scorecardresearch

Latest News

മലേറിയയെ നേരിടാനുള്ള സമയം

മലേറിയ വിമുക്ത ഇന്ത്യക്കായുള്ള പ്രവർത്തനങ്ങൾ കാലാവസ്ഥാ വ്യതിയാനവും ദ്രുതഗതിയിലുള്ള നഗരവൽക്കരണവും ഉൾപ്പെടെയുള്ള സമകാലിക വെല്ലുവിളികളെയും നിർമാർജനം ചെയ്യാനുള്ള പ്രവർത്തനങ്ങളുടെ രൂപരേഖയായേക്കും.

ഇപ്പോഴത്തെ മഹാമാരിയിൽ നിന്ന് കരകയറാനുള്ള ഏറ്റവും മികച്ച മാർഗത്തെ കുറിച്ച് ലോകം ആലോചിക്കുമ്പോൾ, മറ്റൊരു മാരക രോഗമായ മലേറിയയെ കുറിച്ച് കൂടുതൽ ആലോചനകൾക്കുള്ള ഉചിതമായ സമയം കൂടിയാണിത്.

ലോക മലേറിയ റിപ്പോർട്ട് 2021 പ്രകാരം, 2019 ൽ ആഗോളതലത്തിൽ 227 ദശലക്ഷമായിരുന്ന കേസുകൾ 2020 ൽ 241 ദശലക്ഷം കേസുകളായി വർധിച്ചു. 2020 ൽ ആഗോളതലത്തിൽ മലേറിയ മരണങ്ങൾ 12 ശതമാനം വർദ്ധിച്ചു, 2019 നെ അടിസ്ഥാനമാക്കി കണക്കാകിയിരുന്ന 6,27,000ക്കാൾ ഉയർന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കണക്കുകൾ ഭയാനകമാണ്.

2020-ൽ, തെക്ക്-കിഴക്കൻ ഏഷ്യാ മേഖലയിൽ (SEAR) അഞ്ച് ദശലക്ഷം കേസുകൾ കണക്കാക്കപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലെ കണക്കാക്കിയ കേസുകളിൽ 99.7 ശതമാനവും മൂന്ന് രാജ്യങ്ങളിൽ നിന്നാണ്, ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തത് ഇന്ത്യയിൽ നിന്നാണ് (82.5 ശതമാനം). SEAR-ലെ മലേറിയ മരണങ്ങളിൽ 82 ശതമാനവും ഇന്ത്യയിലാണ്.

മലേറിയയെ പരാജയപ്പെടുത്താൻ നമ്മുടെ ആരോഗ്യ ഇടപെടലുകൾ കൂടുതൽ പരിഷ്കരിക്കേണ്ടതുണ്ട് എന്നത് വളരെ വ്യക്തമാണ്. 2015-ലെ കിഴക്കേനേഷ്യാ ഉച്ചകോടിയിൽ, 2030-ഓടെ മലേറിയ നിർമാർജനം ചെയ്യാൻ ഇന്ത്യയെ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടർന്ന്, മലേറിയ നിർമാർജനത്തിനുള്ള ദേശീയ ചട്ടക്കൂട് (NFME) 2016-ൽ ആരംഭിച്ചു, മലേറിയ നിർമാർജനത്തിനായുള്ള ദേശീയ സ്ട്രാറ്റെജിക് പദ്ധതിയും (2017-22) ആരംഭിച്ചു.

ഫലങ്ങളെല്ലാം ഉടനടിയായിരുന്നു – സർക്കാർ കണക്കുകൾ പ്രകാരം ഇന്ത്യ മലേറിയ കേസുകൾ 69 ശതമാനം കുറച്ചു. 2018-നെ അപേക്ഷിച്ച് 2019-ൽ 17.6 ശതമാനം കുറവുണ്ടായ രോഗ നിരക്ക് കൂടിയവയിൽ ഒരേയൊരു രാജ്യമാണ് ഇന്ത്യ.

