/indian-express-malayalam/media/media_files/2026/01/20/fitness-coach-2026-01-20-14-34-46.jpg)
ടാൺ കൗർ
ശരീരഭാരം കുറയ്ക്കുക എന്നത് ഒരു ദീർഘദൂര ഓട്ടം പോലെയാണ്. അതിന് അച്ചടക്കവും സ്ഥിരതയും ക്ഷമയും ആവശ്യമാണ്. എന്നാൽ ഇതിനെല്ലാം ഉപരിയായി ശരിയായ മാനസികാവസ്ഥയാണ് ഏറ്റവും പ്രധാനം. ഫിറ്റ്‌നസ് ട്രെയിനറായ ടാൺ കൗർ, 8 മാസത്തിനുള്ളിൽ 31 കിലോ കുറയ്ക്കാൻ തന്നെ സഹായിച്ച താൻ ചെയ്ത മൂന്ന് പ്രായോഗികമായ വിട്ടുവീഴ്ചകളെ കുറിച്ച് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചിരുന്നു.
Also Read: ശരീരഭാരം കുറയ്ക്കാൻ മുട്ട നല്ലതാണോ? ദിവസവും കഴിക്കാമോ? 11 ചോദ്യങ്ങൾക്ക് മറുപടിയുമായി ഡോക്ടർ
1. 'എല്ലാം അല്ലെങ്കിൽ ഒന്നുമില്ല' എന്ന ചിന്താഗതി ഒഴിവാക്കുക
പലപ്പോഴും ഭാരം കുറയ്ക്കാൻ തുടങ്ങുമ്പോൾ നമ്മൾ എല്ലാം പെർഫെക്റ്റ് ആകാൻ ആഗ്രഹിക്കും. ഒരു ദിവസം ചെറിയ രീതിയിൽ ഭക്ഷണക്രമം തെറ്റിയാൽ, "ഇനിയിപ്പോ എല്ലാം പോയില്ലേ, ഇന്നും കൂടി ഇഷ്ടമുള്ളത് കഴിക്കാം" എന്ന് കരുതി നമ്മൾ ഡയറ്റ് ഉപേക്ഷിക്കും. ഈ സ്വഭാവം മാറ്റണമെന്നാണ് ടാൻ കൗർ പറയുന്നത്. തെറ്റുകൾ സംഭവിക്കാം, അത് സ്വാഭാവികമാണ്. എന്നാൽ ഒരു വീഴ്ച പറ്റിയാൽ അവിടെ നിർത്താതെ വീണ്ടും ട്രാക്കിലേക്ക് വരിക എന്നതാണ് പ്രധാനം.
2. സമയപരിധി നിശ്ചയിക്കാതിരിക്കുക
പെട്ടെന്ന് ഭാരം കുറയണം, നാളെ തന്നെ പഴയ വസ്ത്രങ്ങൾ പാകമാകണം എന്നൊക്കെയുള്ള ചിന്തകൾ പലപ്പോഴും നമ്മളെ സമ്മർദത്തിലാക്കും. ഇത്തരം 'ക്വിക്ക് ഫിക്സ്' രീതികൾ ശാശ്വതമല്ല. ഭാരം കുറയ്ക്കാനുള്ള യാത്ര ആസ്വദിച്ചു തന്നെ ചെയ്യണം. വേഗത്തിൽ ഫലം കിട്ടാൻ നോക്കാതെ, ആരോഗ്യകരമായ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് വേണ്ടത്.
3. ഒഴികഴിവുകൾ പറയരുത്
യാത്രകൾ, വിവാഹങ്ങൾ, ജോലിയിലെ തിരക്ക് എന്നിങ്ങനെ പല കാരണങ്ങൾ പറഞ്ഞ് നമ്മൾ വ്യായാമവും ഡയറ്റും മാറ്റിവയ്ക്കാറുണ്ട്. എന്നാൽ ടാൻ കൗറിന്റെ അഭിപ്രായത്തിൽ, തിരക്കുകളല്ല മറിച്ച് മുൻഗണനകൾ നൽകുന്നതിലെ കുറവാണ് പ്രശ്നം. നിങ്ങളേക്കാൾ തിരക്കുള്ളവർ പോലും ഫിറ്റ്നസ് നിലനിർത്തുന്നുണ്ടെങ്കിൽ നിങ്ങൾക്കും അതിന് സാധിക്കും. ഒഴികഴിവുകൾ മാറ്റിവെച്ച് ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.
ഭക്ഷണക്രമത്തിലെ ചില പ്രധാന മാറ്റങ്ങൾ
ഭക്ഷണം പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം ചില ആരോഗ്യകരമായ മാറ്റങ്ങൾ വരുത്താനും അവർ നിർദേശിച്ചു.
Also Read: ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ചാൽ എന്ത് സംഭവിക്കും?
- പാലും പഞ്ചസാരയും ചേർത്ത ചായയ്ക്ക് പകരം ബ്ലാക്ക് കോഫി.
- പായ്ക്കറ്റ് ജ്യൂസുകൾക്ക് പകരം ഇലക്ട്രോലൈറ്റുകൾ.
- രാത്രിയിലെ ചോറിന് പകരം ക്വിനോവ
- വറുത്ത സ്നാക്സുകൾക്ക് പകരം ബേക്ക് ചെയ്ത പച്ചക്കറികൾ.
- ഐസ്ക്രീമിന് പകരം ഫ്രോസൺ ബെറികൾ ചേർത്ത യോഗർട്ട്.
ഭക്ഷണം കഴിക്കുമ്പോൾ 'എന്റെ വയർ നിറഞ്ഞു' എന്ന് ഉറക്കെ പറയുന്നത് അമിതമായി കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുമെന്ന് ടാൻ കൗർ പറയുന്നു. കൂടാതെ, ഇഷ്ടപ്പെട്ട പലഹാരങ്ങൾ കൺവെട്ടത്ത് നിന്ന് മാറ്റി വയ്ക്കുന്നതും വിശപ്പ് തോന്നുമ്പോൾ ഒരു ച്യൂയിങ് ഗം ചവയ്ക്കുന്നതും അനാവശ്യ വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ശരീര ഭാരം കുറയ്ക്കണോ? ഈ 10 തെറ്റുകൾ ഇന്ന് തന്നെ തിരുത്താം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us