/indian-express-malayalam/media/media_files/2026/01/10/mrunal-thakur-fitness-2026-01-10-13-08-35.jpg)
മൃണാൾ താക്കൂർ | ഫൊട്ടോ: ഇൻസ്റ്റഗ്രാം
ആരോഗ്യം നിലനിർത്തുക എന്നത് ജീവിതകാലം മുഴുവൻ തുടരേണ്ട ഒന്നാണ്. എന്നാൽ അതിനായി എപ്പോഴും കഠിനമായ ഡയറ്റുകളോ ചിട്ടകളോ പിന്തുടരണമെന്നില്ല. ചെറിയ ചുവടുവെപ്പുകൾ പോലും വലിയ മാറ്റങ്ങൾ ഉണ്ടാക്കും. നിങ്ങളുടെ തിരക്കിനിടയിൽ ചെയ്യാൻ കഴിയുന്ന 10 മിനിറ്റ് വേഗത്തിലുള്ള നടത്തമോ പടികൾ കയറുന്നതോ പോലും മികച്ച വ്യായാമമാണ്. നടി മൃണാൾ താക്കൂർ പങ്കുവയ്ക്കുന്ന ഒരു പ്രധാന ഫിറ്റ്നസ് രഹസ്യവും ഇതാണ്.
ടാറ്റ പ്ലേ ഫിറ്റ്‌നസിന് നൽകിയ അഭിമുഖത്തിൽ, ഓരോരുത്തരും ദിവസവും ഒരു മണിക്കൂർ സ്വന്തം ആരോഗ്യത്തിനായി മാറ്റിവെക്കണമെന്നും വ്യായാമത്തിന് മുൻഗണന നൽകണമെന്നുമാണ് മൃണാൾ പറയുന്നത്. "നിങ്ങൾ നിങ്ങളെയും നിങ്ങളുടെ ശരീരത്തെയും സ്നേഹിക്കുന്നുണ്ടെങ്കിൽ, ദയവായി ദിവസവും ഒരു മണിക്കൂർ ഇതിനായി നൽകൂ, കാരണങ്ങൾ പറയരുത്. ചെയ്യണമെന്ന് ഉള്ളവർക്ക് അതിന് സാധിക്കും... നിങ്ങളുടെ ഫോണിന് ചാർജിംഗ് ആവശ്യമുള്ളതുപോലെ നിങ്ങളുടെ ശരീരത്തിനും ചാർജിംഗ് ആവശ്യമാണ്," മൃണാൾ പറഞ്ഞു.
Also Read: പട്ടിണി കിടക്കേണ്ട, ഹെൽത്തിയായിരിക്കാൻ ഹൃത്വിക്കിൻ്റെ 'വോളിയം ഈറ്റിംഗ്' ട്രൈ ചെയ്യൂ
വ്യായാമം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നിടത്തോളം കാലം അത് എത്രത്തോളം കഠിനമാണ് എന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും ആഴ്ചയിൽ മൂന്നോ നാലോ തവണ താൻ ഓടാറുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
ദിവസവും വ്യായാമം ചെയ്യുന്നത് എത്രത്തോളം പ്രധാനമാണ്?
ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധിക്കുന്നത് ഒരു വ്യക്തിയുടെ അച്ചടക്കത്തിന്റെ അടയാളമാണ്. വ്യായാമം ചെയ്യാൻ നിങ്ങൾക്ക് കൂടുതൽ സമയമല്ല വേണ്ടത്, മറിച്ച് ശരിയായ മുൻഗണനകളാണെന്ന് പേഴ്സണൽ ട്രെയിനർ ദീപിക ശർമ്മ പറയുന്നു.
"ചലനം എന്നത് ജീവിതത്തിന്റെ ഭാഗമാണ്. ഫോൺ വിളിക്കുമ്പോൾ നടക്കുക, കാപ്പി കുടിക്കുന്നതിന് മുമ്പ് സ്ട്രെച്ചിംഗ് ചെയ്യുക, ലിഫ്റ്റിന് പകരം പടികൾ ഉപയോഗിക്കുക എന്നിവ ശീലമാക്കാം. നിങ്ങൾ വളരെ തിരക്കിലാണ് എന്ന് പറയുകയാണെങ്കിൽ, ആരോഗ്യത്തേക്കാൾ ഉപരിയായി മറ്റെന്തിനോ നിങ്ങൾ മുൻഗണന നൽകുന്നു എന്നാണ് അതിന്റെ അർത്ഥം," ദീപിക പറഞ്ഞു.
Also Read: ഉറക്കമുണർന്നാൽ ഒരു ഗ്ലാസ് വെള്ളം കുടിക്കും, മധുരത്തിന് ഈന്തപ്പഴം; തമന്നയുടെ ഫിറ്റ്നസ് രഹസ്യം
Also Read: പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കും, വ്യായാമം മുടക്കാറില്ല; 40 ലും 'ബ്യൂട്ടി ഗേളായി' കാജൽ അഗർവാൾ
എങ്ങനെ തുടങ്ങാം?
തിരക്കിനിടയിലും ഫിറ്റ്‌നസ് ജീവിതത്തിന്റെ ഭാഗമാക്കാൻ ദീപിക ശർമ്മ 4 വഴികൾ നിർദ്ദേശിക്കുന്നു:
എഴുന്നേൽക്കുക, ചലിക്കുക: ഉറക്കമുണർന്നാലുടൻ തലച്ചോറ് ഒഴിവാക്കലുകൾ കണ്ടെത്തുന്നതിന് മുമ്പ് തന്നെ പത്ത് സ്ക്വാറ്റുകളോ 30 സെക്കൻഡ് പ്ലാങ്കോ ചെയ്യുക. ചിന്തിക്കാതെ തന്നെ ഇത് ചെയ്യുക.
ശീലങ്ങളുമായി ബന്ധിപ്പിക്കുക: ഒഴിവാക്കാൻ പറ്റാത്ത കാര്യങ്ങളുമായി വ്യായാമത്തെ ബന്ധിപ്പിക്കുക. ഉദാഹരണത്തിന് കാപ്പിക്ക് മുമ്പ് പുഷ്-അപ്പുകൾ ചെയ്യുകയോ ഉച്ചഭക്ഷണത്തിന് ശേഷം നടക്കുകയോ ചെയ്യുക.
പടികൾ ശീലമാക്കുക: ലിഫ്റ്റിന് പകരം ഗോവണി ഉപയോഗിക്കാം. ഇരിക്കുന്നതിന് പകരം നിൽക്കുക. വെറുതെ ഫോണിൽ സ്ക്രോൾ ചെയ്യുന്നതിന് പകരം നടക്കുക.
സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തുക: കുട്ടികൾക്കൊപ്പം കളിക്കുകയാണെങ്കിൽ അവർക്കൊപ്പം വ്യായാമവും ചെയ്യുക. ഫോൺ കോളിലായിരിക്കുമ്പോൾ നടക്കുക. ജിം ഇതിനായി നിർബന്ധമില്ല.
ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും 30 മിനിറ്റ് വീതം മിതമായ വ്യായാമം ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ വ്യായാമം ചെയ്യുമ്പോൾ ശരീരം തളരുന്ന രീതിയിൽ അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: വർഷങ്ങളായി ബ്രേക്ക്ഫാസ്റ്റ് കഴിക്കാറില്ല, 10 മണിക്കൂർ ഉറങ്ങും; അക്ഷയ് ഖന്നയുടെ ഫിറ്റ്‌നസ് രഹസ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us