Latest News

തൊണ്ടവേദന അകറ്റും, വയറിലെ കൊഴുപ്പ് ഇല്ലാതാക്കും; ഇഞ്ചി ചായയുടെ ഗുണങ്ങൾ

നാരങ്ങ നീരും തേനും ഇഞ്ചിയും ചേർത്ത് വളരെ എളുപ്പത്തിൽ ഇഞ്ചി ചായ തയ്യാറാക്കാം

ginger tea, health, ie malayalam

കാലാവസ്ഥയിലെ മാറ്റം പലപ്പോഴും ആരോഗ്യത്തെ ബാധിക്കുകയും തൊണ്ടവേദന, ദഹന സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് രോഗപ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും മികച്ചതാണ് ഇഞ്ചി കൊണ്ട് തയ്യാറാക്കിയ ചായ.

നാരങ്ങ നീരും തേനും ഇഞ്ചിയും ചേർത്ത് വളരെ എളുപ്പത്തിൽ ഇഞ്ചി ചായ തയ്യാറാക്കാമെന്ന് ഡോ.ഡിക്സ ഭാവ്സർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. എരിവും മധുരവും ചേർന്ന ഇഞ്ചി ചായ ശരീരത്തിന് വളരെ നല്ലതാണെന്ന് അവർ പറഞ്ഞു.

ഇഞ്ചി ചായയുടെ ഗുണങ്ങൾ

  • തൊണ്ടവേദന നീക്കും
  • അലസത അകറ്റും
  • വയറിലെ കൊഴുപ്പ് ഇല്ലാതാക്കും
  • ഗ്യാസ് മൂലമുള്ള വയറുവേദന കുറയ്ക്കും
  • ദഹനത്തെ മെച്ചപ്പെടുത്തും
  • നീർക്കെട്ട് കുറയ്ക്കും
  • പ്രതിരോധശേഷി മെച്ചപ്പെടുത്തും

ഇഞ്ചി ചായ എങ്ങനെ തയ്യാറാക്കാം

ചേരുവകൾ

  • ഇഞ്ചി ചെറുതായി മുറിച്ചത്- ഒരെണ്ണം
  • വെള്ളം- 1 ഗ്ലാസ്
  • നാരങ്ങ നീര്
  • തേൻ

തയ്യാറാക്കുന്ന വിധം

  • ഇഞ്ചി മുറിച്ചത് വെളളത്തിലിട്ട് തിളപ്പിക്കുക. 5-7 മിനിറ്റ് ചെറിയ തീയിൽ തിളപ്പിക്കുക
  • ഇതിലേക്ക് നാരങ്ങ നീര് ചേർക്കുക
  • തീ ഓഫ് ചെയ്തശേഷം ചൂട് കുറയുമ്പോൾ തേൻ ചേർക്കുക

Read More: വയറിലെ കൊഴുപ്പ് സ്വാഭാവികമായി ഇല്ലാതാക്കാൻ 7 ആയുർവേദ വഴികൾ

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Many benefits of ginger tea

Next Story
ഡയറ്റിൽ എങ്ങനെ നാരുകൾ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്താം?fibre rich diet, fibre rich foods, eating fruits with skin, millets fibre, healthy diet tips, balanced diet
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express