മാസ്ക് ധരിക്കുന്നതും കണ്ണിലെ അസ്വസ്ഥതയും; ഗവേഷണ ഫലം അറിയാം

കഴിഞ്ഞ കുറച്ച് മാസങ്ങളായി നിങ്ങൾക്ക് കണ്ണിൽ അസ്വസ്ഥതയും കണ്ണുകളിലെ ഈർപ്പത്തിന്റെ കുറവും അനുഭവിക്കുന്നുണ്ടെങ്കിൽ അത് മാസ്കിന്റെ ദൈനംദിന ഉപയോഗം കാരണമാവാൻ സാധ്യതയുണ്ടെന്ന് നേത്രരോഗ വിദഗ്ധർ പറയുന്നു

Mask-associated dry eyes, what is Mask-associated dry eyes, Mask-associated dry eyes covid 19, Mask-associated dry eyes face mask, effects of wearing face mask, Mask-associated dry eyes news, Mask-associated dry eyes ophthalmologist, മാസ്ക്, കണ്ണ്, കണ്ണ് വരൾച്ച, കണ്ണ് ചൊറിച്ചിൽ, കണ്ണ് രോഗം, ie malayalam

കോവിഡ് വ്യാപനത്തെത്തുടർന്ന് ദീർഘകാലമായി മാസ്ക് ഉപയോഗിക്കുന്നതിന്റെ ചില ബുദ്ധിമുട്ടുകൾ നിങ്ങൾ ഇതിനകം അനുഭവിച്ചിട്ടുണ്ടാവാം. മാസ്ക് തൊലിയിൽ ഉരയുന്നത് കാരണമുള്ള അസ്വസ്ഥതയും ചൊറിച്ചിലും കുരുക്കളുണ്ടാവുന്നതുമടക്കമുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നതും ചെവി വേദനിക്കുന്നതുമെല്ലാം മാസ്ക് കുറേ നേരം ധരിക്കുമ്പോൾ വരാൻ സാധ്യതയുള്ള പ്രശ്നങ്ങളാണ്. അതേസമയം, ദീർഘനേരം മാസ്ക് ധരിക്കുന്നത് കാരണമുണ്ടാവുന്ന മറ്റൊരു ആരോഗ്യ പ്രശ്നം നേത്രരോഗവിദഗ്ദ്ധർ ഇപ്പോൾ പരിശോധിച്ചുകൊണ്ടിരിക്കുന്നുണ്ട്. മാസ്ക് ഉപയോഗം കാരണം കണ്ണുകൾ വരളുന്ന അവസ്ഥ (mask-associated dry eyes) എന്നാണ് നേത്രരോഗ വിദഗ്ധർ ഈ അവസ്ഥയെ പറയുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിങ്ങൾക്ക് കണ്ണിൽ അസ്വസ്ഥതയും ഈർപ്പത്തിന്റെ കുറവും അനുഭവിക്കുന്നുണ്ടെങ്കിൽ അത് മാസ്കിന്റെ ദൈനംദിന ഉപയോഗം കാരണമാവാൻ സാധ്യതയുണ്ടെന്ന് നേത്രരോഗ വിദഗ്ധർ പറയുന്നു.

