ഫിറ്റ്നസും ആരോഗ്യവും നിലനിർത്താൻ സീസണൽ പഴങ്ങളും പച്ചക്കറികളും കഴിക്കാൻ വിദഗ്ധർ ഉപദേശിക്കാറുണ്ട്. അതുപോലെ, ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന നിരവധി വേനൽക്കാല പഴങ്ങളുണ്ട്. അത്തരം പഴങ്ങളിൽ ഒന്നാണ് സപ്പോട്ട.
രുചികരവും ആരോഗ്യകരവുമായ ഒരു പഴമാണ് സപ്പോട്ട. വളരെ മധുരവും ഇതിൽ ഉയർന്ന കലോറിയും ഉണ്ടെങ്കിലും അവയുടെ പല ആരോഗ്യ ഗുണങ്ങളും അവഗണിക്കാനാവില്ലെന്ന് ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
ദഹനത്തിന് സഹായിക്കുന്നു
സപ്പോട്ടയിൽ ഉയർന്ന അളവിലുള്ള ഭക്ഷണ നാരുകൾ അടങ്ങിയിട്ടുണ്ട്. വൻകുടൽ കാൻസർ, ഡൈവേർട്ടിക്യുലൈറ്റിസ് തുടങ്ങി നിരവധി ആരോഗ്യ അവസ്ഥകളിൽ നിന്ന് ശരീരത്തെ മോചനം നേടാൻ സഹായിക്കും.
ആന്റി ഇൻഫ്ലാമേറ്ററി ഏജന്റ്
ടാനിനുകളുടെ ഉയർന്ന ഉള്ളടക്കം സപ്പോട്ടയെ ഒരു പ്രധാന ആന്റി-ഇൻഫ്ലാമേറ്ററി ഏജന്റ് ആക്കുന്നു. ദഹനനാളത്തിന്റെ പ്രശ്നങ്ങൾ മെച്ചപ്പെടുത്തുന്നതിനും വീക്കം, സന്ധി വേദന എന്നിവ കുറയ്ക്കുന്നതിനും ഇത് സഹായിക്കും.
ജലദോഷവും ചുമയും സുഖപ്പെടുത്തുന്നു
ജലദോഷവും വിട്ടുമാറാത്ത ചുമയും മാറുന്നതിന് സപ്പോട്ട സഹായിക്കും.
എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു
കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമായതിനാൽ സപ്പോട്ട എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: തേനും നാരങ്ങ നീരും ചേർത്ത വെള്ളം കുടിച്ചാൽ ശരീര ഭാരം കുറയുമോ?