മാനസിക സമ്മർദം പല കാരണങ്ങളാൽ സംഭവിക്കാം. ചിലരുമായുള്ള തർക്കം, ജോലി തിരക്ക്, ദൈനംദിന സാഹചര്യങ്ങൾ തുടങ്ങി പല കാരണങ്ങളുണ്ടാവാം. ഇങ്ങനെ സംഭവിക്കുമ്പോൾ, ഞരമ്പുകളെ ശാന്തമാക്കാനും ശരീരത്തെ വിശ്രമിക്കാനും അനുവദിക്കുകയാണ് പ്രധാനം.
ഞരമ്പുകളെ, പ്രത്യേകിച്ച് വാഗസ് നാഡിയെ ശാന്തമാക്കുന്നത് സമ്മർദ്ദത്തിനുള്ള മറുമരുന്നായതെങ്ങനെയെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരിക്കുകയാണ് ഡോ.വിശാഖ ശിവദാസനി. പെട്ടെന്ന് സമ്മർദം മാറി ശാന്തമാകണമെങ്കിൽ ശരിയായ രീതിയിൽ ശ്വസിക്കണമെന്ന് അവർ വീഡിയോയിൽ പറഞ്ഞു. വിദഗ്ധരുടെ അഭിപ്രായത്തിൽ വാഗസ് നാഡി പാരാസിംപതിറ്റിക് നാഡീവ്യവസ്ഥയുടെ രാജ്ഞിയാണ്. വാഗസ് നാഡിയെ ഉത്തേജിപ്പിക്കുന്നതിലൂടെ, പേശികളെ റിലാക്സ് ചെയ്യാനും രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറയ്ക്കാനും കഴിയുമെന്ന് അവർ പറഞ്ഞു.
മറ്റു ചില വഴികൾ
- ശരിയായ ശ്വസന വിദ്യകൾ പിന്തുടരുക. സാവധാനം ശ്വാസമെടുത്ത് വിടുക. വായിൽ നിന്നല്ല, മൂക്കിൽ നിന്നും അടിവയറിൽ നിന്നുമാണ് ശ്വസിക്കുന്നതെന്ന് ഉറപ്പാക്കുക.
- ധ്യാനം
- പാട്ടുപാടുക. താളം തെറ്റി പാടിയാലും വിഷമിക്കേണ്ട, പാടുക
- ഗാർഗ്ലിങ്: കോവിഡ് കാലത്ത് ഗാർഗ്ലിങ് ചെയ്യുന്നത് നല്ല കാര്യമാണ്.
- ചിരിക്കുക
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.