“കണ്ണുകൾ വരളുകയും അസ്വസ്ഥതകളുണ്ടാവുകയും ചെയ്യുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ആളുകളുടെ എണ്ണം സമീപകാലത്ത് വർധിച്ചതോടെയാണ് മാസ്ക് അസോസിയേറ്റഡ് ഡ്രൈ ഐസ് എന്ന പേര് വ്യാപകമായി നേത്രരോഗ വിദഗ്ധർ ഉപയോഗിക്കാൻ തുടങ്ങിയത്. ഈ പ്രതിഭാസത്തെക്കുറിച്ച് ഫെയ്സ് മാസ്ക്-അസോസിയേറ്റഡ് ഒക്കുലർ ഇറിറ്റേഷൻ ആൻഡ് ഡ്രൈനെസ് എന്ന തലക്കെട്ടോടുകൂടി, 2020 ജൂലൈയിൽ ഒഫ്താൽമോളജി ആൻഡ് തിയറി ജേണലിൽ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു.സ്ഥിരമായി മാസ്ക് ഉപയോഗിക്കുന്നവരിൽ കണ്ണ് വരളുന്ന രോഗ ലക്ഷണങ്ങളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പഠനത്തിൽ പറയുന്നു. യുഎസിലെ യൂട്ടയിലെ ഒന്നിലധികം ക്ലിനിക്കുകൾ കേന്ദ്രീകരിച്ചാണ് ആ പഠനം നടത്തിയത്,” എൻടോഡ് ഫാർമസ്യൂട്ടിക്കൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ നിഖിൽ കെ മസൂർക്കർ പറഞ്ഞു.

Read More: മധ്യവയസ്കരായ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം: ശ്രദ്ധിക്കാം ഈ നിർദേശങ്ങൾ

ഇന്ത്യയിൽ ഈ വിഷയത്തിൽ ഇതുവരെ പ്രാദേശിക ഗവേഷണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, ആഗോള തലത്തിലുള്ള സാഹചര്യങ്ങളാവാം ഇന്ത്യയിലുമെന്നും മുൻകാല തെളിവുകൾ സ്ഥിരീകരിക്കുന്നു. ഡ്രൈ ഐസ് സിൻഡ്രോം മുൻപ് വന്നിട്ടില്ലാത്ത നിരവധി ആളുകളിൽ ഈ അവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോക്ക്ഡൗൺ അടക്കമുള്ള കാരണങ്ങളാൽ മൊബൈൽ, കംപ്യട്ടർ ഉപകരണങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ആളുകളും ദീർഘകാലത്തേക്ക് മാസ്ക് ധരിക്കുന്നവരും ഇതിൽ ഉൾപ്പെടുന്നു. മെഡിക്കൽ പ്രൊഫഷണലുകളും ഫീൽഡ് ജോലികളിലുള്ള ആളുകളും അടക്കം അണുബാധയിൽ നിന്ന് രക്ഷനേടാൻ ദിവസം മുഴുവൻ മാസ്ക് ധരിക്കേണ്ടിവരുന്നവരിൽ ഈ അവസ്ഥയ്ക്ക് കൂടുതൽ സാധ്യതയുണ്ട്.

മാസ്ക് ധരിക്കുന്നത് കണ്ണുകൾ വരണ്ടതാക്കാൻ കാരണമെന്ത്?

“നമ്മുടെ മുഖത്തിന് മണിക്കൂറുകളോളം മാസ്ക് ധരിക്കുന്നതിന് അനുസൃതമായ രൂപഘടനയല്ലെന്ന കാര്യം വ്യക്തമണ്. മാസ്കുകൾ ധരിക്കുന്നത് നമ്മുടെ മൂക്കിലെ വായുവിന്റെ സാധാരണ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. മാത്രമല്ല നമ്മൾ ശ്വസന വായുവിൽ കുറഞ്ഞ ഒരു പങ്കിനെ നമ്മുടെ കണ്ണുകളിലേക്ക് തിരിച്ചുവിടുകയും ചെയ്യുന്നു. മണിക്കൂറുകളോളം ഇത് നിരന്തരം സംഭവിക്കുമ്പോൾ, ഇത് കണ്ണുകളിലെ ലൂബ്രിക്കേഷൻ വരണ്ടതാക്കാൻ കാരണമാകുന്നു, ഇത് കണ്ണിന്റെ ഉപരിതലത്തിൽ അസ്വസ്ഥതയ്ക്കോ വീക്കം വരുത്താനോ കാരണമാകുന്നു,” ഗവേഷണ ഫലത്തിൽ പറയുന്നു.