കൂടാതെ, കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച്, 2020ൽ രേഖപ്പെടുത്തിയ മൊത്തം മലേറിയ കേസുകളുടെ എണ്ണം 1,57,284 ആണ് (2019 ലെ കേസുകളുടെ എണ്ണം 2,86,091 ആയിരുന്നു), ഇത് മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 45 ശതമാനം കുറവാണ്.

എന്നിരുന്നാലും, മഹാമാരി രാജ്യത്തുടനീളമുള്ള ആരോഗ്യ പരിപാടികളെ തടസ്സപ്പെടുത്തി, 2020-ൽ മലേറിയ കേസുകളുടെ കുറവ് ഈ കാലയളവിലെ റിപ്പോർട്ട് ചെയ്യപ്പെടുന്നതിലെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മലേറിയ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി നിരവധി ഇടപെടലുകളുടെ സാധ്യത തിരിച്ചറിയാനായിട്ടുണ്ട്. ഉദാഹരണത്തിന്, കീടനാശിനി ഉപയോഗിച്ച് സംസ്കരിച്ച ബെഡ് നെറ്റുകളും (ഐടിഎൻ) ദീർഘകാലം നിലനിൽക്കുന്ന കീടനാശിനി വലകളും (എൽഎൽഐഎൻ എസ്) മലേറിയ തടയുന്നതിനുള്ള രണ്ട് ഫലപ്രദമായ മാർഗങ്ങളാണ്.

എന്നിരുന്നാലും, കീടനാശിനി ഉപയോഗിച്ച് സംസ്കരിച്ച ബെഡ് നെറ്റ് (ഐടിഎൻ) വിതരണം ഒരു വെല്ലുവിളിയാണ്. 2020-ൽ വിതരണത്തിനായി ആസൂത്രണം ചെയ്ത വലകളുടെ 50 ശതമാനം മാത്രമാണ് ഞങ്ങൾക്ക് നൽകാൻ സാധിച്ചത്.

ഔഷധ പ്രതിരോധവും ഒരു വെല്ലുവിളിയാണ്: അയൽ രാജ്യങ്ങളിൽ ആക്ട് (ACT) പ്രതിരോധം ഉൾപ്പെടെയുള്ള, മലേറിയ ഒന്നിലേറെ മരുന്നകുളോട് പ്രതിരോധം നേടിയതു പോലെ, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ആന്റിമലേറിയൽ മരുന്ന് പ്രതിരോധത്തിന്റെയും കീടനാശിനി പ്രതിരോധ ശേഷി നേടിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

മറ്റ് ചില പ്രധാന ഡയഗ്നോസ്റ്റിക് ഇടപെടലുകൾ വീണ്ടും വിലയിരുത്തുന്നത് എത്രത്തോളം ഫലപ്രദമാണെന്നും ആവശ്യാനുസരണം ഇന്ത്യയിൽ കൂടുതൽ വർദ്ധിപ്പിക്കേണ്ട സാധ്യതയുണ്ടോയെന്നും മനസ്സിലാക്കുന്നതിന് ഉപയോഗപ്രദമാകും.

ഇതിനുള്ള മാർഗമെന്ന നിലയിൽ, മനുഷ്യരക്തത്തിലെ മലേറിയ പരാദങ്ങളുടെ (ആന്റിജൻ) തെളിവുകൾ കണ്ടെത്തി മലേറിയ രോഗനിർണ്ണയത്തിന് സഹായിക്കുന്ന ദ്രുത ഡയഗ്നോസ്റ്റിക് ടെസ്റ്റുകളെ (RDTs) പരാമർശിക്കേണ്ടതാണ്.

ഏറ്റവും പുതിയ ലോക മലേറിയ റിപ്പോർട്ട് അനുസരിച്ച്, 2020-ൽ ഇന്ത്യ 20 ദശലക്ഷം ആർ ഡി ടി (RDT)കൾ നടത്തി. ഐ സി ടി (ICT) മലേറിയ കോംബോ കാസറ്റ് ടെസ്റ്റും ഉണ്ട്, ഇത് പരിമിതമായ ആരോഗ്യ പരിപാലന ക്രമീകരണങ്ങളിൽ മലേറിയ നിർണ്ണയിക്കുന്നതിനുള്ള ഒരു ഉപയോഗപ്രദമായ പിന്തുണാ ഉപകരണമായി കണക്കാക്കപ്പെടുന്നു, ഇവിടെ ഗുണനിലവാരമുള്ള മൈക്രോസ്കോപ്പി രോഗനിർണയം നിലവിലില്ല അല്ലെങ്കിൽ ഉറപ്പുനൽകുന്നില്ല.

