scorecardresearch

സ്വകാര്യ ഭാഗങ്ങൾ ഡോക്ടർമാരെ കാണിക്കാനുള്ള മടി; ഇന്ത്യൻ സ്ത്രീകളിലെ കാൻസർ കണ്ടുപിടിക്കാൻ വൈകുന്നതിലെ പ്രധാന കാരണം

സ്ത്രീകളിൽ ഏറ്റവും സാധാരണമായി കാണുന്ന അർബുദങ്ങൾ സ്തന, ഗർഭാശയ അർബുദങ്ങളാണ്. ഈ പ്രശ്നങ്ങളുമായി പുരുഷ ഡോക്ടർമാരെ സമീപിക്കാൻ സ്ത്രീകൾ മടിക്കുന്നു. എന്തിന് വനിതാ ഡോക്ടറെ പോലും ജനനേന്ദ്രിയം പരിശോധനയുമായി ബന്ധപ്പെട്ട് കാണാൻ മടിക്കുന്നു, ഇത് രോഗനിർണയത്തിലും ചികിത്സയിലും കാലതാമസമുണ്ടാക്കുന്നു.

സ്ത്രീകളിൽ ഏറ്റവും സാധാരണമായി കാണുന്ന അർബുദങ്ങൾ സ്തന, ഗർഭാശയ അർബുദങ്ങളാണ്. ഈ പ്രശ്നങ്ങളുമായി പുരുഷ ഡോക്ടർമാരെ സമീപിക്കാൻ സ്ത്രീകൾ മടിക്കുന്നു. എന്തിന് വനിതാ ഡോക്ടറെ പോലും ജനനേന്ദ്രിയം പരിശോധനയുമായി ബന്ധപ്പെട്ട് കാണാൻ മടിക്കുന്നു, ഇത് രോഗനിർണയത്തിലും ചികിത്സയിലും കാലതാമസമുണ്ടാക്കുന്നു.

author-image
Anonna Dutt
New Update
Cancer | Cancer Awareness | Nearly 69 lakh cancer deaths among Indian women were preventable , What a study says on gender and the disease

ഇന്ത്യൻ സ്ത്രീകളിൽ സംഭവിക്കുന്ന 69 ലക്ഷം കാൻസർ മരണങ്ങളും തടയാൻ കഴിയുന്നത്

ഇന്ത്യൻ സ്ത്രീകളിൽ കാൻസർ മൂലമുണ്ടാകുന്ന അകാല മരണങ്ങളിൽ 63 ശതമാനവും അപകടസാധ്യത ഘടകങ്ങൾ കുറയ്ക്കുന്നതിലൂടെയും പരിശോധനയിലൂടെയും രോഗനിർണയത്തിലൂടെയും തടയാവുന്നതെന്ന് റിപ്പോർട്ട്. അതേ സമയം 37 ശതമാനം മരണങ്ങൾ സമയോചിതമായ ചികിത്സയിലൂടെയും ഒഴിവാക്കാമായിരുന്നു എന്ന് കാൻസർ പരിചരണത്തിലെ ലിംഗ അസമത്വത്തെക്കുറിച്ചുള്ള ലാൻസെറ്റ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

Advertisment

‘വിമെൻ, പവർ ആൻഡ് കാൻസർ’ എന്ന തലക്കെട്ടിൽ, ഇന്ത്യയിലെ സ്ത്രീകൾക്കിടയിലെ ഏകദേശം 69 ലക്ഷം കാൻസർ മരണങ്ങൾ തടയാവുന്നതാണെന്നും 4.03 ദശലക്ഷം ചികിത്സിക്കാൻ കഴിയുന്നവയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അർബുദ സാധ്യത പുരുഷൻമാരിൽ കൂടുതലാണെങ്കിലും സ്ത്രീകളിൽ കാൻസർ പിടിപെടുന്നതും മരണനിരക്കും ഉയർന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തിൽ, പുതിയ കാൻസർ കേസുകളിൽ 48 ശതമാനവും കാൻസർ മരണങ്ങളിൽ 44 ശതമാനവും സ്ത്രീകളിലാണ്. സ്തനാർബുദം, സെർവിക്കൽ കാൻസർ തുടങ്ങിയ സ്ത്രീകളിലെ ചില അർബുദങ്ങൾ പ്രതിരോധിക്കാവുന്നതും ചികിത്സിക്കാവുന്നതുമാണെങ്കിലും അത് സംഭവിക്കുന്നില്ല.

publive-image

സ്ത്രീകൾ പരിമിതികൾ എന്താണ്?

അറിവ്, തീരുമാനമെടുക്കൽ, സാമ്പത്തിക അധികാരം, വീടിനടുത്തുള്ള പ്രാഥമിക തലത്തിലുള്ള സേവനങ്ങളുടെ ലഭ്യത എന്നിവയുടെ അഭാവത്തിൽ സമയബന്ധിതവും ഉചിതവുമായ പരിചരണം ലഭ്യമാക്കുന്നതിൽ സ്ത്രീകൾ പരിമിതികൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ലോകത്തിന്റെ ഏത് ഭാഗത്താണ് അവർ ജീവിക്കുന്നത്, അവർ സമൂഹത്തിന്റെ ഏത് തട്ടിലുള്ളവരാണെന്നത് പരിഗണിക്കാതെ തന്നെ, അറിവും തീരുമാനങ്ങളെടുക്കാനുള്ള അറിവും അധികാരവും പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കുറവാണെന്ന് റിപ്പോർട്ട് പറയുന്നു. കാൻസർ മൂലമുള്ള സാമ്പത്തിക തകർച്ച അനുഭവിക്കാനുള്ള സാധ്യത സ്ത്രീകൾക്ക് കൂടുതലാണെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.

Advertisment

കാൻസർ പരിചരണം നൽകുമ്പോൾ, സ്ത്രീകൾക്ക് പ്രാതിനിധ്യം കുറവാണ്, ലിംഗാധിഷ്ഠിത വിവേചനവും ലൈംഗിക പീഡനവും നേരിടാൻ സാധ്യതയുണ്ടെന്നും കൂടാതെ ഏറ്റവും വലിയ ശമ്പളമില്ലാത്ത തൊഴിൽ ശക്തിയാണ് സ്ത്രീകളെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യയിലെ ദേശീയ ആരോഗ്യ ചെലവിന്റെ ഏകദേശം 3.66 ശതമാനം കാൻസർ പരിചരണത്തിന് പണം ഈടാക്കാതെ സ്ത്രീകൾ നൽകുന്ന തൊഴിൽ മൂല്യമാണെന്ന് റിപ്പോർട്ട് കണക്കാക്കുന്നു.

വിദഗ്ധർ എന്താണ് പറയുന്നത്?

“തീർച്ചയായും കാൻസർ പരിചരണത്തിന് ലിംഗപരമായ ഒരു വശമുണ്ട്. ആരോഗ്യ സംരക്ഷണം തേടുന്ന സ്വഭാവം സ്ത്രീകൾക്കിടയിൽ, പ്രത്യേകിച്ച് സമൂഹത്തിലെ പാവപ്പെട്ട വിഭാഗങ്ങളിൽ വളരെ കുറവാണ്. പുകവലി, പുകയില ഉപയോഗം എന്നിവയുമായി ചില കാൻസറുകളുടെ അപകടസാധ്യത പുരുഷന്മാരിലും സ്ത്രീകളിലും സമാനമായിരിക്കാമെങ്കിലും, സ്ത്രീകളുടെ ചികിത്സയ്ക്ക് മുൻഗണന നൽകുന്നില്ല. അതുകൊണ്ടാണ് സ്ത്രീകളുടെ ആരോഗ്യസ്ഥിതി പുരുഷന്മാരേക്കാൾ മോശമാകാൻ സാധ്യതയുള്ളത്.” എന്ന് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രിവന്റീവ് ഓങ്കോളജിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. അഭിഷേക് ശങ്കർ പറഞ്ഞു.

കാൻസറിനെയും പ്രതിരോധത്തെയും കുറിച്ചുള്ള അറിവിന് പുറമെ സാമൂഹികമായ മാറ്റങ്ങളും ആവശ്യമാണെന്നും ഡോ. അഭിഷേക് ശങ്കർ വ്യക്തമാക്കി. “സ്ത്രീകളിൽ ഏറ്റവും സാധാരണമായ അർബുദങ്ങൾ സ്തന, ഗർഭാശയ അർബുദങ്ങളാണ്. ഇത് ഒരു ഗുരുതരമായ രോഗമാണെങ്കിലും ഈ പ്രശ്നങ്ങളുമായി പുരുഷ ഡോക്ടർമാരെ സമീപിക്കാൻ സ്ത്രീകൾ മടിക്കുന്നു. എന്തിന് വനിതാ ഡോക്ടറെ ജനനേന്ദ്രിയം പരിശോധനയുമായി ബന്ധപ്പെട്ട് കാണാൻ മടിക്കുന്നു, ഇത് രോഗനിർണയത്തിലും ചികിത്സയിലും കാലതാമസമുണ്ടാക്കുന്നു,” അദ്ദേഹം പറഞ്ഞു.

