ആർത്തവ സമയത്തെ വേദന സ്വാഭാവികമാണ്. ഓരോ പെൺകുട്ടികളിലും ആർത്തവ വേദന വ്യത്യസ്തമായിരിക്കും. ചിലർക്ക് ആർത്തവത്തിനു രണ്ടു ദിവസം മുൻപുതന്നെ വേദനയുണ്ടാകാറുണ്ട്. മറ്റു ചിലർക്കാകട്ടെ, ആർത്തവം തുടങ്ങി ഒന്നു രണ്ടു ദിവസമായിരിക്കും വേദന അനുഭവപ്പെടുക.
ആർത്തവ ദിനങ്ങളിലെ വേദന മാറാനായി പലരും മരുന്നുകൾ കഴിക്കാറുണ്ട്. എന്നാൽ ഈ വേദനയ്ക്കു പിന്നിൽ മറ്റു ചില രോഗാവസ്ഥകളും ഉണ്ടാകും. വേദന അസഹനീയമാണെങ്കിൽ ഡോക്ടറെ സമീപിച്ച് കാരണം കണ്ടെത്തേണ്ടത് പ്രധാനമാണെന്ന് പറയുകയാണ് ഡോ.ജോബിത അബ്ഷെൻ. ആർത്തവ സമയത്തെ സ്വാഭാവിക വേദന മാറാൻ സഹായിക്കുന്ന ചില ടിപ്സുകളും ഡോക്ടർ യൂട്യൂബ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
- ചൂടുവെള്ളത്തിൽ കുളിക്കുക
- ഹോട്ട് വാട്ടർ ബാഗ് ഉപയോഗിക്കുക
- ഇഞ്ചിയോ ഉലുവയോ ഇട്ട വെള്ളം തിളപ്പിച്ച് കുടിക്കുക
- സിസ്റ്റോ മറ്റു മുഴകളോ ആണ് വേദനയ്ക്ക് കാരണമെങ്കിൽ തുളയില, കറുവപ്പട്ട, ചണ വിത്ത് എന്നിവ ഇട്ട വെള്ളം തിളപ്പിച്ച് കുടിക്കുക
ഭക്ഷണശൈലി ക്രമീകരിക്കുന്നതിലൂടെയും ആർത്തവ വേദന കുറയ്ക്കാനാവും. ജങ്ക് ഫുഡ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ തുടങ്ങിയവ കഴിവതും ഒഴിവാക്കുക. ഇവയൊന്നും അർത്തവ വേദന കുറയ്ക്കുന്നില്ലെങ്കിൽ ഡോക്ടറെ സമീപിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.