scorecardresearch

രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും, പ്രമേഹ രോഗികൾ ഒഴിവാക്കേണ്ട 3 ലഘുഭക്ഷണങ്ങൾ

പ്രമേഹ രോഗിയായ ഒരാൾക്ക്, അയാൾക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാൻ കഴിയില്ല, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും

snacks, health, ie malayalam

പ്രമേഹമുള്ള ഒരാളാണ് നിങ്ങളെങ്കിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഇത് ഉയർന്നാൽ കണ്ണുകൾ, വൃക്കകൾ തുടങ്ങി ശരീരത്തിലെ മറ്റു അവയവങ്ങളെ ദോഷകരമായി ബാധിക്കും. ആരോഗ്യകരമായ ജീവിതത്തിന് എല്ലാ പോഷകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

പ്രമേഹ രോഗിയായ ഒരാൾക്ക്, അയാൾക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാൻ കഴിയില്ല, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കാൻ പാടുള്ളതെന്നും ഏതൊക്കെ കഴിക്കാൻ പാടില്ലെന്നും ഒരു ലിസ്റ്റ് സൂക്ഷിക്കുന്നത് നല്ലതാണ്. ഇക്കൂട്ടത്തിൽ കഴിക്കുന്ന ലഘുഭക്ഷണങ്ങളും ഉൾപ്പെടുത്തണം.

ലഘുഭക്ഷണങ്ങളും രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകും, അതിനാൽ അവ വിവേകത്തോടെ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്ന ലഘുഭക്ഷണങ്ങളും പാനീയങ്ങളും

  1. ചിപ്സ്

അവയിൽ ഉയർന്ന അളവിൽ എണ്ണയും ഉപ്പും അടങ്ങിയിരിക്കുന്നു. അവയിൽ പ്രോട്ടീനുകളും നാരുകളും കുറവാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. എന്നിരുന്നാലും, ഉരുളക്കിഴങ്ങിന് പകരം മറ്റ് പച്ചക്കറികൾ ഉപയോഗിച്ച് നിർമ്മിച്ച ചിപ്‌സും വറുത്തതിനേക്കാൾ ബേക്ക് ചെയ്തവ തിരഞ്ഞെടുക്കാം. ഇവയിൽ ഉയർന്ന അളവിൽ പ്രോട്ടീനുകൾ അടങ്ങിയിരിക്കാം. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കില്ല.

  1. ബേക്ക് ചെയ്ത ഭക്ഷണങ്ങൾ

ഇവയിൽ ഉയർന്ന അളവിൽ ശുദ്ധീകരിച്ച പഞ്ചസാര മാത്രമല്ല, മാവ്, എണ്ണ, വെണ്ണ എന്നിവയും അടങ്ങിയിട്ടുണ്ട്. ഈ ചേരുവകളെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ ഇടയാക്കും. ദിവസവും ഇവ കഴിക്കുന്നത് അത്ര നല്ല ഓപ്ഷനായിരിക്കില്ല. എങ്കിലും, പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കിക്കൊണ്ട് മിതമായ അളവിൽ കഴിക്കാം.

  1. മധുരമുള്ള പാനീയങ്ങൾ

ഇവ സോഡകളോ ബോട്ടിലുകളിലുള്ള പഞ്ചസാര പാനീയങ്ങളോ എനർജി ഡ്രിങ്കുകളോ ആകാം. അവയിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാര വർധിപ്പിക്കുന്നു. നിങ്ങളുടെ ലഘുഭക്ഷണ പട്ടികയിൽ നിന്ന് ഈ പാനീയം നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Might increase your blood sugar levels avoid these snack