യോഗയ്ക്ക് നിരവധി ഗുണങ്ങളുണ്ടെന്ന് നമുക്കറിയം. ശരീരത്തിനും മനസിനും ഉന്മേഷവും ഊർജവും പകരുന്നതാണ് യോഗ. ഇതിനുപുറമേ, സമ്മർദ്ദവും ഉത്കണ്ഠയും കുറച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്താനും യോഗ സഹായിക്കുന്നു.
ബോളിവുഡ് താരം മലൈക അറോറ സ്ഥിരമായി യോഗാസനങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കിടാറുണ്ട്. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മൂന്ന് യോഗാസനങ്ങളെക്കുറിച്ച് പുതിയ വീഡിയോയിൽ വിശദീകരിക്കുകയാണ് നടി. ശാരീരിക ആരോഗ്യം പോലെ മാനസികാരോഗ്യത്തിനും തുല്യ ശ്രദ്ധ ആവശ്യമാണെന്ന് മലൈക പറയുന്നു.
അധോ മുഖ് സ്വനാസന, ബലാസന, സുഖാസന എന്നീ മൂന്നു യോഗാസനങ്ങളാണ് മലൈക നിർദേശിച്ചത്. ഈ യോഗാസനങ്ങൾ ചെയ്യുന്നത് എങ്ങനെയെന്നും നടി വീഡിയോയിൽ കാണിച്ചിട്ടുണ്ട്.
അധോ മുഖ് സ്വനാസന മനസ്സിനെ ശാന്തമാക്കുകയും തലവേദന, ഉറക്കമില്ലായ്മ, ക്ഷീണം എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു. ഇത് തലച്ചോറിലേക്കുള്ള രക്തചംക്രമണം വർധിപ്പിക്കുകയും ചെയ്യുന്നു. ബലാസന മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുന്നു. മറ്റു രണ്ടു യോഗാസനങ്ങളെയും പോലെ സുഖാസനയും സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മലബന്ധം ഒഴിവാക്കാനുള്ള യോഗാസനങ്ങളും ആയുർവേദ ടിപ്സുകളും