scorecardresearch

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ മരണം: ഷവർമ്മ കൊലയാളിയായി മാറുന്നതെങ്ങനെ?

കേരളത്തിൽ ഷവർമ്മ കഴിച്ച് ഒരാൾ കൂടി മരിച്ചിരിക്കുകയാണ്. എന്താണ് ഷവർമ്മയെ വിഷമയമാക്കുന്നത്? വിദഗ്ധർ പറയുന്നു

കേരളത്തിൽ ഷവർമ്മ കഴിച്ച് ഒരാൾ കൂടി മരിച്ചിരിക്കുകയാണ്. എന്താണ് ഷവർമ്മയെ വിഷമയമാക്കുന്നത്? വിദഗ്ധർ പറയുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
shawarma | shawarma food poisoning | shawarma deaths | man death shawarma| can eating shawarma kill

ഷവർമ്മയെ വിഷാംശമുള്ളതാക്കി മാറ്റുന്നതെന്ത്?

ഒക്ടോബർ 25നാണ് കൊച്ചിയിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ യുവാവ് മരിച്ചത്. ചെന്നൈയിൽ ഒരു 14കാരി ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് മരണമടഞ്ഞ് മാസങ്ങൾക്കുള്ളിലാണിത്. ഭക്ഷ്യവിഷബാധയെ തുടന്ന് ആശുപത്രിയിലായിരുന്ന രാഹുൽ ഡി നായർ ശനിയാഴ്ച്ച മുതൽ മരണത്തോട് മല്ലിടുക ആയിരുന്നു. ഷവർമ്മ കഴിച്ചതിന് പിറ്റേ ദിവസം മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ രാഹുലിൽ കണ്ടു തുടങ്ങിയത്. ഭക്ഷ്യവിഷബാധ ഒന്നിലധികം അവയവങ്ങളെ പ്രവർത്തനരഹിതമാക്കിയെന്നും രാഹുലിന്റെ കുടുംബം പറയുന്നു.

എന്താണ് ഷവർമ്മയെ അപകടകരമായ രീതിയിൽ വിഷമുള്ളതാക്കുന്നത്? സുരക്ഷിതമായി ഷവർമ്മ കഴിയ്ക്കാൻ എന്തെങ്കിലും വഴികളുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് വിദഗ്ധർ.

സാധാരണയായി ഷവർമ്മയിൽ വിഷാംശം അടങ്ങിയിട്ടില്ല. എന്നാൽ അത് കൈകാര്യം ചെയ്യുകയും
പാകം ചെയ്യുകയും സൂക്ഷിയ്ക്കുകയും ചെയ്യുന്ന രീതിയാണ് ഷവർമ്മയെ വിഷാംശമുള്ളതാക്കി മാറ്റുന്നതെന്ന് ഉജാല സിഗ്നസ് ഹോസ്പിറ്റൽ ജനറൽ ഫിസിഷ്യൻ ഡോ. സുചിൻ ബജാജ് ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പറഞ്ഞു.

അനാവശ്യമായി തണുപ്പിയ്ക്കുന്നതും ശരിയായി വേവിയ്ക്കാത്ത മാംസം ഉപയോഗിക്കുന്നതും പഴകിയ മാംസം ഉപയോഗിക്കുന്നതുമെല്ലാം ഉപദ്രവകാരികളായ സാൾമോനെല്ല, ഇ . കോളി പോലുള്ള ബാക്ടീരിയകളെ വർദ്ധിപ്പിയ്ക്കുന്നു. ഇവയൊക്കെയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു.

പാകം ചെയ്യാൻ ഉപയോഗിക്കുന്ന മാംസം ഒരു പരിധിയിൽ കൂടുതൽ ഫ്രിഡ്ജിന് പുറത്ത് സൂക്ഷിയ്ക്കുന്നത് പോലും ബാക്ടീരിയ്ക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നു.

"ഭക്ഷണം കൈകാര്യം ചെയ്യുന്നവരുടെ ശുചിത്വമില്ലായ്മ, വൃത്തിഹീനമായ ഉപകരണങ്ങളുടെയും പ്രതലങ്ങളുടേയും ഉപയോഗം, അനാവശ്യമായ സോസുകളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും ഉപയോഗം ഇവയൊക്കെ ഭക്ഷണത്തെ ചീത്തയാക്കുന്നു," സിഗ്നസ് ഹോസ്പിറ്റൽ ഡയറ്റീഷ്യൻ എക്ത അഗർവാൾ പറയുന്നു.

ഷവർമ്മ നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയാത്ത ഭക്ഷണമാണെങ്കിൽ, ഇതാ സുരക്ഷിതമായി അവ കഴിയ്ക്കാനുള്ള വഴികൾ നിർദ്ദേശിക്കുകയാണ് ഡോ. എക്ത അഗർവാൾ.

Advertisment

സുരക്ഷിതമായി ഷവർമ്മ കഴിയ്ക്കാനുള്ള 5 വഴികൾ

  • ശരിയായ സുരക്ഷാമാർഗങ്ങൾ പാലിയ്ക്കുന്ന കടകളെ ആശ്രയിക്കുക
  • മാംസം നന്നായി വേവിച്ചതാണെന്ന് ഉറപ്പു വരുത്തുക. 165°F (74°C) ആണ് ശരിയായി മാംസം പാകം ചെയ്യാൻ വേണ്ട താപനില.
  • സ്ഥാപനത്തിന്റെ വൃത്തിയിൽ ശ്രദ്ധ ചെലുത്തണം
  • മുറിയുടെ താപനിലയിൽ നിന്ന്, ഏറെ നേരം പുറത്തെടുത്തുവച്ച ഷവർമ്മ കഴിക്കാതിരിക്കുക.
  • വേവാത്ത മാംസം അല്ലെന്ന് ഉറപ്പു വരുത്തുക
  • ഉപയോഗിക്കുന്ന സാമഗ്രികൾ ഫ്രഷ് ആണെന്ന് ഉറപ്പു വരുത്തുക
Death Food Poisoning

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: