scorecardresearch

മഴക്കാല അസുഖങ്ങളെ അകറ്റിനിർത്താം; ഇതാ ചില ടിപ്സ്

മഴക്കാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ആരോഗ്യവിദഗ്ധർ

monsoon health tips, things to do in the monsoon season, healthy tips, staying healthy in the monsoon season, how to stay healthy and boost immunity in the monsoon season, മഴക്കാല രോഗങ്ങൾ തടയാം

Monsoon Health Tips: മഴ പലർക്കുമൊരു നൊസ്റ്റാൾജിയ ആണെങ്കിലും മഴക്കാലം രോഗങ്ങളുടേത് കൂടിയാണ്. പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനവും തണുപ്പും അന്തരീക്ഷത്തിൽ ഈർപ്പം തങ്ങി നിൽക്കുന്ന അവസ്ഥയുമൊക്കെ പനി, ജലദോഷം പോലുള്ള അസുഖങ്ങളും പലതരത്തിലുള്ള അലർജികളും സമ്മാനിക്കാറുണ്ട്. അതുകൊണ്ട് തന്നെ രോഗപ്രതിരോധശേഷി കുറഞ്ഞവരെയും കുട്ടിക്കളെയും സംബന്ധിച്ച് മഴക്കാലം പലപ്പോഴും പനിക്കാലം കൂടിയാണ്. എന്നാൽ കൃത്യമായ മുൻകരുതലുകൾ ഉണ്ടെങ്കിൽ മഴക്കാല അസുഖങ്ങളെ ഒരു പരിധിവരെ അകറ്റി നിർത്താം എന്നാണ് വി ഹെൽത്തിലെ മെഡിക്കൽ ഡയറക്ടറായ ഡോ. പ്രീതി ഗോയൽ പറയുന്നത്.

പോഷകസമൃദ്ധമായ ഭക്ഷണം ശീലമാക്കുക എന്നതാണ് ഇതിൽ പ്രധാനം. ഒപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകുകയും വേണം. ജങ്ക് ഫുഡുകൾ ഒഴിവാക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും വൈറൽ ബാധകളിൽ നിന്നും സംരക്ഷണം നൽകും. ഹെർബൽ ചായകളും ചൂടുവെള്ളത്തിൽ തേനൊഴിച്ച് കുടിക്കുന്നതുമൊക്കെ ശ്വാസകോശത്തിന്റെയും തൊണ്ടയുടെയും പ്രവർത്തനങ്ങളെ സുഗമമാക്കും. മതിയായ ഉറക്കവും ശരിയായ വ്യായാമവും പ്രതിരോധശേഷി വർധിപ്പിക്കാനുള്ള എളുപ്പവഴികളാണ്.

Read more: മഴക്കാലത്ത് ഈന്തപ്പഴം ശീലമാക്കിയാലുള്ള ഗുണങ്ങൾ

മനുഷ്യർ മാത്രമല്ല, കൊതുക്, ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയും മൺസൂൺ പ്രേമികളാണ്. ഡെങ്കി, മലേറിയ, സ്‌ക്രബ് ടൈഫസ് തുടങ്ങിയ രോഗങ്ങൾ പകർത്താൻ കഴിയുന്ന കൊതുകുകളുടെയും മറ്റ് പ്രാണികളുടെയും പ്രജനന കാലം കൂടിയാണ് മൺസൂൺ. അതിനാൽ വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക. പനിയോ മറ്റ് അസുഖങ്ങളോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക.

മലിനമായതും പഴകിയതുമായ ഭക്ഷണം/ വെള്ളം എന്നിവ മൂലം ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ അസുഖങ്ങളും മഴക്കാലത്ത് സാധാരണമായി കാണപ്പെടാറുണ്ട്. മഴക്കാലത്ത് ഫിൽട്ടർ ചെയ്തതോ തിളപ്പിച്ചതോ ആയ വെള്ളം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. സംഭരിച്ച വെള്ളം 24 മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കരുത്.

ഭക്ഷണം അപ്പപ്പോൾ പാകം ചെയ്തു കഴിക്കുന്നതാണ് ഉചിതം. മഴക്കാലത്ത് ഇലക്കറികൾ ഒഴിവാക്കാം. പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിനു മുൻപ് അഴുക്കോ പുഴുകളോ മറ്റു കീടങ്ങളോ ഒന്നും പറ്റിയിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. പച്ചക്കറികളും പഴങ്ങളുമെല്ലാം നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.

Read Here: Diastasis Recti: വയറു കുറയുന്നില്ലേ? കാരണം ചിലപ്പോള്‍ ഇതാവാം

മഴക്കാലത്തെ മറ്റൊരു പ്രശ്നമാണ് ഫംഗസുകളാൽ ഉണ്ടാവുന്ന അണുബാധ, പ്രത്യേകിച്ച് കാലുകളിൽ. മഴവെള്ളത്തിലോ ചളിയിലോ ഇറങ്ങിയാൽ ഉടനെ പാദങ്ങൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി തുണി ഉപയോഗിച്ച് നനവ് പൂർണമായും ഒപ്പിയെടുക്കുക. നനഞ്ഞ ഷൂ ധരിക്കുന്നത് ഒഴിവാക്കുക. കാലുവേദനയും വാതസംബന്ധമായ പ്രശ്നങ്ങളും ഉള്ളവർ നഗ്നപാദരായി നടക്കാതെ വീടിനകത്തും ചെരിപ്പ് ശീലമാക്കുക.

വസ്ത്രങ്ങൾ പതിവായി കഴുകുകയും വെയിൽ ലഭിക്കുന്ന മുറയ്ക്ക് ഉണക്കിയെടുക്കുകയും ചെയ്യുക. വെയിൽ ലഭിക്കാത്ത അവസരങ്ങളിൽ തുണികൾ തണലിൽ ഉണക്കിയെടുത്തതിനു ശേഷം ഇസ്തിരിയിട്ട് ഉപയോഗിക്കുക. നനഞ്ഞ തുണികൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. ഇത് ഫംഗസ് അണുബാധ ഉണ്ടാവാൻ കാരണമാവും.

അലർജി പ്രശ്നമുള്ളവർ വ്യക്തിപരമായ ശുചിത്വത്തിന് പ്രാധാന്യം നൽകണം. ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റും മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കാൻ ശ്രദ്ധിക്കാം. അലർജിയുള്ളവർ ഇല്ലാത്തവരുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക. അലർജിയ്ക്ക് ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകൾ കൃത്യതയോടെ കഴിക്കുക. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ, ഒരുപരിധി വരെ മഴക്കാല രോഗങ്ങളെ അകറ്റി നിർത്താനും മഴക്കാലം ആസ്വാദ്യകരമായൊരു അനുഭവമാക്കാനും സാധിക്കും.

Read more: Monsoon Health Tips: മഴക്കാല രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Monsoon health tips rainy season boost immunity