scorecardresearch

കടുത്ത പനി കോവിഡാണോ? പുതിയ കോവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങൾ അറിയാം

പുതിയ കോവിഡ് 19 വകഭേദം ഏതൊക്കെ തരത്തിലാണ് നമുക്ക് തിരിച്ചറിയാൻ സാധിക്കുക എന്ന് വ്യക്തമാക്കുകയാണ് ഡൽഹി സാകേതിലെ മാക്‌സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടറായ ഡോ. റൊമ്മൽ ടിക്കൂ പുതിയ കോവിഡ് വകഭേദത്തെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെ കുറിച്ചും അറിയാം

പുതിയ കോവിഡ് 19 വകഭേദം ഏതൊക്കെ തരത്തിലാണ് നമുക്ക് തിരിച്ചറിയാൻ സാധിക്കുക എന്ന് വ്യക്തമാക്കുകയാണ് ഡൽഹി സാകേതിലെ മാക്‌സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടറായ ഡോ. റൊമ്മൽ ടിക്കൂ പുതിയ കോവിഡ് വകഭേദത്തെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെ കുറിച്ചും അറിയാം

author-image
Health Desk
New Update
jn 1

ഫയൽ ചിത്രം

ഒരിടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും കോവിഡ് വേരിയന്റ് രോഗത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒടുവിൽ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ പ്രകാരം രാജ്യത്ത് പുതിയ 646 കോവിഡ്-19 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 246 പുതിയ കോവിഡ് കേസുകളാണ് നമ്മുടെ കേരളത്തിലും ഈ സാഹചര്യത്തിൽ കണ്ടെത്തിയിരിക്കുന്നത്. ജെ എൻ 1 ശ്രേണിയിലുള്ള പുതിയ കോവിഡ് 19 വകഭേദം ഏതൊക്കെ തരത്തിലാണ് നമുക്ക് തിരിച്ചറിയാൻ സാധിക്കുക എന്ന് വ്യക്തമാക്കുകയാണ് ഡൽഹി സാകേതിലെ മാക്‌സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടറായ ഡോ. റൊമ്മൽ ടിക്കൂ.

Advertisment

പുതിയ കോവിഡിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?

തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, പനി എന്നിവ മിക്ക കോവിഡ്-19 വേരിയന്റുകളുടെയും ലക്ഷണമാണ്. ഇവ ഇൻഫ്ലുവൻസയിലും അപ്പർ റെസ്പിറേറ്ററി അണുബാധ എന്നിവയിലാകും നമ്മെ എത്തിക്കുക. രോഗലക്ഷണങ്ങൾ കൂടുതലായി കാണിക്കപ്പെടുമ്പോൾ അതിന് അനുയോജ്യമായ പരിശോധനകളാണ് രോഗം നിർണ്ണയിക്കുന്നതിന് ആവശ്യം. കാരണം കൃത്യമായ പരിശോധനയിലൂടെ മാത്രമേ കോവിഡ് വേരിയന്റിനെതിരെ അതിന് ഉചിതമായ തരത്തിലുള്ള പ്രതിരോധ മരുന്നുപയോഗിച്ചുള്ള ചികിത്സ സാധ്യമാകൂ.

ഡൽഹി സാകേതിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഇന്റേണൽ മെഡിസിൻ ഡയറക്ടറായ ഡോ റൊമ്മൽ ടിക്കൂവിന്റെ  അഭിപ്രായത്തിൽ ഡൽഹിയിൽ വായു മലിനീകരണം തണുത്ത താപനില എന്നിവ പനി, ചുമ, തൊണ്ടവേദന, മറ്റ് വൈറൽ രോഗങ്ങൾ എന്നിവയുടെ സാന്നിധ്യത്തിന് പലപ്പോഴും കാരണമാകുന്നുണ്ട്. അതിനാൽ തന്നെ ഈ ലക്ഷണങ്ങൾ ചിലപ്പോൾ കോവിഡാണെന്ന തെറ്റിദ്ധാരണ രോഗിക്ക് ഉണ്ടാക്കാം. കൃത്യമായ ആർ ടി പി സി ആർ ടെസ്റ്റടക്കമുള്ളവയാണ് ഇതിനുള്ള പ്രതിവിധി. ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങളെ  ഗൗരവത്തോടെ കാണ്ടുകൊണ്ട് കൃത്യമായ പരിശോധനകൾ നടത്തണമെന്നും ഡോക്ടർ നിർദ്ദേശിക്കുന്നു.

കോവിഡിന്റെ പുതിയ വേരിയന്റായ ജെ,എൻ 1 ന്റെ ലക്ഷണങ്ങളെ കുറിച്ച് കൃത്യമായ വിവരശേഖരണത്തിന് റാൻഡം ടെസ്റ്റിംഗാണ് ആവശ്യം. പല തരത്തിൽ വേറിട്ട് നിൽക്കുന്ന രോഗ ലക്ഷണങ്ങളാണ് ഓരോ കോവിഡ് വേരിയന്റുകൾക്കുമുള്ളത്. അതിൽ പലതും ഇനിയും കൃത്യമായി വിലയിരുത്തപ്പെട്ടിട്ടില്ല. പുതിയ കോവിഡ് വകഭേദത്തിന്റെ ഗുരുതര സ്വഭാവം വ്യക്തമാവാൻ വിമാനത്താവളങ്ങളിലടക്കം പരിശോധനയും തെർമ്മൽ സ്ക്രീനിംഗും ഏർപ്പെടുത്തണം.

Advertisment

കോവിഡും സാധാരണ പനിയും തമ്മിലെ വ്യത്യാസമെന്ത്, എങ്ങനെ തിരിച്ചറിയാം?

പ്രധാനമായും കൃത്യമായ പരിശോധനയാണ് ോഗലക്ഷണങ്ങൾ തമ്മിൽ വേർതിരിച്ചറിയാനുള്ള മാർഗ്ഗമെന്ന് ഡോക്ടർ ടിക്കു വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഫ്ലൂ കേസുകൾ ഒട്ടേറെയാണ് ആശുപത്രികളിൽ എത്തിയത്. പക്ഷേ അവയൊന്നും തന്നെ കോവിഡ് പരിശോധനയ്ക്കായി അയച്ചിരുന്നില്ല. അതിനാൽ തന്നെ ആ കാലയളവിനുള്ളിൽ തന്നെ കോവിഡിന്റെ സാന്നിധ്യം ഉണ്ടായിരുന്നോ എന്നും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.

കൃത്യമായി നടന്ന പഠനങ്ങളെ മുൻനിർത്തി നോക്കുമ്പോൾ കോവിഡ് പ്രതിരോധ വാക്സിനേഷൻ മൂലം ലഭിച്ച പ്രതിരോധശേഷി നിലവിലെ അണുബാധയിലൂടെ ശരീരത്തിൽ ഉണ്ടാവുന്ന ലക്ഷണങ്ങളിലും മാറ്റമുണ്ടാക്കുന്നു എന്നാണ് മനസ്സിലാക്കൻ സാധിക്കുന്നത്. അതിനാൽ തന്നെ നിലവിലെ വകഭേദം നമ്മുടെ ശരീരത്തിന്റെ ശ്വസനവ്യവസ്ഥയെയാണ് കൂടുതൽ ബാധിക്കുക. പനി, ക്ഷീണം, തുമ്മൽ, തൊണ്ടവേദന, ചുമ എന്നീ  ലക്ഷണങ്ങളാണ് പ്രധാനമായും അതിനാൽ ശരീരത്തിലുണ്ടാവുക. എന്നാൽ യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോളിന്റെ കണ്ടെത്തൽ പ്രകാരം കോവിഡ് ബാധയുള്ള ഒരാൾക്ക് പനി മൂലമുള്ള രോഗ ലക്ഷണങ്ങളേക്കാൾ കൂടുതൽ സമയം ഈ രോഗലക്ഷണങ്ങൾ ശരീരത്തിൽ നിലനിൽക്കാം. 

മലിനീകരണത്തിലൂടെ ഉണ്ടാകുന്ന അണുബാധയെ എങ്ങനെ വേർതിരിക്കാം?

മലിനീകരണത്തിലൂടെ ഉണ്ടാവുന്ന രോഗബാധയാണെങ്കിൽ ചുമ, ജലദോഷം, തൊണ്ടവേദന എന്നിവ കൂടുതലാവുമ്പോൾ 
രോഗികൾക്ക് ശ്വാസം മുട്ടുകയോ ശ്വാസതടസ്സം റിപ്പോർട്ട് ചെയ്യുകയോ ചെയ്യും. ഈ അവസ്ഥയിൽ ഇൻഹേലർ ഉപയോഗിക്കേണ്ട സാഹചര്യവുമുണ്ടാവും. 

പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്ക ?

ശൈത്യകാലമായതിനാൽ തന്നെ പനിബാധ സംബന്ധമായ കേസുകളിൽ ഇടയ്ക്കിടെ വർദ്ധനവ് സംഭവിക്കുന്നത് തുടരും. എന്നാൽ മുമ്പുണ്ടായിട്ടുള്ള കോവിഡിന്റെ ആശങ്കയുയർത്തുന്ന സാഹചര്യത്തിനുള്ള സാധ്യതകുറവാണ്, എന്നിരുന്നാലം നമ്മൾ ജാഗ്രത പാലിക്കണം. ജെ.എൻ 1 കൂടുതൽ പകരുന്നതായി തോന്നുമെങ്കിലും, വാക്സിനും അണുബാധ-സ്വീകരിച്ച പ്രതിരോധശേഷിയും ഇപ്പോഴും നമ്മെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും ന്യുമോണിയ പോലുള്ള മറ്റ് സങ്കീർണതകളിൽ നിന്നും സംരക്ഷിച്ച് നിർത്തുമെന്നും ഡോക്ടർ വ്യക്തമാക്കുന്നു.

ജലദോഷത്തിന്റെ ലക്ഷണങ്ങളുള്ള എല്ലാവരും പരിശോധന നടത്തേണ്ടതുണ്ടോ ?

രോഗലക്ഷണങ്ങളുടെ തീവ്രത കുറവാണെങ്കിലും നിങ്ങൾ ആരോഗ്യവാനാണെന്ന് തോന്നുകയാണെങ്കിലും പരിശോധന ഒഴിവാക്കാവുന്നതാണ്. അതേ സമയം തന്നെ ലക്ഷണങ്ങളുടെ സ്വഭാവം തീവ്രമാണെങ്കിൽ ഒരിക്കലും പരിശോധന നടത്താതെ ഇരിക്കരുത്. 60 വയസ്സിനു മുകളിൽ പ്രായമായവരോ ഗർഭിണിയോ ആണെങ്കിലും മറ്റ് രോഗബാധകൾ ഉള്ളവരാണെങ്കിലും 
റാൻഡം ടെസ്റ്റിംഗിന് വിധേയമാകുന്നതാകും സുരക്ഷിതം. 

കോവിഡിന്റെ മറ്റ് ലക്ഷണങ്ങൾ എന്തൊക്കെയാണ്?

വയറിളക്കവും ഗ്യാസ്ട്രോ പ്രശ്നങ്ങളുമാണ് കോവിഡിന്റെ മറ്റ്  ലക്ഷണങ്ങൾ. ശരീരവേദന, തൊണ്ടവേദന, ജലദോഷം, പേശിവേദന, തലവേദന എന്നിവയാണ് സാധാരണമായും രോഗിയിൽ കാണുന്ന ലക്ഷണങ്ങളുമാണ്.  

രോഗലക്ഷണങ്ങൾ കാണുമ്പോൾ  എന്ത് മരുന്നാണ് കഴിക്കേണ്ടത്?

പാരസെറ്റമോൾ ഏറ്റവും സുരക്ഷിതമാണ്, പക്ഷേ ഇത് ജാഗ്രതയോടെ ഉപയോഗിക്കേണ്ടതുണ്ട്, കാരണം ഇത് ഗ്യാസ്ട്രൈറ്റിസിലേക്ക് നയിക്കുകയും വൃക്കസംബന്ധമായ പ്രശ്നങ്ങൾ വരുത്തിവെക്കുകയും ചെയ്യും. പ്രായമായവർക്കും പ്രമേഹരോഗികളും ഇത് വളരെ ശ്രദ്ധയോടെ വേണം ഉപയോഗിക്കാൻ .

ഏത് ഘട്ടത്തിലാണ് ഡോക്ടറെ സമീപിക്കേണ്ടത് ?

രോഗലക്ഷണങ്ങൾ രണ്ട് ദിവസത്തിൽ കൂടുതൽ തുടരുകയാണെങ്കിൽ, നിങ്ങൾക്ക് ഡോക്ടറെ സമീപിക്കാം. തുടർച്ചയായ ചുമയും കഠിനമായ ശരീരവേദനയുമുള്ള മൂന്നാം ദിവസം നിങ്ങൾക്ക് 100 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ പനി ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറെ കാണുക.

India Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: