ദിവസവും രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കാൻ പലർക്കും കഴിയാറില്ല. ദിവസം മുഴുവൻ ഉന്മേഷത്തോടെ തുടരാൻ ഒരു കാപ്പി ചിലർക്ക് നിർബന്ധമാണ്. പ്രത്യേകിച്ച്, മഴക്കാലത്ത് കാപ്പി നമുക്ക് കൂടുതൽ ഉന്മേഷം നൽകും. ഇതൊക്കെയാണെങ്കിലും കാപ്പിയുടെ ദോഷകരമായ വശങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം.
മറ്റേതു ഭക്ഷണപാനീയങ്ങൾ പോലെ കാപ്പിയും മിതമായി കുടിക്കണം. ചില സാഹചര്യങ്ങളിൽ, ആരോഗ്യത്തിന് കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്. ചിലരിൽ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ (മെറ്റബോളിസം) മന്ദഗതിയിലാവും നടക്കുക. ഇത്തരക്കാർ കാപ്പി ഒഴിവാക്കണമെന്ന് ന്യൂട്രീഷ്യണലിസ്റ്റ് സിമ്രൺ ചോപ്ര പറയുന്നു. വൈകീട്ട് മൂന്നുമണിക്ക് ശേഷം കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. ഒരു ദിവസം ഒരു കപ്പ് കാപ്പി മാത്രമായി പരിമിതപ്പെടുത്താനും അവർ നിർദേശിച്ചു.
എപ്പോഴാണ് കാപ്പി കുടിക്കുന്നത് ഒഴിവാക്കേണ്ടത്?
കോഫി ഒഴിവാക്കേണ്ട ചില സാഹചര്യങ്ങളുടെ പട്ടിക ചോപ്ര പങ്കുവച്ചിട്ടുണ്ട്
- നിങ്ങൾ ഗർഭിണിയാണെങ്കിൽ അല്ലെങ്കിൽ മുലയൂട്ടുന്നവരാണെങ്കിൽ കോഫി ഒഴിവാക്കുക. കാപ്പി ഒഴിവാക്കാൻ പറ്റാത്തവരാണെങ്കിൽ നിങ്ങൾക്ക് എത്രമാത്രം കാപ്പി കുടിക്കാൻ കഴിയുമെന്ന് ഡോക്ടറോട് ചോദിക്കുക
- വെറും വയറ്റിൽ കാപ്പി കുടിക്കരുത്
- കടുത്ത അസിഡിറ്റി ഉണ്ടെങ്കിൽ കാപ്പി ഒഴിവാക്കുക. കാപ്പി കുടിക്കുന്നതിന് മുമ്പ് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക
- നിങ്ങൾക്ക് ഉത്കണ്ഠയോ മാനസിക സംഘർഷമോ ഉണ്ടെങ്കിൽ കഫീൻ അടങ്ങിയ എല്ലാ പാനീയങ്ങളും ഒഴിവാക്കുക
- ഒരു ദിവസം 400 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അവർ പറഞ്ഞു. ഒരു ദിവസം പരമാവധി 2-3 കപ്പ് കാപ്പി കുടിക്കാമെന്നും അവർ അഭിപ്രായപ്പെട്ടു
Read More: ശരീരഭാരം കുറയ്ക്കുമ്പോൾ ചർമ്മത്തിന്റെ തിളക്കം മെച്ചപ്പെടുത്താൻ ചില ടിപ്‌സ്