ഇന്ത്യയിലെ മലേറിയയുടെ വിശദമായ വിശകലനത്തിൽ, ശ്രദ്ധ ആവശ്യമുള്ള ചില മാനങ്ങളുണ്ട്.

ഗർഭാവസ്ഥയിൽ പിടിപെടുന്ന മലേറിയ (എംഐപി) അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും നവജാതശിശുവിനും വിഷമാവസ്ഥ സൃഷ്ടിക്കുന്നതാണ്. ഇന്ത്യയിൽ എംഐ പി കേസുകളിൽ കൂടുതൽ വൈദഗ്ധ്യം നേടുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും അതിനനുസരിച്ച് ലഘൂകരണ സംവിധാനങ്ങൾ വികസിപ്പിക്കുകയും വേണം.

ചില പഠനങ്ങൾ ഇതിനകം 10 ശതമാനം മുതൽ 30 ശതമാനം വരെ ഉയർന്ന മൊത്തത്തിലുള്ള വർധന സൂചിപ്പിച്ചിട്ടുണ്ട്, അതിനാൽ തന്നെ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഗോത്രവർഗ മേഖലകൾ പോലെയുള്ള പ്രദേശങ്ങളിൽ മലേറിയയെ പ്രതിരോധിക്കുമ്പോൾ, പകർച്ചാ സാധ്യതയുള്ള മേഖലകളെക്കുറിച്ചും നാം ബോധവാന്മാരായിരിക്കണം.

മലേറിയ നിർമ്മാർജ്ജനത്തിനായുള്ള ഇന്ത്യയുടെ ദേശീയ ചട്ടക്കൂടിന് (2016-2030) വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഗോത്ര ജനസംഖ്യാ ഗ്രൂപ്പുകളിൽ മലേറിയ പ്രതിരോധത്തിനും നിയന്ത്രണ പ്രവർത്തനങ്ങൾക്കുമായി പരിശ്രമിക്കുന്ന ടാർഗെറ്റഡ് ട്രൈബൽ മലേറിയ ആക്ഷൻ പ്ലാൻ (TMAP) ഉണ്ട്.

അത്തരം സംരംഭങ്ങൾ ഫലപ്രാപ്തിയിലെത്തുമെന്ന് നാം ഉറപ്പാക്കണം. കുന്നുകൾ, വനപ്രദേശങ്ങൾ, മരുഭൂമികൾ, സംഘർഷസാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഈ പരിഗണനകൾ മനസ്സിൽ വെച്ചുകൊണ്ട് അവർക്ക് അനുയോജ്യമായ പ്രവർത്തന പദ്ധതിയും നയങ്ങളും ആവശ്യമാണ്.

ഭാവിയിലെ റോഡ്‌മാപ്പുകൾ

സമകാലിക വെല്ലുവിളികളെ ആസ്പദമാക്കിക്കൊണ്ടാകണം ഭാവിയിലെ നിർമാർജനപദ്ധതി തയ്യാറാക്കേണ്ടത്.

കാലാവസ്ഥാ വ്യതിയാനവും ദ്രുതഗതിയിലുള്ള നഗരവൽക്കരണവും മലേറിയയ്ക്കുള്ള വ്യാപനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ആഗോളതലത്തിൽ താപനില ഉയരുന്നതിനനുസരിച്ച്, കൊതുകുകൾ ഉയർന്ന പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും രോഗവ്യാപനം വർദ്ധിപ്പിക്കുകയും ചെയ്യും. വാസ്തവത്തിൽ, ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ പി സി സി- IPCC), അതിന്റെ ആറാമത്തെ വിലയിരുത്തൽ റിപ്പോർട്ടിൽ, മലേറിയ പോലുള്ള രോഗങ്ങൾ ഹിമാലയം ഉൾപ്പടെയുള്ള ഉയർന്ന മേഖലകളിൽ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് നൽകുന്നത്.

