനക്കോളജിസ്റ്റായ ഡോ ജാഗൃതി വർഷ്‌നി പറയുന്നു.
“മുലയൂട്ടുമ്പോൾ അരിയോലയിൽ കാണുന്ന ചെറിയ തടിപ്പുകൾ ലൂബ്രിക്കന്റുള്ള പാൽ ഗ്രന്ഥികൾ തുറക്കുന്നു. മുലക്കണ്ണിനെ ഈർപ്പമുള്ളതാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് ഇവയാണ്. സോപ്പുകളും ഷവർ ജെല്ലുകളും ഈ പ്രകൃതിദത്ത എണ്ണകൾ നീക്കം ചെയ്യുകയും മുലക്കണ്ണുകൾക്ക് വ്രണം, വരൾച്ച, വീക്കം എന്നിവ ഉണ്ടാക്കുകയും ചെയ്യും, ”ഡോ ജാഗൃതി പറയുന്നു.
മുലയൂട്ടുന്നതിന് മുൻപ് മുലക്കണ്ണുകൾ വൃത്തിയാക്കേണ്ട ആവശ്യമില്ലെന്ന് ഡോ ജാഗൃതി വിശദീകരിക്കുന്നു. “കുളിക്കുമ്പോൾ മാത്രം മുലക്കണ്ണുകൾ കഴുകുന്നത് നല്ലതാണ്. കാരണം, മുലക്കണ്ണിന്റെ പാലിൽ നിന്നുള്ള ബാക്ടീരിയകൾ കുഞ്ഞിന്റെ മൈക്രോബയോം വികസിപ്പിക്കാൻ സഹായിക്കുന്നു.”
എന്നിരുന്നാലും, മുലയൂട്ടുന്നതിന് മുമ്പ് മുലക്കണ്ണുകൾ കഴുകാതിരിക്കുന്നത് ഒരു കുഞ്ഞിനും അമ്മയ്ക്കും ഇടയിലുള്ള ബന്ധത്തെ നേരിട്ട് ബാധിക്കുമെന്ന് ദി ഔറ സ്പെഷ്യാലിറ്റി ക്ലിനിക്ക് ഡയറക്ടറും ഗുഡ്ഗാവിലെ ക്ലൗഡ് നൈൻ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ്-ഗൈനക്കോളജി ഡയറക്ടറുമായ ഡോ റിതു സേഥി പറഞ്ഞു. “ഒരു കുഞ്ഞും അമ്മയും തമ്മിലുള്ള ബന്ധം പരിചരണം, പോഷണം, ഇടപെടൽ എന്നിവയിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്, അതേസമയം മുലയൂട്ടുന്ന സമയത്തെ ഒരു നല്ല ലാച്ച് സ്ഥാനനിർണ്ണയം, സാങ്കേതികത, കുഞ്ഞിന് ശരിയായി മുറുകെ പിടിക്കാനുള്ള കഴിവ് എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്നു.”