കഴിഞ്ഞ 13-14 വർഷമായി അത്താഴം കഴിക്കാറില്ലെന്ന് വെളിപ്പെടുത്തി മനോജ് ബാജ്പേയ്. മുത്തച്ഛന്റെ ഭക്ഷണക്രമം പിന്തുടർന്നാണ് താനും അത്താഴം ഒഴിവാക്കിയതെന്ന് ബാജ്പേയ് പറഞ്ഞു. ഏതാനും വർഷങ്ങളായി ഡബായറ്റിൽ പതിയെ ചില മാറ്റങ്ങൾ വരുത്തി. 12-14 മണിക്കൂർ ഉപവാസം എടുത്ത് തുടങ്ങി. പിന്നീട് പതിയെ അത്താഴം കഴിക്കുന്നത് നിർത്തി. ഉച്ചയ്ക്കത്തെ ഭക്ഷണശേഷം തന്റെ അടുക്കള പ്രവർത്തനരഹിതമാണെന്നും നടൻ പറഞ്ഞു.
”അത്താഴം നേരത്തെ കഴിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതല്ലെങ്കിൽ കൊഴുപ്പായി ശരീരത്തിൽ അവശേഷിക്കും. അതെനിക്ക് ചെറിയൊരു പേടി തോന്നാനിടയാക്കി. ഞാൻ അത്താഴം കഴിക്കുന്നത് പൂർണമായും നിർത്തി. ഉച്ചഭക്ഷണത്തിനുശേഷം അടുക്ക പ്രവർത്തനരഹിതമായി. മകൾ ഹോസ്റ്റലിൽനിന്നു വരുമ്പോൾ മാത്രമാണ് അടുക്കള പ്രവർത്തിക്കുന്നത്,” കർളി ടെയ്‌ൽസുമായുള്ള അഭിമുഖത്തിൽ മനോജ് ബാജ്പേയ് പറഞ്ഞു.
ആദ്യമൊക്ക ഈ ദിനചര്യ പിന്തുടരുന്നത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും അൻപത്തിനാലുകാരനായ ബാജ്പേയ് പറഞ്ഞു. ”ഒരാഴ്ച വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു. പണ്ട് ഞാൻ ചെയ്തിരുന്നപോലെ വിശക്കുമ്പോൾ രണ്ട് ബിസ്‌ക്കറ്റ് കഴിക്കും, ഒരുപാട് വെള്ളം കുടിക്കും. എങ്കിലും, അത്താഴം പതിവായി കഴിച്ചിരുന്നത് നിർത്തിയപ്പോൾ രാത്രി വൈകി വിശപ്പ് അനുഭവപ്പെട്ടു. വൈകുന്നേരങ്ങളിലും എനിക്ക് വിശപ്പുണ്ടായി. പിന്നീട് ജീവിതശൈലിയിലെ മാറ്റങ്ങൾ അതൊക്കെ അകറ്റാൻ സഹായിച്ചു. ഇന്ന് അതിനെ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് എന്നു വിളിക്കുന്നു. പക്ഷേ, വർഷങ്ങളായി ഞാനത് ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
താൻ 18 മണിക്കൂർ ഇടവിട്ടുള്ള ഉപവാസം പരിശീലിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാവിലെ 9 മുതൽ 3 വരെ ഭക്ഷണം കഴിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം മാത്രമാണ് താൻ കഴിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അത്താഴം ഒഴിവാക്കുന്നത് ആരോഗ്യകരമാണോ?
രാവിലെ ആദ്യത്തെ ഭക്ഷണം ഒഴിവാക്കുന്നതിനേക്കാൾ അത്താഴം ഒഴിവാക്കുന്നതും രാത്രി മുഴുവൻ ഉപവസിക്കുന്നതും എളുപ്പമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. നേരത്തെ കനത്ത അത്താഴമോ കനത്ത ലഘുഭക്ഷണമോ കഴിച്ച് ഉപവാസം ആരംഭിക്കാം. മെച്ചപ്പെട്ട ദഹനത്തിനും രാത്രി വൈകി ലഘുഭക്ഷണം കഴിക്കാനുള്ള ആസക്തി തടയുന്നതിനും നേരത്തെ അത്താഴം കഴിക്കുന്നതാണ് നല്ലതെന്ന് ഡയറ്റീഷ്യൻ ഗരിമ ഗോയൽ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.