വെല്ലുവിളി നിറഞ്ഞതായി തോന്നുമെങ്കിലും, ശരിയായ രാഷ്ട്രീയ ഇച്ഛാശക്തിയും മാറ്റത്തിന് ആവശ്യമായ നയരൂപീകരണവും നിലവിലുണ്ട്. പൊതുജനാരോഗ്യത്തിന്റെ ചില അടിസ്ഥാനകാര്യങ്ങളെ നമുക്ക് മികവുറ്റ രീതിയിൽ അഭിസംബോധന ചെയ്യേണ്ടതുണ്ട്: കിടങ്ങുകൾ നിരപ്പാക്കുക, മികച്ച മാൻഹോളുകൾ രൂപകൽപ്പന ചെയ്യുക, ജൈവകീടനാശിനികൾ വികസിപ്പിക്കുക എന്നിവ മലേറിയ തടയാൻ സഹായിക്കും.

കൂടാതെ, മൺസൂൺ ആസന്നമായതിനാൽ, മലേറിയ കൂടുതലുള്ള സംസ്ഥാനങ്ങളിൽ/ജില്ലകളിൽ ടാർഗെറ്റുചെയ്‌ത സ്‌ക്രീനിംഗ് ക്യാമ്പുകൾ, ആനുകാലിക ശുചിത്വ പരിപാടികൾ, രോഗവാഹക നിയന്ത്രണം, പതിവ് ഫോഗിങ് എന്നിവ ആവശ്യമാണ്.

സാധ്യതയുള്ള പ്രദേശങ്ങളിലൊക്കെ ദീർഘകാലം നിലനിൽക്കുന്ന കീടനാശിനി വലകളുടെ (എൽ എൽ ഐ എൻ – LLIN) സംഭരണവും വിതരണവും തീർച്ചയായും ഉറപ്പാക്കണം. സമൂഹത്തിന്റെ ഇടപെടൽ ഇവിടെ നിർണായകമാണ്. പോളിയോ രോഗവിമുക്തിക്കായി സാമുഹിക പ്രവർത്തനത്തിന്റെ കരുത്ത് പ്രയോജനപ്പെടുത്തിയതുപോലെ, മലേറിയയ്ക്കും സമാനമായ സമീപനം സ്വീകരിക്കാൻ ഇന്ത്യക്ക് സാധ്യമാണ്.

അവസാന ഘട്ടത്തിൽ, സാമുഹിക നേതാക്കൾക്കും സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികൾക്കും രോഗത്തെക്കുറിച്ചള്ള അവബോധവും എൽ എൽ ഐ എൻ(LLIN) കളും ശുചിത്വ ഡ്രൈവുകളും പോലുള്ള പ്രതിരോധ നടപടികളുടെ നിർവഹണവും ഉറപ്പാക്കാൻ കഴിയും.

മലേറിയ പോലുള്ള രോഗത്തെ ചെറുക്കുന്നതിന് താഴേത്തട്ടിലുള്ള പ്രവർത്തനം നിർണായകമാണ്. 2030-ഓടെ മലേറിയ വിമുക്ത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, സഹായകമായ സമഗ്രമായ നയപരമായ ഇടപെടലുകൾക്കും സേവനങ്ങളുടെ ഫലപ്രദമായ പ്രദാനത്തിനും പുറമേ ഇത്തരം ശ്രമങ്ങൾ അത്യന്താപേക്ഷിതമാണ്.

  • ഐസിഎംആർ മുൻ ഡയറക്ടർ ജനറലാണ് പ്രൊഫസർ എൻ കെ ഗാംഗുലി

ഈ ലേഖനം വിവരം നൽകുക എന്ന ലക്ഷ്യം മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Malaria grassroots holistic policy intervention professor n k ganguly