scorecardresearch

ചായയും കാപ്പിയും അമിതമായി കുടിച്ചാൽ എന്ത് സംഭവിക്കും?

ധാരാളം ചായയോ കാപ്പിയോ അല്ലെങ്കിൽ കഫീൻ അടങ്ങിയ ഏതെങ്കിലും പാനീയമോ കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ചായയും കാപ്പിയും അമിതമായി കുടിച്ചാൽ എന്ത് സംഭവിക്കും?

ഒരു കപ്പ് ചായയോ കാപ്പിയോ കുടിച്ചാണ് പലരും ഒരു ദിവസം തുടങ്ങുന്നത്. ചിലർ രാത്രി ഉറങ്ങുന്നതിനു മുൻപായും ചായയോ കാപ്പിയോ കുടിക്കാറുണ്ട്. അതേസമയം, കഫീന്റെ അമിതമായ ഉപഭോഗം നല്ലതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ധാരാളം ചായയോ കാപ്പിയോ അല്ലെങ്കിൽ കഫീൻ അടങ്ങിയ ഏതെങ്കിലും പാനീയമോ കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഡയറ്റീഷ്യൻ മനീഷ മേത്ത ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. ”ഇല്ല, ഞാൻ നിങ്ങളോട് പൂർണ്ണമായും നിർത്താൻ പറയുന്നില്ല, എന്നാൽ നിങ്ങൾ ഒരു കാപ്പി പ്രേമിയാണെങ്കിൽ കുറച്ച് വസ്തുതകൾ അറിയണം,” അവർ പറഞ്ഞു.

  • ശരീരത്തിലെ എപിനെഫ്രിൻ പുറത്തുവിടാൻ ചായ/കാപ്പി എന്നിവ സഹായിക്കും, ഇത് ജാഗ്രതയോടെ ഇരിക്കാൻ സഹായിക്കും. എന്നിരുന്നാലും, ഈ ജാഗ്രത കുറച്ചുനേരത്തേക്കാണ്.
  • ഭക്ഷണത്തിനൊപ്പം ചായയോ കാപ്പിയോ കുടിക്കുന്നത് ശരീരത്തിലെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആഗിരണം കുറയ്ക്കുന്നു. പ്രത്യേകിച്ച് കാൽസ്യം, ഇരുമ്പ്.
  • കഫീൻ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു, പക്ഷേ ഇത് മെറ്റബോളിസത്തെ കുറയ്ക്കുകയും ചെയ്യുന്നു.
  • അമിതമായ കഫീൻ രാത്രിയിൽ ഉറക്കം തടസ്സപ്പെടുത്തും

എപ്പോൾ, എത്ര അളവ് കുടിക്കാം?

  • ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനുശേഷം കുടിക്കുക
  • ദിവസം രണ്ടു കപ്പിൽ അധികം കുടിക്കരുത്
  • ഉച്ചയ്ക്കുശേഷം ചായയോ കാപ്പിയോ കുടിക്കുന്നത് പരമാവധി ഒഴിവാക്കുക
  • ഏതെങ്കിലും തരത്തിലുള്ള ഇൻഫ്ലാമേറ്ററി വൈകല്യങ്ങളുണ്ടെങ്കിൽ ഒഴിവാക്കുക

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ക്ഷീണം അകറ്റാൻ തുളസി ഇല ചേർത്ത ചായ കുടിക്കൂ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Love tea coffee know how much caffeine is too much