Latest News

Monsoon Health Tips: മഴക്കാല രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

Monsoon Health Tips: മഴക്കാലത്ത് ഭക്ഷ്യജന്യരോഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിക്കുന്നതായി ഫുഡ് സേഫ്റ്റി അതോറിറ്റി പറയുന്നു

Rain , Monsoon, Umbrella, മഴ , Iemalayalam

Monsoon Health Tips: മഴക്കാലമെത്തുമ്പോൾ ഒപ്പം എത്തുന്നതാണ് മഴതക്കാല രോഗങ്ങൾ. ഡെങ്കി, ചിക്കുൻ‌ഗുനിയ, മലേറിയ, കോളറ, ടൈഫോയ്ഡ്, ഡയേറിയ, വൈറൽ പനി, ജലദോഷം, പനി തുടങ്ങിയ ചെറുതും വലുതുമായ രോഗങ്ങൾ ഇതിലുൾപ്പെടുന്നു.

മഴക്കാലത്ത് രോഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിക്കുന്നതായി ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പറയുന്നു.

“മഴക്കാലത്ത്, ഭക്ഷ്യജന്യരോഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിക്കുന്നു,” എന്നും എഫ്എസ്എസ്എഐ കൂട്ടിച്ചേർത്തു.

കോവിഡ്-19 രോഗബാധയുടെ അപകടസാധ്യത കൂടുതലുള്ളതിനാൽ, ആളുകൾ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഇപ്പോഴത്തെ മഴക്കലത്ത് എങ്ങനെ ആരോഗ്യത്തോടെയിരിക്കാം എന്നത് സംബന്ധിച്ച് എഫ്എസ്എസ്എഐ അതിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. മഴക്കാലത്ത് രോഗബാധിതരാകാതിരിക്കാൻ മനസ്സിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ അവർ പങ്കുവയ്ക്കുന്നു:

  • പാചകം ചെയ്യുന്നതിനുമുമ്പ് എല്ലാ ഭക്ഷ്യ ഉൽപ്പന്നങ്ങളും ശരിയായി കഴുകുക.
  • നിങ്ങളുടെ ശരീരവും നിങ്ങളുടെ ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കുക.
  • പാചകത്തിന് ശുദ്ധമായ വെള്ളം ഉപയോഗിക്കുക.

Read More: മുഴുവൻ മുട്ടയോ അതോ വെള്ളയോ; ഏതാണ് കൂടുതൽ ആരോഗ്യകരം?

  • എല്ലായ്പ്പോഴും അപ്പോൾ വേവിച്ച ഭക്ഷണം കഴിക്കുക, ആവശ്യമുള്ളത്ര മാത്രം വേവിക്കുക.
  • അവശേഷിക്കുന്ന ഭക്ഷണം എല്ലായ്പ്പോഴും റഫ്രിജറേറ്ററിൽ സൂക്ഷിക്കുക. സൂക്ഷ്മജീവികളുടെ വളർച്ച ഒഴിവാക്കാൻ അത് സഹായിക്കും.
  • അവശേഷിച്ച് മാറ്റിവച്ച ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ശരിയായി ചൂടാക്കണം.
  • നശിക്കുന്ന ഭക്ഷണങ്ങളായ പാൽ, തൈര് എന്നിവ എല്ലായ്പ്പോഴും റഫ്രിജറേറ്ററിൽ സൂക്ഷിക്കണം.
  • പുതിയതും പ്രാദേശികവുമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക.
  • കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, ജീരകം, മല്ലി, മഞ്ഞൾപ്പൊടി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഈ ഉൽ‌പ്പന്നങ്ങൾ‌ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കാലവർഷവുമായി ബന്ധപ്പെട്ട ധാരാളം രോഗങ്ങളിൽ‌ നിന്നും നിങ്ങളെ പരിരക്ഷിക്കുന്നതിനും സഹായിക്കുന്നു.

ഈ ലളിതമായ മുൻകരുതലുകളിലൂടെ നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും സുരക്ഷ ഉറപ്പാക്കാൻ നിങ്ങൾക്ക് കഴിയും.

Read More: നാരങ്ങാ നീരൊഴിച്ച ചൂടുവെള്ളം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമോ?

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Monsoon health tips remain healthy in rain season fssai

Next Story
കോവിഡ് ആന്റിബോഡികൾ രോഗബാധക്ക് ശേഷം ഒമ്പത് മാസം വരെ നിലനിൽക്കും: പഠനംCovid-19 cases, Covid-19 India second wave, R-number, Covid R-number, Covid reproductive number, High R-number in eight states, Health Ministry, Covid news, Indian Express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com