scorecardresearch
Latest News

പൊണ്ണത്തടി, പ്രമേഹം എന്നിവയാൽ ബുദ്ധിമുട്ടുന്നവർ ഈ ‘മാജിക് ബ്രേക്ക്ഫാസ്റ്റ്’ കഴിക്കുക

ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിaയ ഒരു സമ്പൂർണ്ണ ഭക്ഷണമാണിത്

പൊണ്ണത്തടി, പ്രമേഹം എന്നിവയാൽ ബുദ്ധിമുട്ടുന്നവർ ഈ ‘മാജിക് ബ്രേക്ക്ഫാസ്റ്റ്’ കഴിക്കുക

സമയമില്ലെന്ന കാരണത്താൽ പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന നിരവധി പേരുണ്ടാകും. ഇതൊരിക്കലും ചെയ്യരുതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന രണ്ടു സ്മൂത്തികെളക്കുറിച്ച് പറയുകയാണ് ഹോളിസ്റ്റിക് ഹെൽത്ത് കോച്ചും ഹാർമണി വെൽനെസ് കൺസെപ്‌റ്റ്‌സിന്റെ സ്ഥാപകനുമായ ഡോ. മഞ്ജുനാഥ് സുകുമാരൻ. ഈ സ്മൂത്തികൾ ഉച്ചഭക്ഷണ സമയം വരെ നിങ്ങളെ തൃപ്‌തിപ്പെടുത്താൻ സഹായിക്കുക മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നട്സ്, വിത്തുകൾ, സസ്യ പ്രോട്ടീൻ സപ്ലിമെന്റ് എന്നിവയിൽ നിന്നുള്ള പ്രോട്ടീൻ ഈ സ്മൂത്തികളിൽ നിറഞ്ഞിരിക്കുന്നു. അടുത്ത അഞ്ച് മണിക്കൂർ നേരത്ത് നിങ്ങളെ സംതൃപ്തിപ്പെടുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രഭാതഭക്ഷണത്തിന് ഒരു സ്മൂത്തി കഴിച്ച് ദിവസം ആരംഭിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ ഒരു സമ്പൂർണ്ണ ഭക്ഷണമാണിത്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, നല്ല കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, നാരുകൾ മുതലായവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണമാണിവ. അമിതവണ്ണം, പ്രമേഹം, അല്ലെങ്കിൽ ഉപാപചയ വൈകല്യങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് മികച്ച ഭക്ഷണമാണ്. സ്മൂത്തികൾ കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവ എങ്ങനെ തയ്യാറാക്കാമെന്നും അദ്ദേഹം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.

 • പപ്പായ, ആപ്പിൾ, മാമ്പഴം, വാഴപ്പഴം, അവോക്കഡോ, കറ്റാർ വാഴ ജെൽ, സ്പിനച്, മാതളനാരങ്ങ, ഈന്തപ്പഴം, ചിക്കൂ എന്നിവ സ്മൂത്തി തയ്യാറാക്കാൻ ഉപയോഗിക്കണമെന്ന് ഡോ.സുകുമാരൻ നിർദേശിച്ചു. ഒരു ദിവസം 3-4 പഴങ്ങൾ ഉപയോഗിക്കാം. ഗ്രീൻ സ്മൂത്തികൾ തയ്യാറാക്കാനായി സ്പിനച്, അവോക്കഡോ, കറ്റാർവാഴ എന്നിവ ഉപയോഗിക്കാം.
 • നട്സുകളുടെയും വിത്തുകളുടെയും മിശ്രിതം. ഇവ പൊടിച്ച് സൂക്ഷിച്ച് ആഴ്ചകളോളം ഉപയോഗിക്കാം.
 • നിലക്കടല, കശുവണ്ടി, ബദാം, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, സൂര്യകാന്തി വിത്തുകൾ, മത്തങ്ങ വിത്തുകൾ തുടങ്ങിയവയിൽ പ്രോട്ടീനും ലയിക്കുന്ന നാരുകളും അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ ഒരു നിർണായക ഘടകമാണ്, കാരണം ഇത് വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
 • കൊഴുപ്പിന്റെ നല്ല ഉറവിടത്തിനായി തേങ്ങാപ്പാലും വിർജിൻ കോക്കനട്ട് ഓയിലും അദ്ദേഹം ശുപാർശ ചെയ്തു.

ഫ്രൂട്ട് സ്മൂത്തി

ചേരുവകൾ

 • മാമ്പഴം
 • പപ്പായ
 • മാതളനാരങ്ങ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും പഴങ്ങൾ
 • കുറച്ച് ഈന്തപ്പഴം
 • 1 സ്കൂപ്പ് – പ്രോട്ടീൻ പൗഡർ
 • 1 ടീസ്പൂൺ – വീറ്റ് ഗ്രാസ് പൗഡർ
 • 1 ടീസ്പൂൺ – നട്ട് മിക്സ് പൗഡർ
 • 1 ടീസ്പൂൺ – കറുവപ്പട്ട
 • 1 ടീസ്പൂൺ – വിർജിൻ കോക്കനട്ട് ഓയിൽ
 • തേൻ
 • തേങ്ങാപ്പാൽ
 • വെള്ളം

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ഓരോന്നായി ചേർത്തശേഷം മിക്സിയിൽ അടിച്ചെടുക്കുക

ഗ്രീൻ സ്മൂത്തി

ചേരുവകൾ

 • ആപ്പിൾ
 • അവോക്കഡോ
 • മാതളനാരങ്ങ
 • സ്പിനച്
 • വാഴപ്പഴം
 • കറ്റാർ വാഴ ജെൽ
 • ഈന്തപ്പഴം
 • 1 ടീസ്പൂൺ – നട്ട് മിക്സ് പൗഡർ
 • 1 ടീസ്പൂൺ – വീറ്റ് ഗ്രാസ് പൗഡർ
 • 1 ടീസ്പൂൺ – കറുവപ്പട്ട
 • 1 സ്കൂപ്പ് – പ്രോട്ടീൻ പൗഡർ
 • 1 ടീസ്പൂൺ – വിർജിൻ കോക്കനട്ട് ഓയിൽ
 • തേൻ
 • തേങ്ങാപ്പാൽ
 • വെള്ളം

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ഓരോന്നായി ചേർത്തശേഷം മിക്സിയിൽ അടിച്ചെടുക്കുക

ഓർക്കേണ്ട ചില കാര്യങ്ങൾ

*മധുരവും പുളിയുമുള്ള പഴങ്ങൾ കൂട്ടിക്കലർത്തരുത്.
*സ്മൂത്തി ഉണ്ടാക്കി 10 മിനിറ്റിനുള്ളിൽ കഴിക്കുക.
*ധാരാളം വെള്ളം കുടിക്കുക. സ്മൂത്തികളിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. അല്ലെങ്കിൽ മലബന്ധത്തിന് കാരണമാകും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Magic breakfast for people suffering from obesity diabetes or metabolic disorders

Best of Express