scorecardresearch

തലവേദന മാറാൻ ഗുളിക പതിവാക്കല്ലേ? 10-15 ദിവസത്തിൽ കൂടുതൽ കഴിക്കരുത്; ന്യൂറോളജിസ്റ്റ് മുന്നറിയിപ്പ്

മാസത്തിൽ 10-15 ദിവസത്തിൽ കൂടുതൽ വേദനസംഹാരികൾ കഴിക്കുന്നുണ്ടെങ്കിൽ നിർത്തുക. അതിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഒരു ന്യൂറോളജിസ്റ്റിനെ കാണുക

മാസത്തിൽ 10-15 ദിവസത്തിൽ കൂടുതൽ വേദനസംഹാരികൾ കഴിക്കുന്നുണ്ടെങ്കിൽ നിർത്തുക. അതിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഒരു ന്യൂറോളജിസ്റ്റിനെ കാണുക

author-image
Health Desk
New Update
painkiller

Source: Freepik

വേദനസംഹാരികൾ തലവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം പകരുമെന്ന് തോന്നിയേക്കാം, പക്ഷേ അവ അമിതമായി ഉപയോഗിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കും. നിങ്ങൾ മാസത്തിൽ 10-15 ദിവസത്തിൽ കൂടുതൽ വേദനസംഹാരികൾ കഴിക്കുന്നുണ്ടെങ്കിൽ, നിർത്തി ഒരു ന്യൂറോളജിസ്റ്റിനെ സമീപിക്കാൻ ന്യൂഡൽഹിയിലെ എയിംസിൽ പരിശീലനം നേടിയ ന്യൂറോളജിസ്റ്റും, ലജ്പത് നഗറിലെ ഐബിഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റും, ഹെൽത്ത്പിൽ ഡോട് കോമിന്റെ സ്ഥാപകനുമായ ഡോ.രാഹുൽ ചൗള മുന്നറിയിപ്പ് നൽകി.

Advertisment

"മാസത്തിൽ 10-15 ദിവസത്തിൽ കൂടുതൽ വേദനസംഹാരികൾ കഴിക്കുന്നുണ്ടെങ്കിൽ നിർത്തുക. അതിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഒരു ന്യൂറോളജിസ്റ്റിനെ കാണുക. നിങ്ങളുടെ തലവേദനയുടെ കാരണം എന്താണെന്ന് അറിയാതെ ഗുളികകൾ കഴിക്കുന്നത് ഒരു വിഷചക്രത്തിലേക്ക് നയിച്ചേക്കാം,'' അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.

Also Read: 94 കിലോയിൽ നിന്ന് 70 ൽ, 4 മാസം കൊണ്ട് കുറച്ച് 24 കിലോ; കഴിച്ചത് ഈ ഭക്ഷണങ്ങളെന്ന് യുവതി

വേദനസംഹാരികൾ അമിതമായി കഴിക്കുമ്പോൾ മറഞ്ഞിരിക്കുന്ന അപകടങ്ങൾ

നിങ്ങളുടെ തലച്ചോറ് മരുന്നുകളുമായി പൊരുത്തപ്പെടുന്നു, സാധാരണ നിലയിലാകാൻ നിങ്ങൾക്ക് അവ ആവശ്യമായി വരുമെന്ന് ഡോ.ചൗള വിശദീകരിച്ചു. മരുന്നുകളുടെ അമിത ഉപയോഗം തലവേദന, കരൾ, വൃക്ക എന്നിവയുടെ തകരാറുകൾ എന്നിവയ്ക്ക് കാരണമാകും, മാത്രമല്ല തലവേദന ഇടയ്ക്കിടെ ഉണ്ടാവുകയും കൂടുതൽ കഠിനമാവുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

Advertisment

വേദനസംഹാരികൾ നിങ്ങളുടെ തലവേദന വർധിപ്പിക്കുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞാലോ? മരുന്നുകൾ അമിതമായി ഉപയോഗിക്കുന്നത് തലവേദനയ്ക്ക് കാരണമാകും. മരുന്ന് തന്നെ ഒരു രോഗമായി മാറുമ്പോൾ, അതിനായി പിന്നെ എന്ത് മരുന്നാണ് കഴിക്കുകയെന്ന് ഡോ.ചൗള തന്റെ പോസ്റ്റിൽ ചോദിച്ചു. ഈ കെണിയിൽ വീണ രോഗികളെ എല്ലാ ദിവസവും താൻ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: ആദ്യം കാപ്പി വേണ്ട, വെറും വയറ്റിൽ ഓട്ടം വേണ്ടേ വേണ്ട; ഈ 5 പ്രഭാത ശീലങ്ങൾ ആരോഗ്യം തകർക്കും

''അവർ ദിവസവും വേദനസംഹാരികൾ കഴിക്കുന്നുണ്ട്, പലപ്പോഴും ശരിയായ രോഗനിർണയമോ ചികിത്സയോ ഇല്ലാതെ. ഇതൊരു നിശബ്ദ പകർച്ചവ്യാധിയാണ്, നേരത്തെ കണ്ടെത്തിയാൽ ഇത് പഴയപടിയാക്കാനാകും. പരിഹാരമോ? ഒരു ന്യൂറോളജിസ്റ്റിനെ കാണുക, ശരിയായ രോഗനിർണയം നടത്തുക, അടിസ്ഥാന കാരണം കണ്ടെത്തി ചികിത്സ തേടുക. നിങ്ങളുടെ തലച്ചോറും (ശരീരവും) നിങ്ങളോട് നന്ദി പറയും,'' അദ്ദേഹം പറഞ്ഞു.

Also Read: ഒരു മാസത്തേക്ക് ദിവസവും ഗ്രീൻ ടീ കുടിച്ചാൽ എന്ത് സംഭവിക്കും?

ദീർഘകാല അമിത ഉപയോഗത്തിന്റെ അപകടസാധ്യതകൾ

വേദനസംഹാരികളുടെ ദീർഘകാല അമിത ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡോ.ചൗള അഭിപ്രായപ്പെട്ടു. “പാരസെറ്റമോൾ, എൻ‌എസ്‌ഐ‌ഡികൾ തുടങ്ങി വേദനസംഹാരികളുടെ ദീർഘകാല അമിത ഉപയോഗം കരളിനെയും വൃക്കകളെയും തകരാറിലാക്കുകയും ഗ്യാസ്ട്രൈറ്റിസ്, അൾസർ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും മൈഗ്രെയ്ൻ വിട്ടുമാറാത്ത അവസ്ഥ വഷളാക്കുകയും ചെയ്യും. പാരസെറ്റമോൾ അമിതമായി ഉപയോഗിക്കുന്നത് കരൾ തകരാറിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ്. ഡൈക്ലോഫെനാക് പോലുള്ള എൻ‌എസ്‌ഐ‌ഡികൾ വൃക്ക തകരാറ്, ദ്രാവകം നിലനിർത്തൽ, ഗ്യാസ്ട്രിക് രക്തസ്രാവം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകും. നിങ്ങൾ മാസത്തിൽ 10-15 ദിവസത്തിൽ കൂടുതൽ വേദനസംഹാരികൾ കഴിക്കുന്നുണ്ടെങ്കിൽ, നിർത്തുക, ഒരു ​​ന്യൂറോളജിസ്റ്റിനെ സമീപിക്കുക, സ്വയം വിലയിരുത്തുക, മൂലകാരണത്തിന് ചികിത്സ നേടുക,” അദ്ദേഹം വ്യക്തമാക്കി. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: കരളിനെ കേടാക്കാതെ കൊഴുപ്പ് ഉരുക്കാം; ഈ അളവിൽ കട്ടൻ കാപ്പി കുടിക്കൂ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: