scorecardresearch
Latest News

ജോലി അല്ലെങ്കിൽ യാത്ര ചെയ്യുന്ന സമയത്ത് ആർത്തവ വേദന കുറയ്ക്കാൻ ചില ടിപ്‌സുകൾ

കഠിനമായ വേദന അനുഭവിക്കുന്ന സ്ത്രീകൾക്ക്, ആർത്തവകാലം ഏറെ ബുദ്ധിമുട്ടേറിയതാണ്, പ്രത്യേകിച്ചും അവർ ജോലി ചെയ്യുന്നവരോ അല്ലെങ്കിൽ യാത്ര ചെയ്യുന്നവരോ ആണെങ്കിൽ

health, health news, ie malayalam

ഓരോ സ്ത്രീക്കും ആർത്തവ കാലം വ്യത്യസ്തമാണ്. ചിലർക്ക് ആർത്തവത്തിന് മുമ്പോ അല്ലെങ്കിൽ ആർത്തവത്തിന്റെ ആദ്യ ഒന്നോ രണ്ടോ ദിവസമോ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടാം. നേരിയ വേദന സാധാരണമാണെങ്കിലും, കഠിനമായ വേദന അനുഭവിക്കുന്ന സ്ത്രീകൾക്ക്, ആർത്തവകാലം ഏറെ ബുദ്ധിമുട്ടേറിയതാണ്, പ്രത്യേകിച്ചും അവർ ജോലി ചെയ്യുന്നവരോ അല്ലെങ്കിൽ യാത്ര ചെയ്യുന്നവരോ ആണെങ്കിൽ.

വേദനയുള്ള സമയത്ത് വിശ്രമം വളരെ പ്രധാനമാണെങ്കിലും, ഹോട്ട് ബാഗുമായി കിടക്കയിൽ കിടക്കുന്നത് കൂടാതെ മറ്റ് മാർഗങ്ങളുണ്ട്. അസഹ്യമായ ആർത്തവ വേദനയാണെങ്കിൽ ഇബുപ്രോഫെൻ, കോംബിഫ്ലാം തുടങ്ങിയ വേദനസംഹാരികൾ കഴിക്കാമെന്ന് ഗുഡ്ഗാവിലെ സി കെ ബിർള ഹോസ്പിറ്റലിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിലെ ഡോ.അഞ്ജലി കുമാർ പറഞ്ഞു.

കസേരയിൽ ഇരുന്ന് ജോലി ചെയ്യുകയാണെങ്കിൽ, ദീർഘ നിശ്വാസം പോലുള്ള ശ്വസന വ്യായാമങ്ങൾ പരീക്ഷിക്കാനും അവർ നിർദേശിച്ചു. ധാരാളം വെള്ളം കുടിക്കുക, കൊഴുപ്പുള്ള ഭക്ഷണങ്ങൾ, മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, കഫീൻ, ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണമെന്നും അവർ ഉപദേശിച്ചു.

ആർത്തവ വേദന അകറ്റാൻ മെഫെനാമിക് മെഫ്റ്റൽ-സ്പാ കഴിക്കാമെന്ന് പടാപർഗഞ്ചിലെ ക്ലൗഡ്‌നൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഒബ്‌സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റായ ഡോ.രൂപം അറോറ പറഞ്ഞു. വേദന തുടങ്ങുമ്പോൾ തന്നെ ഇത് കഴിക്കുക, വേദന തുടങ്ങിയ ശേഷമല്ല. ഒരു ദിവസം മൂന്നെണ്ണം വീതം മൂന്നു ദിവസം കഴിക്കാവുന്നതാണ്. ഈ സമയത്ത് ആക്ടീവായി തുടരാനും റിലാക്സേഷൻ ടെക്നിക്കുകളും പരീക്ഷിക്കണമെന്നും അവർ നിർദേശിച്ചു.

വേദന കഠിനവും ആവർത്തിച്ച് വരികയും ചെയ്യുന്ന സാഹചര്യത്തിൽ അതിന്റെ കാരണങ്ങൾ മനസ്സിലാക്കാനും ആവശ്യമായ ചികിത്സയ്ക്കും ഒരു സ്പെഷ്യലിസ്റ്റിനെ സന്ദർശിക്കണമെന്ന് രണ്ട് ഡോക്ടർമാരും ഊന്നിപ്പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ആർത്തവ സമയത്തും മുൻപും ശേഷവും കഴിക്കേണ്ട ഭക്ഷണങ്ങൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Manage period pain when working or travelling with these tips