Read More: പ്രായമായവർ കൂടുതൽ ചായ കുടിക്കുന്നത് നല്ലതാണെന്ന് പഠനം

ടേപ്പ്ഡ് മാസ്കുകൾ ധരിച്ച ആളുകളിൽ കോർണിയൽ ഇറിറ്റേഷൻ വരുന്ന അവസ്ഥയെക്കുറിച്ചും യൂട്ടയിലെ ഗവേഷകർ പഠനം നടത്തിയിട്ടുണ്ട്. ടേപ്പ് സംവിധാനം താഴേ കൺപോളകളുടെ സാധാരണ ചലനത്തെ തടസ്സപ്പെടുത്തുന്നുവെന്നും ഇത് കണ്ണിന്റെ ഉപരിതലത്തിൽ അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും പഠനത്തിൽ പറയുന്നു.

പരിഹാര മാർഗങ്ങൾ?

ദീർഘ നേരം മാസ്ക് ധരിക്കുന്നവർ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യം പരിഗണിക്കുകയും ഉചിതമായ പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. മാസ്ക് ധരിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെങ്കിലും കണ്ണിന്റെ ആരോഗ്യത്തെ കൂടി പരിഗണിക്കുന്ന നടപടികൾ ആരംഭിക്കണം.

എല്ലാ ദിവസവും മണിക്കൂറുകളോളം മാസ്ക് ധരിക്കുന്ന ആളുകളിൽ ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും എന്ന് പരിശോധിക്കാം:

  • നിങ്ങളുടെ മൂക്കിൽ നിന്ന് കണ്ണുകളിലേക്കുള്ള വായുവിന്റെ മുകളിലേക്കുള്ള ഒഴുക്ക് തടയുന്നതോ കുറയ്ക്കുന്നതോ ആയ അളവിലുള്ള മാസ്കുകൾ ധരിക്കുക.
  • നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മാസ്ക് തിരഞ്ഞെടുക്കുക. നിങ്ങളുടെ മാസ്ക് നിങ്ങളുടെ താഴ്ന്ന കൺപോളകളെ വളരെയധികം വലിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
  • സാധ്യമെങ്കിൽ, മാസ്ക് ഉപയോഗത്തിന് കുറച്ച് ഇടവേളകൾ നൽകുക. ജോലിസ്ഥലത്ത് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കുറച്ച് സമയം ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, നിങ്ങളുടെ മാസ്ക് നീക്കംചെയ്ത് കണ്ണുകളിലെ അസ്വസ്ഥത കുറയ്ക്കാനാവും.
  • ഇറിറ്റേഷൻ, ചൊറിച്ചിൽ എന്നിവയുണ്ടെങ്കിലോ കണ്ണിൽ കത്തുന്നത് പോലെ തോന്നുന്നുണ്ടെങ്കിലും അക്കാര്യം നേത്രരോഗ വിദഗ്ധരിൽ ആരെയെങ്കിലും അറിയിക്കുകയും ഉടൻ തന്നെ പരിശോധിക്കുകയും ചെയ്യുക.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Mask associated dry eyes ocular health covid19

Next Story
മധ്യവയസ്കരായ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം: ശ്രദ്ധിക്കാം ഈ നിർദേശങ്ങൾmiddle aged women, health for middle aged women, health tips for women, women's health, health tips, indian express news, ആരോഗ്യം, സ്ത്രീകളുടെ ആരോഗ്യം, ആരോഗ്യ സംരക്ഷണം, വ്യായാമം, പ്രമേഹ സാധ്യത, ക്യാൻസർ സാധ്യത, മധ്യവയസ്കരായ സ്ത്രീകളുടെ ആരോഗ്യം, സ്തനാർബുദം, വ്യായാമം, ഭക്ഷണ ക്രമീകരണം, കൊഴുപ്പ്, പൂരിത കൊഴുപ്പ്, അപൂരിത കൊഴുപ്പ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com