പ്രായം കൂടുന്നതിനനുസരിച്ച് ഓർമ്മ ശക്തി കുറയുക എന്നത് വളരെ സാധരണമായൊരു കാര്യമാണ്. കാര്യങ്ങൾ ഓർത്തെടുക്കാനും, എന്തെങ്കിലും ഓർമ്മയിൽ വയ്ക്കാനും പലപ്പോഴും പ്രായം അധികമാകുമ്പോൾ സാധിക്കാറില്ല. ഇതൊരു സാധരണമായ കാര്യമായതു കൊണ്ടു ചില പരിഹാരങ്ങളും ഇതിനായുണ്ട്. ഓർമ്മ ശക്തി, സർഗ്ഗാത്മകമായി ചിന്തിക്കുക എന്നിവയെ ആയുർവേദത്തിൽ വിശേഷിപ്പിക്കുന്നത് മേദയെന്നാണ്.
ആയുർവേദ ഡോക്ടറായ ഡിമ്പിൾ ജഗ്ദ ഓർമ്മ ശക്തി വർധിപ്പിക്കാനായുള്ള ചില പൊടിക്കൈകളെക്കുറിച്ച് പറയുന്നുണ്ട്. എന്തെല്ലാം പ്രതിവിധികളാണ് ഡിമ്പിൾ പരിചയപ്പെടുത്തുന്നതെന്ന് നോക്കാം:
ഡാർക്ക് ചോക്ലേറ്റ്: 70 ശതമാനം കോക്കോ ഉപയോഗിച്ചാണ് ഡാർക്ക് ചോക്ലേറ്റ് നിർമ്മിക്കുന്നത്. ഇതിൽ മധുരം ചേർക്കുന്നില്ല.കോക്കോയിൽ അധികമായുള്ള ഫ്ളവനോയിഡ്സ് ഓർമ്മ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.
നട്ട്സ്- സീഡ്സ്: മനസ്സ് ഉന്മേഷത്തോടെ നിലനിർത്താനും ആരോഗ്യം നൽകാനും നട്ട്സ് സീഡ്സ് എന്നിവ ഗുണകരമാണ്. സൺഫ്ളവർ സീഡ്, ബദാം, കശുവണ്ടി എന്നിവ അധികമായി കഴിക്കുക. ഒമോഗ-3 ഫാറ്റി ആസിഡ്സ് ഇതിൽ അടങ്ങിയിരിക്കുന്നത് ഓർമ്മ ശക്തി സംബന്ധമായ രോഗങ്ങളുടെ സാന്നിധ്യം കുറയ്ക്കും.
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക: അറിഞ്ഞോ അറിയാതെയോ ഒരു ദിവസം നമ്മൾ നല്ലരീതിയിൽ പഞ്ചസാര കഴിക്കുന്നുണ്ട്.പാക്കറ്റ് ഫുഡുകളിലും പഞ്ചസാര അമിതമായി ഉണ്ടാകും. അതുകൊണ്ട് ഇവ പരമാവധി ഒഴുവാക്കാൻ ശ്രമിക്കുക. അതിനുപകരം ശർക്കര, ഈന്തപ്പഴം, തേൻ എന്നിവ ശീലമാക്കൂ.
ചിന്താശേഷി ഉണർത്തുന്ന കളിയിലേർപ്പെടുക: സുഡോകു, ചെസ്സ്, ക്രോസ്വേഡ്, പസ്സിൽ എന്നീ കളികൾ തലച്ചേറിന്റെ പ്രവർത്തനത്തിന് നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്. ഉന്മേഷം നിലനിർത്തുകയും ഇവ ഓർമ്മ ശക്തി വർധിപ്പിക്കുകയും ചെയ്യുന്നു. പുതിയ കാര്യങ്ങൾ എന്തെങ്കിലും പഠിക്കുന്നതും നിങ്ങളെ മാനസികമായി ഉണർത്തുന്നതാണ്.