scorecardresearch

ശർക്കര പ്രമേഹരോഗികൾക്ക് സുരക്ഷിതമല്ല; എന്തുകൊണ്ട്?

ഇടയ്ക്ക് മധുരം കഴിക്കാൻ തോന്നുമ്പോൾ ചെറിയൊരു കഷ്ണം ശർക്കര കഴിക്കുന്നത് പതിവാക്കി. കൃത്യമായി വ്യായാമം ചെയ്യുകയും മരുന്നുകൾ കഴിക്കുകയും ചെയ്തിട്ടും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞില്ല

ഇടയ്ക്ക് മധുരം കഴിക്കാൻ തോന്നുമ്പോൾ ചെറിയൊരു കഷ്ണം ശർക്കര കഴിക്കുന്നത് പതിവാക്കി. കൃത്യമായി വ്യായാമം ചെയ്യുകയും മരുന്നുകൾ കഴിക്കുകയും ചെയ്തിട്ടും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞില്ല

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

Source: Freepik

പ്രമേഹം നിയന്ത്രിക്കാൻ പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് നല്ലതാണെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് തെളിയിക്കുന്ന ഒരു സംഭവത്തെക്കുറിച്ച് ഡോ.സപ്തർഷി ഭട്ടാചാര്യ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞിട്ടുണ്ട്.

Advertisment

ടൈപ്പ് 2 പ്രമേഹം കണ്ടെത്തിയ 42-കാരിയായ ഒരു സ്ത്രീ, പ്രകൃതിദത്ത ഭക്ഷണരീതികളിൽ വിശ്വസിച്ച് പഞ്ചസാര പൂർണമായും ഉപേക്ഷിച്ച് പകരം ശർക്കര ഉപയോഗിക്കാൻ തുടങ്ങി. ചായയിലും പാചകത്തിലുമെല്ലാം ശർക്കര ചേർക്കുകയും, ഇടയ്ക്ക് മധുരം കഴിക്കാൻ തോന്നുമ്പോൾ ചെറിയൊരു കഷ്ണം ശർക്കര കഴിക്കുകയും ചെയ്യുന്നത് പതിവാക്കി. കൃത്യമായി വ്യായാമം ചെയ്യുകയും മരുന്നുകൾ കഴിക്കുകയും ചെയ്തിട്ടും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞില്ല. മൂന്ന് മാസത്തിന് ശേഷം പരിശോധിച്ചപ്പോൾ അവരുടെ എച്ച്ബിഎ1സി (HbA1c) 7.2 ശതമാനത്തിൽ നിന്ന് 8.5 ശതമാനമായി ഉയർന്നു.

Also Read: മാംസം കഴിക്കുന്നത് നിർത്തിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?

പിന്നീട്, ഭക്ഷണക്രമം പരിശോധിച്ചപ്പോഴാണ് ദിവസത്തിൽ പലതവണ ശർക്കര ഉപയോഗിക്കുന്നതാണ് പ്രശ്നമായതെന്ന് കണ്ടെത്തിയത്. ശർക്കര പൂർണമായും ഒഴിവാക്കിയപ്പോൾ അവരുടെ ഷുഗർ ലെവൽ കുറയുകയും എച്ച്ബിഎ1സി 7 ശതമാനത്തിലേക്ക് എത്തുകയും ചെയ്തു.

എന്തുകൊണ്ട് ശർക്കര പ്രമേഹരോഗികൾക്ക് സുരക്ഷിതമല്ല?

ഉയർന്ന ഷുഗർ അളവ്: കരിമ്പ് നീര് കുറുക്കിയാണ് ശർക്കര ഉണ്ടാക്കുന്നത്. ഇതിൽ കെമിക്കൽ പ്രോസസിങ് നടക്കുന്നില്ലെങ്കിലും, ഇതിന്റെ അടിസ്ഥാന ഘടന പഞ്ചസാരയുടേത് തന്നെയാണ്. ശർക്കരയിൽ 85-90 ശതമാനം സുക്രോസ് അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇത് കഴിക്കുമ്പോൾ പഞ്ചസാര പോലെ തന്നെ രക്തത്തിലെ ഗ്ലൂക്കോസ് നില ഉയർത്തുന്നു.

ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ്: ശർക്കരയ്ക്ക് ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ആണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ കാരണമാകുന്നു. ഇത്തരം വ്യതിയാനങ്ങൾ പ്രമേഹരോഗികൾക്ക് ഹൃദയം, വൃക്ക, കണ്ണുകൾ, നാഡികൾ എന്നിവയ്ക്ക് ദോഷം ചെയ്യും.

Also Read: വൃക്ക രോഗം അകറ്റി നിർത്താം, ഈ പഴങ്ങൾ ഡയറ്റിൽ ചേർക്കൂ

അളവ് കൂടുന്നത്: 'ആരോഗ്യമുള്ള മധുരം' എന്ന ധാരണയിൽ പലരും പഞ്ചസാരയേക്കാൾ കൂടുതൽ ശർക്കര ഉപയോഗിക്കാറുണ്ട്. ഒരു സ്പൂൺ ശർക്കരയിൽ ഏകദേശം 4-5 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. എള്ളുണ്ട, നിലക്കടല മിഠായി, പായസം തുടങ്ങിയവയിലും ഉയർന്ന അളവിൽ ശർക്കരയുണ്ടാകും.

ദീർഘകാല ദോഷങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടയ്ക്കിടെ കൂടുന്നത് താഴെ പറയുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും

  • എച്ച്ബിഎ1സി ലെവൽ വർധിക്കുന്നു
  • ഇൻസുലിൻ പ്രതിരോധം കൂടുകയും ഫാറ്റി ലിവർ വരാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു.
  • വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടി അമിതവണ്ണം ഉണ്ടാകുന്നു.
  • ഹൃദ്രോഗ സാധ്യത വർധിക്കുന്നു.

Also Read: കൊളസ്ട്രോൾ കുറയ്ക്കണോ? ഭക്ഷണത്തിലും ജീവിതശൈലിയിലും ഈ മാറ്റങ്ങൾ വരുത്തൂ

ഡോക്ടറുടെ നിർദേശം

പ്രമേഹരോഗികൾ പഞ്ചസാര, ശർക്കര, തേൻ, ബ്രൗൺ ഷുഗർ എന്നിങ്ങനെ ഏത് രൂപത്തിലുള്ള മധുരവും ഒഴിവാക്കുന്നതാണ് ഉചിതം. പഴങ്ങൾ മിതമായ അളവിൽ കഴിക്കുന്നതും പോഷകസമൃദ്ധമായ ഭക്ഷണരീതി പിന്തുടരുന്നതുമാണ് പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും നല്ലത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: അരക്കെട്ട് ഒതുങ്ങി ഭംഗിയാകും; വയറിലെ കൊഴുപ്പ് വേഗത്തിൽ ഉരുക്കാൻ ഈ കാര്യങ്ങൾ മറക്കാതിരിക്കൂ

Diabetes Blood Sugar Level

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: