കോവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വർധിച്ചിരിക്കുകയാണ് ഇക്കാലത്ത്. മധ്യവയസ്കരായ സ്ത്രീകളുടെ കാര്യത്തിൽ ആരോഗ്യ സംരക്ഷണം പ്രധാന പരിഗണനയർഹിക്കുകയും ചെയ്യുന്നു. സമകാലിക സാഹചര്യങ്ങളിൽ മധ്യവയസ്കരായ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിലെ ഫോർട്ടിസ് ലാ ഫെം ഹോസ്പിറ്റലിലെ മുതിർന്ന ഗൈനക്കോളജിസ്റ്റായ ഡോ. പ്രതിമ റെഡ്ഡി പങ്കുവയ്ക്കുന്ന ചില വസ്തുതകൾ പരിശോധിക്കാം.

45 നും 60 നും ഇടയിൽ പ്രായമുള്ള മധ്യവയസ്കരായ സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങൾ:

 • പ്രമേഹവും രക്താതിമർദ്ദവും
 • അമിതവണ്ണം
 • ആർത്തവവിരാമം
 • കാൻസർ
 • വിഷാദം

ആരോഗ്യ സംരക്ഷണത്തിനായി എന്തുചെയ്യാൻ കഴിയും

 • ആരോഗ്യകരമായ ഭക്ഷണം കഴിക്കുക: ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ മുതിർന്നവർക്കുള്ള ആരോഗ്യകരമായ ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, പയർ വർഗ്ഗങ്ങൾ (പയറ്, ബീൻസ്), പരിപ്പ്, ധാന്യങ്ങൾ (സംസ്കരിച്ചിട്ടില്ലാത്ത ചോളം, മില്ലറ്റ്, ഓട്സ്, ഗോതമ്പ്, തവിട്ട് അരി) അടങ്ങിയിരിക്കണം. അപൂരിത കൊഴുപ്പുകൾ (മത്സ്യം, അവോക്കാഡോ, പരിപ്പ്, സൂര്യകാന്തി, കനോല, ഒലിവ് ഓയിൽ എന്നിവയിൽ കാണപ്പെടുന്നു) പൂരിത കൊഴുപ്പുകളേക്കാൾ (മാംസം, വെണ്ണ, പാംഓയിൽ, വെളിച്ചെണ്ണ, ക്രീം ചീസ്, നെയ്യ്, മൃഗക്കൊഴുപ്പുകൾ എന്നിവയിൽ കാണപ്പെടുന്നു) നല്ലതാണ്. ഇൻഡസ്ട്രിയൽ ട്രാൻസ് ഫാറ്റുകൾ (സംസ്കരിച്ച ഭക്ഷണം, ഫാസ്റ്റ് ഫുഡ്, ലഘുഭക്ഷണം, വറുത്ത ഭക്ഷണം, ഫ്രോസൺ പിസ്സ, ബിസ്കറ്റുകൾ, മാർഗരൈൻ, സ്പ്രെഡ് എന്നിവയിൽ കാണപ്പെടുന്നു) ആരോഗ്യകരമല്ല, അവ ഒഴിവാക്കണം. പ്രതിദിനം 5 ഗ്രാം (ഏകദേശം ഒരു ടീസ്പൂൺ) അയോഡൈസ് ഉപ്പ് ഉപയോഗിക്കുകയും വേണം.

Read More: ഈ ഭക്ഷണ പദാർത്ഥങ്ങൾക്ക് അടിമകളാണോ നിങ്ങൾ ? പേടിക്കണം ഹൃദ്രോഗത്തെ, അകാല മരണത്തിനു സാധ്യതയെന്നും പഠനം

 • പതിവായി വ്യായാമം ചെയ്യുക: ആരോഗ്യകരമായ ഭാരം  (നിങ്ങളുടെ ബി‌എം‌ഐ പരിശോധിക്കുക) നിലനിർത്തുന്നത് പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, ഹൃദയാഘാതം, അമിതവണ്ണം, ഓസ്റ്റിയോപൊറോസിസ്, ഫ്രാക്ചറുകൾ എന്നിവ കുറയ്ക്കുന്നതിനും സ്തനാർബുദം, കോളൻ കാൻസർ പോലുള്ള ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതിനും സഹായകമാണ്. വ്യായാമം ശരീര സന്തുലിതാവസ്ഥയും ശാരീരിക ഏകോപനവും മെച്ചപ്പെടുത്താനും വിഷാദരോഗ സാധ്യത കുറയ്ക്കാനും പ്രായത്തിനനുസരിച്ച് കുറയുന്ന മാനസികമായ കഴിവുകൾ മെച്ചപ്പെടുത്താനും സഹായിക്കുന്നു. മിതമായ തീവ്രതയുള്ള ശാരീരിക അഭ്യാസങ്ങളിൽ വേഗതയേറിയ നടത്തം, നീന്തൽ, സൈക്ലിംഗ്, ഹൈക്കിംഗ്, നൃത്തം, എയ്റോബിക്, പൂന്തോട്ടപരിപാലനം, വീട്ടുജോലി എന്നിവ ഉൾപ്പെടുത്താം. കുറഞ്ഞത് 150 മിനിറ്റ് മിതമായ അളവിൽ ശരീരം അനങ്ങിയുള്ള പ്രവർത്തനങ്ങൾ ആഴ്ചയിലുടനീളം വേണം.

Read More: പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുളള 4 സൂപ്പർ ഭക്ഷണങ്ങൾ

 • പുകവലി ഉപേക്ഷിക്കുക: ഒപ്പം പുകയില, പാൻ അല്ലെങ്കിൽ ഗുട്ട്ക പോലുള്ളവയും ഉപേക്ഷിക്കുകയും മദ്യം കുറയ്ക്കുകയും കൂടി ചെയ്യുന്നത് കാൻസർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ കുറയ്ക്കുന്നതിന് സഹായകമാവും.

Read More: പുകവലിയും മദ്യപാനവും അമിതവണ്ണവും യുവാക്കളിൽ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമോ?

 • വർഷത്തിൽ ഒരിക്കലെങ്കിലും പ്രമേഹം, വിളർച്ച, കൊളസ്ട്രോൾ, രക്താതിമർദ്ദം എന്നിവയുണ്ടോയെന്ന് പരിശോധിക്കുക.
 • നിങ്ങളുടെ ഡോക്ടർ നിർദ്ദേശിച്ച പ്രകാരം പതിവായി സ്തന അർബുദ ഗർഭാശയ അർബുദ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. സാധാരണ മാമോഗ്രാം പരിശോധനയിലൂടെ സ്തനാർബുദം നേരത്തേ കണ്ടെത്താനാകും. കൂടാതെ സാധാരണ പാപ്പ് സ്മിയർ പരിശോധനയിലൂടെ ഉപയോഗിച്ച് സെർവിക്കൽ ക്യാൻസർ സാധ്യത കണ്ടെത്താനാവും.
 • കുടുംബത്തിൽ സ്തന, അണ്ഡാശയ അല്ലെങ്കിൽ വൻകുടൽ കാൻസർ രോഗബാധയുടെ മുൻ അനുഭവങ്ങളുണ്ടെങ്കിൽ സ്ത്രീകൾ ഇക്കാര്യം ഡോക്ടർമാരെ അറിയിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook