/indian-express-malayalam/media/media_files/Cfh5pDANi36gOvHUzH4u.jpg)
നയൻതാര
അഭിനയത്തിൽ മാത്രമല്ല സൗന്ദര്യത്തിൻ്റെ കാര്യത്തിലും തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെ വെല്ലാൻ ആരുമില്ല. ഇതിനു പിന്നിലെ രഹസ്യം എന്തായിരിക്കും എന്ന് തേടാത്ത ആരാധകർ കുറവായിരിക്കും. എന്നാൽ ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ.
പോഷകത്തെ ആലിംഗനം ചെയ്തു കൊണ്ട് എന്ന ക്യാപ്ഷനോട് തൻ്റെ ചിത്രത്തോടൊപ്പം ചെറിയ ഒരു കുറിപ്പാണ് നയൻസ് തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.
“സ്‌നേഹവും അറിവും പങ്കിടാൻ എത്ര വൈകിയാലും കുഴപ്പമില്ല എന്നതു കൊണ്ടാണ് ഞാൻ ഇത് ഇപ്പോൾ പറയുന്നത് . എനിക്ക് ഇതിൽ നിന്ന് പ്രയോജനം ലഭിച്ചിട്ടുണ്ടെങ്കിൽ, മറ്റെല്ലാവർക്കും ഞാൻ അങ്ങനെ തന്നെ ആശംസിക്കുന്നു. ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതത്തിന് ഒരു നല്ല ഭക്ഷണക്രമം അത്യന്താപേക്ഷിതമാണ്, പ്രത്യേകിച്ച് എന്നെപ്പോലെയുള്ള ഒരാൾക്ക്, ഓരോ വേഷത്തിലും ഏറ്റവും മികച്ചതായി കാണേണ്ട ഒരു അഭിനേതാവിന്. ശരീരഘടന നിലനിർത്തുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തുലിതാവസ്ഥ, സ്ഥിരത, ശരീരത്തിൻ്റെ സ്വഭാവം എന്നിവയെ അടിസ്ഥാനമാക്കിയാണ്. ഡയറ്റ് എന്നത് ഇഷ്ടമില്ലാത്തത് കഴിക്കാതെ സ്വയം ഒരു നിയന്ത്രണം കൊണ്ടു വരുന്നതാണ്" നയൻതാര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
“ഇപ്പോൾ എനിക്കറിയാം കലോറി എണ്ണുന്നതിലല്ല. പോഷകങ്ങൾ കണക്കാക്കി വ്യത്യസ്ത തരം ആഹാരങ്ങൾ ശരിയായ അളവിൽ കഴിക്കുക എന്നതാണ് പ്രധാനം. ഇതൊരു ജീവിതശൈലിയാണ്, താൽക്കാലിക പരിഹാരമല്ല" എന്നും നയൻതാര കൂട്ടിച്ചേർക്കുന്നു.
വീട്ടിൽ ഉണ്ടാക്കുന്ന പോഷക സമൃദ്ധവും സ്വാദിഷ്ടവുമായ ഭക്ഷണം താനിപ്പോൾ ആസ്വദിക്കുന്നു എന്നും താരം പറയുന്നു. “ഞാൻ സന്തോഷത്തോടെയും കുറ്റബോധമില്ലാതെയും കഴിക്കുന്നു, ജങ്ക് ഫുഡിനോട് അമിതമായ കൊതിയില്ല. ഇത് ഞാൻ ഭക്ഷണത്തെ വീക്ഷിക്കുന്ന രീതിയെ തന്നെ മാറ്റി, ഇത് എനിക്ക് ഊർജ്ജസ്വലതയും, പോഷണവും, സന്തോഷവും പ്രദാനം ചെയ്യുന്നു".
കഴിക്കുന്ന ഭക്ഷണം ഒരു വ്യക്തിയുടെ ക്ഷേമത്തെ തന്നെ സാരമായി ബാധിക്കും എന്ന് നയൻതാര വിശ്വസിക്കുന്നു. “എൻ്റെ ഈ യാത്ര പങ്കിടുന്നതിലൂടെ, ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കാൻ നിങ്ങൾക്കും പ്രചോദനം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വരുന്ന കുറച്ച് ആഴ്ച്ചകളിൽ തിരക്കിട്ട ജീവിതത്തിൽ എന്നെ മുന്നോട്ട് നയിക്കുന്നത് എന്താണെന്ന് ഞാൻ നിങ്ങളുമായി പങ്കിടാം. ഭക്ഷണവുമായി നല്ല ബന്ധം നിലനിർത്തുന്നതിലൂടെയും അത് നന്നായി കഴിക്കുന്നതിലൂടെയും ലഭിക്കുന്ന സന്തോഷത്തിലും പോഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാം."
താരത്തിൻ്റെ ന്യൂട്രീഷ്യനിസ്റ്റായ മുൻമുൻ ഈ പോസ്റ്റിന് കമൻ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ് "നിങ്ങളെപ്പോലെയുള്ളഒരാളെ അറിയാനും ഒപ്പം പ്രവർത്തിക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ യാത്ര വളരെ മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്."
സമീകൃതാഹാരത്തിൻ്റെ പ്രാധാന്യം
ശരീരത്തിന് മികച്ച രീതിയിൽ പ്രവർത്തിക്കാൻ അവശ്യമായ പോഷകങ്ങൾ അവ നൽകുന്നു. ഊർജ്ജത്തിനു വേണ്ട കാർബോഹൈഡ്രേറ്റുകൾ, പേശികളുടെ വളർച്ചയ്ക്ക് വേണ്ട് പ്രോട്ടീനുകൾ, വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് വേണ്ടുന്ന കൊഴുപ്പ്, രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിനുള്ള വിറ്റാമിനുകൾ, ശാരീരിക പ്രവർത്തനങ്ങളെ സഹായിക്കുന്ന ധാതുക്കൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു എന്ന് ഡയറ്റീഷ്യനായ് ശ്രുതി. കെ പറയുന്നു.
സമീകൃതാഹാരം ശരീരഭാരം നിയന്ത്രിക്കാനും അമിതവണ്ണവും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കാനും സഹായിക്കുന്നു. കൊളസ്‌ട്രോളിൻ്റെ അളവും രക്തസമ്മർദ്ദവും നിയന്ത്രിക്കുന്നതിലൂടെ ഇത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നതിലൂടെ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്ന നാരുകളും ശരീരത്തിലെത്തുന്നു.
സമീകൃതാഹാരം മാനസികാരോഗ്യത്തേയും സഹായിക്കുന്നു. മത്സ്യത്തിലും നട്‌സിലും കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ പോലുള്ള പോഷകങ്ങൾ വൈജ്ഞാനിക പ്രവർത്തനവും മാനസികാവസ്ഥയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശാരീരിക പ്രവർത്തനങ്ങൾക്ക് മതിയായ ജലാംശവും അവശ്യമാണ്.
Read More
- മല്ലി കുതിർത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതോ?
- അനാരോഗ്യകരമായ ഭക്ഷണ ശീലം മാത്രമല്ല ഈ വിറ്റാമിൻ്റെ കുറവും മലബന്ധത്തിന് കാരണമായേക്കാം
- ദിവസവും ചുക്കു കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
- സ്ഥിരമായി പ്രോട്ടീൻ സപ്ലിമെൻ്റുകൾ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
- ലഞ്ച് ബോക്സിനുള്ളിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം എത്ര സമയം വരെ സൂക്ഷിക്കാം?
- ഐസ്ക്രീം ധാരാളം കഴിച്ചാൽ ഹൃദയാഘാത സാധ്യത വർധിക്കുമോ?
- മഴക്കാലത്ത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തണോ? ഇതാ 6 സൂപ്പർഫുഡുകൾ
- ആവണക്കെണ്ണ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
- ചായയിൽ ഏലയ്ക്ക ചേർക്കുന്നത് അസിഡിറ്റി കുറയ്ക്കുമോ?
- ദിവസവും വെറും വയറ്റിൽ തുളസിയില കഴിച്ചാൽ എന്തു സംഭവിക്കും?
- മറവിയെ അകറ്റി നിർത്താൻ ഇതാ ചില നുറുങ്ങു വിദ്യകൾ
- ശരീരഭാരം കുറയ്ക്കാൻ നിലക്കടല സഹായിക്കുമോ?
- സാൻഡ്വിച്ചും ബർഗറും സ്ഥിരമായി കഴിക്കുന്നത് നിർത്തിയാൽ എന്തു സംഭവിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us