/indian-express-malayalam/media/media_files/2025/12/19/jaggery-honey-2025-12-19-15-23-02.jpg)
Source: Freepik
ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ചുവടുവെക്കുമ്പോൾ നമ്മൾ ആദ്യം ചെയ്യുന്ന കാര്യം മധുരം കുറയ്ക്കുകയോ അല്ലെങ്കിൽ പഞ്ചസാരയ്ക്ക് പകരക്കാരെ കണ്ടെത്തുകയോ ആണ്. പഞ്ചസാര വില്ലനാണെന്ന് ഉറച്ചു വിശ്വസിക്കുന്ന പലരും പകരം ഉപയോഗിക്കുന്നത് ശർക്കര, തേൻ, ഈന്തപ്പഴം തുടങ്ങിയവയാണ്. ഇവ 'പ്രകൃതിദത്തം' ആയതുകൊണ്ട് എത്ര വേണമെങ്കിലും കഴിക്കാമെന്നാണ് പലരുടെയും ധാരണ. എന്നാൽ ഈ ധാരണ തെറ്റാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് ന്യൂറോ സർജനായ ഡോ.പ്രശാന്ത്.
Also Read: ബിപി ഇടയ്ക്കിടെ പരിശോധിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ? എപ്പോഴൊക്കെ നോക്കണം?
പഞ്ചസാര ഉപേക്ഷിച്ച് ശർക്കരയിലേക്കോ തേനിലേക്കോ മാറുന്നത് വഴി ഫലം കിട്ടില്ലെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. കഴിഞ്ഞ 33 വർഷത്തിലേറെയായി ന്യൂറോ സയൻസ് രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ ആരോഗ്യ രഹസ്യം പങ്കുവെച്ചത്. നമ്മുടെ ശരീരം വിപണന തന്ത്രങ്ങളിലോ പാരമ്പര്യത്തിലോ വിശ്വസിക്കുന്നില്ല. നമ്മൾ എന്ത് കഴിക്കുന്നു എന്നതിനേക്കാൾ അത് ശരീരത്തിൽ എന്ത് മാറ്റമുണ്ടാക്കുന്നു എന്നതിലാണ് കാര്യം. പഞ്ചസാരയായാലും ശർക്കരയായാലും ശരീരത്തിൽ എത്തിയാൽ ഒരേപോലെയാണ് പ്രവർത്തിക്കുന്നത്.
Also Read: ഭക്ഷണശേഷം 10 മിനിറ്റ് മാറ്റിവയ്ക്കാമോ? പ്രമേഹത്തെ വരുതിയിലാക്കാം
പഞ്ചസാര, ശർക്കര, തേൻ, ഈന്തപ്പഴം എന്നിവയെല്ലാം അടിസ്ഥാനപരമായി ഉയർന്ന അളവിൽ മധുരമടങ്ങിയ പദാർത്ഥങ്ങളാണ്. ഇവയെല്ലാം ശരീരത്തിനുള്ളിൽ എത്തിയാൽ വളരെ വേഗത്തിൽ ഗ്ലൂക്കോസായി മാറുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കുകയും ചെയ്യുന്നു.
ഗ്ലൈസമിക് ലോഡ്: ഇവയ്ക്കെല്ലാം ഉയർന്ന ഗ്ലൈസമിക് ഇൻഡക്സ് ആണുള്ളത്. അതായത്, പഞ്ചസാര കഴിക്കുമ്പോൾ രക്തത്തിലുണ്ടാകുന്ന അതേ വർധനവ് തന്നെയാണ് ശർക്കര കഴിക്കുമ്പോഴും ഉണ്ടാകുന്നത്.
കാലറി: കാലറിയുടെ കാര്യത്തിലും ഇവ തമ്മിൽ വലിയ വ്യത്യാസമില്ല.
Also Read: രാവിലെ മുട്ടയും പഴങ്ങളും, ചോക്ലേറ്റ് വല്ലപ്പോഴും മാത്രം; 53 ലും ഫിറ്റ്‌നസ് വിടാതെ ജോൺ എബ്രഹാം
പഞ്ചസാര ഒഴിവാക്കി എന്നത് കൊണ്ട് ശർക്കരയോ തേനോ ധാരാളമായി കഴിക്കാമെന്ന് അർത്ഥമില്ല. ചില മുൻകരുതലുകൾ എടുക്കുന്നത് നല്ലതായിരിക്കും. ഈന്തപ്പഴം കഴിക്കുന്നുണ്ടെങ്കിൽ അത് ദിവസം ഒന്നിൽ ഒതുക്കുക. ശർക്കരയോ തേനോ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു ദിവസം ഒരു ടീസ്പൂണിൽ താഴെ മാത്രം ഉപയോഗിക്കുക. കൃത്രിമമായ മധുരത്തിന് പകരം പഴങ്ങൾ അവയുടെ സ്വാഭാവിക രൂപത്തിൽ കഴിക്കാൻ ശ്രമിക്കുക. 'ആരോഗ്യകരം' എന്ന് ലേബൽ ഒട്ടിച്ച ഭക്ഷണങ്ങൾ പോലും അമിതമായാൽ ദോഷകരമാണെന്ന് തിരിച്ചറിയുക.
മധുരത്തിന്റെ പേര് മാറ്റിയതുകൊണ്ട് മാത്രം നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയില്ല. ആരോഗ്യകരമായ ജീവിതത്തിന് മിതത്വം പാലിക്കുക എന്നതുതന്നെയാണ് ഏക വഴി.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: റെഡ് മീറ്റ് അല്ല വില്ലൻ; ഹൃദയാഘാതം ഒഴിവാക്കാൻ ഈ രണ്ട് ഭക്ഷണങ്ങൾ ഉപേക്ഷിക്കൂ; ഡോക്ടറുടെ മുന്നറിയിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us