മനുഷ്യ ശരീരത്തില്‍ പൊതുവായി കാണപ്പെടുന്ന ഒന്നാണ് സ്ട്രെച്ച് മാര്‍ക്കുകള്‍. ശരീര ഭാരത്തിലുണ്ടാകുന്ന വ്യത്യാസം മൂലവും ഹോര്‍മോണിലെ മാറ്റങ്ങള്‍ കാരണവും, പ്രസവത്തിന് ശേഷവുമൊക്കെയെണ് സ്ട്രെച്ച് മാര്‍ക്കുകള്‍ പൊതുവെ ഉണ്ടാകാറുള്ളത്. വേദനയൊ മറ്റൊന്നും ഉണ്ടാക്കുന്നവയല്ലെങ്കിലും വെറുമൊരു പാടു പോലെ ഇത് നിലനില്‍ക്കും.
ചിലപ്പോള്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ സ്വഭാവികമായി തന്നെ മാറുന്ന ഒന്നാണ്. പക്ഷെ പൂര്‍ണമായും ഇല്ലാതാകില്ല. ശരീര സംരക്ഷണത്തിന് മുന്‍തൂക്കം കൊടുക്കുന്ന പലര്‍ക്കും ഇത് ഒരു ബുദ്ധിമുട്ടായി തോന്നാറുണ്ട്. സ്ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കുന്നതിന് ചില പ്രകൃതിദത്തമായ പരിഹാരങ്ങളുണ്ട്. മാക്രോബയോട്ടിക് ന്യൂട്രീഷ്യനിസ്റ്റ് ഷോണാലി സബേർവാൾ ചില പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
“നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ആദ്യ കാര്യങ്ങളിലൊന്ന് ഒരു നല്ല ഹോമിയോ ഡോക്ടറെ സമീപിക്കുക എന്നതാണ്, ഹോമിയോപ്പതി സ്ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുമെന്നാണ് എനിക്ക് തോന്നുന്നത്,” ഷോണാലി സബേർവാൾ പറഞ്ഞു.
ഹോമിയോ ഡോക്ടറെ കാണുന്നതിന് പകരമായി നിങ്ങള്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍
- അലോ വേര ജെല്‍ ഉപയോഗിക്കുക. ചെടിയില്‍ നിന്ന് നേരിട്ട് എടുക്കുന്നതാണ് ഏറ്റവും ഉചിതം.
- ദിവസവും വെളിച്ചെണ്ണയോ ആല്‍മണ്ട് ഓയിലോ പുരട്ടുക.
- കൊക്കം ബട്ടറും കൊക്കോ ബട്ടറും ചർമ്മ പ്രശ്‌നങ്ങൾക്കുള്ള പ്രതിവിധിയാണ്
ഷിയ അല്ലെങ്കിൽ കൊക്കോയുടെ വെണ്ണ ചർമ്മത്തിന്റെ വഴക്കം മെച്ചപ്പെടുത്തുന്നതിനും വരൾച്ച തടയുന്നതിനും സ്ട്രെച്ച് മാർക്കുകൾ സുഖപ്പെടുത്തുന്നതിനും സഹായിക്കുന്നു. സ്ട്രെച്ച് മാർക്കുകൾക്ക് വേണ്ടിയുള്ള കൊക്കോ/ഷീ ബട്ടർ അടിസ്ഥാനമാക്കിയുള്ള മോയ്സ്ചറൈസർ പതിവായി പുരട്ടുന്നത് ഇത് ഒഴിവാക്കാൻ സഹായിക്കുന്നു.
പഴങ്ങൾ, പച്ചക്കറികൾ, തേങ്ങാവെള്ളം പോലുള്ള പോഷക പാനീയങ്ങൾ, ഫ്രഷ് ജ്യൂസുകൾ എന്നിവ ഉൾപ്പെടുന്ന ആരോഗ്യകരമായ ഭക്ഷണക്രമവും പരിഹാരമായി വിദഗ്ധർ ശുപാർശ ചെയ്യുന്നു. സോഡിയം കഴിക്കുന്നത് നിയന്ത്രിക്കുന്നതിനൊപ്പം ജങ്ക് ഫുഡ് ഒഴിവാക്കുകയും ചെയ്യുക. കൂടാതെ ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കാപ്പി, ചായ, സോഡ തുടങ്ങിയവ പരമാവധി കുറയ്ക്കാനോ ഒഴിവാക്കാനോ ശ്രദ്ധിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Also Read: കഠിനമായ വ്യായാമത്തിന് വിട; ശരീരഭാരം കുറയ്ക്കാന്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കൂ