സ്‌ക്രീനിങ്, ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകൾ, ചികിത്സ എന്നിവയ്ക്കായി ജില്ലാ ആശുപത്രികളിലേക്കോ സംസ്ഥാന തലസ്ഥാനങ്ങളിലേക്കോ മറ്റ് സംസ്ഥാനങ്ങളിലെ വലിയ ആശുപത്രികളിലേക്കോ യാത്ര ചെയ്യേണ്ടതിന്റെ ആവശ്യകതയും ചികിത്സയിൽ കാലതാമസമുണ്ടാക്കുന്നു, ഇത് മോശമായ ഫലങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർ അഭിഷേക് ശങ്കർ നിരീക്ഷിക്കുന്നു.

സ്ക്രീനിങ്ങിന്റെ പ്രാധാന്യം എന്താണ്?

സ്ത്രീകളിൽ ഏറ്റവും സാധാരണമായ രണ്ട് അർബുദങ്ങൾ - സ്തനവും സെർവിക്കൽ - അവ തടയാവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുണ്ട്.

“സ്‌ക്രീനിങ്ങിലൂടെ രണ്ട് ക്യാൻസറുകളും വളരെ നേരത്തെ തന്നെ കണ്ടെത്താൻ കഴിയും, എന്നാൽ, രോഗത്തിന്റെ മൂർച്ഛിച്ച ഘട്ടത്തിലാണ് ഇപ്പോഴും സ്ത്രീകൾ വരുന്നത്.” എന്ന ദുഃഖകരമായ വസ്തുതയാണ് സഫ്ദർജംഗ് ഹോസ്പിറ്റലിലെ ഗൈനക്കോളജി പ്രൊഫസറും ഗൈനക്ക് ഓങ്കോളജിയുടെ കോർഡിനേറ്ററുമായ ഡോ സരിത ശ്യാംസുന്ദർ പറയുന്നത്. എല്ലാ മാസവും സ്തനങ്ങൾ സ്വയം പരിശോധിക്കാനും എല്ലാ വർഷവും ഒരു ഡോക്ടറുടെ ക്ലിനിക്കൽ പരിശോധന നടത്താനും അവരെ ഉപദേശിച്ചു. 40 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകളും സ്തനാർബുദം ഉണ്ടോയെന്ന് പരിശോധിക്കാൻ വർഷത്തിലൊരിക്കൽ മാമോഗ്രഫി നടത്തണം.

സ്വയം പരിശോധനയ്ക്കിടെ ഏതെങ്കിലും മുഴകൾ കണ്ടെത്തുന്ന സ്ത്രീകൾ ഉടൻ ഡോക്ടറെ സമീപിക്കണമെന്ന് ഡോക്ടർ സരിത പറഞ്ഞു

സെർവിക്കൽ കാൻസറിന്, 25നും 65നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ അവരുടെ സെർവിക്സിൽ കാൻസറിന് മുമ്പുള്ള വളർച്ച പരിശോധിക്കാൻ പാപ് സ്മിയർ ടെസ്റ്റ് നടത്തണമെന്ന് അവർ പറഞ്ഞു. ഒരു എച്ച്പിവി പരിശോധന - ഭൂരിഭാഗം സെർവിക്കൽ കാൻസറുകൾക്കും കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് കണ്ടെത്താനുള്ള പരിശോധന - ഓരോ അഞ്ചോ പത്തോ വർഷം കൂടുമ്പോൾ ചെയ്യാമെന്നും ഇത് അവർ പറഞ്ഞു.

സർക്കാരിന് എന്ത് ചെയ്യാൻ കഴിയും?

ആവശ്യമായതും ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകളിലൊന്ന്, ആളുകൾക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്നത്. ഇതേക്കുറിച്ച് അവബോധം ഉണ്ടായാൽ അവർ സ്ക്രീനിങ്ങിനായി മുന്നോട്ട് വരികയും രോഗപരിചരണം തേടുകയും ചെയ്യും. “കോവിഡ്-19 വാക്സിനുകൾക്ക് അണുബാധ മൂലമുള്ള മരണം തടയാൻ കഴിയുമെന്ന് ജനങ്ങളോട് പറയാൻ സർക്കാർ ബോധവൽക്കരണ പ്രചാരണം നടത്തിയപ്പോൾ, കുത്തിവയ്പ്പ് എടുക്കാൻ ആളുകൾ കൂട്ടത്തോടെ എത്തി. കാൻസർ പ്രതിരോധത്തിനും ഇത്തരം ബോധവൽക്കരണ പ്രചാരണം ആവശ്യമാണ്.

സർക്കാരിന്റെ എച്ച്‌പിവി വാക്‌സിനേഷൻ പദ്ധതി, സ്ത്രീകളിലെ കാൻസർ സാധ്യത കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് ഡോ.ശ്യാംസുന്ദർ പറഞ്ഞു. “ഗർഭാശയ കാൻസറിന് കാരണമാകുന്ന എച്ച്‌പിവിക്കുള്ള വാക്സിൻ രാജ്യത്ത് ലഭ്യമാണ്, കൂടാതെ നമ്മുടെ രാജ്യത്ത് വികസിപ്പിച്ച വാക്സിനുമുണ്ട്. പെൺകുട്ടികൾക്കുള്ള സാർവത്രിക പ്രതിരോധ കുത്തിവയ്പ് പദ്ധതിയിൽ ഈ വാക്‌സിൻ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് സർക്കാർ. സെക്ഷ്വലി ആക്റ്റിവ് ആവുന്നതിനു മുമ്പ് (25 വയസ്സിന് താഴെയുള്ള) സ്ത്രീകൾക്ക് വാക്സിൻ നൽകണം. ഇത് വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത് തടയുന്നു, ”ഡോക്ടർ പറഞ്ഞു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ഉപകേന്ദ്രങ്ങളുടെയും തലത്തിലുള്ള സർക്കാരിന്റെ സ്‌ക്രീനിങ് പ്രോഗ്രാമുകളും നേരത്തെയുള്ള രോഗനിർണയത്തിന് സഹായിക്കുമെന്ന് ഡോ. സരിത അഭിപ്രായപ്പെട്ടു. “ബയോപ്‌സിക്കും തുടർന്ന് ചികിത്സയ്‌ക്കുമായി വലിയ ആശുപത്രികളിലേക്ക് പോകേണ്ടതിനാൽ രോഗികൾ തുടർ ചികിത്സ ഒഴിവാക്കുന്നു എന്നതാണ് ഒരു വെല്ലുവിളി. പക്ഷേ, കുറഞ്ഞത് ഗർഭാശയ കാൻസറിനെങ്കിലും, ബംഗ്ലാദേശിൽ ചെയ്യുന്നത് പോലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ നഴ്‌സിങ് സ്റ്റാഫിന് ചികിത്സ നൽകാനാകും,” അവർ പറഞ്ഞു.

ഗർഭാശയമുഖത്തെ അർബുദം കൊണ്ടോ അർബുദത്തിന് തൊട്ടുമുമ്പോ സംഭവിക്കാവുന്ന ക്ഷതങ്ങൾ നീക്കം ചെയ്യുന്നത് വളരെ എളുപ്പമാണെന്ന് ഡോ.ശ്യാംസുന്ദർ പറഞ്ഞു. "അസെറ്റിക് ആസിഡ് - വിനാഗിരിയുടെ നേർപ്പിച്ച രൂപമാണ് - സ്ത്രീകളുടെ സെർവിക്സിൽ പുരട്ടുമ്പോൾ ക്യാൻസർ പ്രദേശങ്ങൾ വെളുത്ത നിറത്തിൽ ഹൈലൈറ്റ് ചെയ്യപ്പെടും. ടിഷ്യു മരവിപ്പിക്കാനോ കത്തിക്കാനും നശിപ്പിക്കാനും പ്രോബ് ഉപയോഗിക്കാം. ഇത് സങ്കീർണ്ണമായ നടപടിക്രമമല്ല, പരിശീലനം ലഭിച്ച നഴ്‌സുമാർക്ക് ഇത് ചെയ്യാൻ കഴിയും, ”ഡോക്ടർ പറഞ്ഞു.

റിപ്പോർട്ടിലെ ശുപാർശകൾ എന്തൊക്കെയാണ്?

കാൻസർ ആരോഗ്യ സ്ഥിതിവിവരക്കണക്കുകൾക്കായി ലിംഗഭേദത്തെയും സാമൂഹിക ജനസംഖ്യയെയും കുറിച്ചുള്ള വിവരങ്ങൾ പതിവായി ശേഖരിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. കാൻസർ അപകടസാധ്യതകൾ കുറയ്ക്കുന്ന നിയമങ്ങളും നയങ്ങളും വികസിപ്പിക്കാനും ശക്തിപ്പെടുത്താനും നടപ്പിലാക്കാനും അത് നിർദ്ദേശിക്കുന്നു.

കാൻസർ പരിചരണത്തിലും ഗവേഷണത്തിലും ആധിപത്യം പുലർത്തുന്നത് പുരുഷന്മാരാണ്, എന്താണ് മുൻഗണന, ധനസഹായം അല്ലെങ്കിൽ പഠനം എന്നിവ തീരുമാനിക്കുന്നത് അവരാണ്. കാൻസർ ഗവേഷണ കേന്ദ്രങ്ങൾ, അതിലെ നേതൃത്വം, സ്ത്രീകൾക്കുള്ള ഫണ്ടിങ് സാധ്യത എന്നിവയിലേക്ക് തുല്യത നൽകണമെന്നും റിപ്പോർട്ട് പറയുന്നു.

Health Cancer Vaccine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: