scorecardresearch

മെലിയാൻ ആഗ്രഹമുണ്ടോ? 50 ദിവസം കൊണ്ട് 15 കിലോ കുറയ്ക്കാൻ 15 വഴികൾ

ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 15 മിനിറ്റ് മുൻപ് സാലഡ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും

ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 15 മിനിറ്റ് മുൻപ് സാലഡ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Weight Loss

Source: Freepik

ശരീരഭാരം കുറയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. കൃത്യമായ ഭക്ഷണക്രമത്തിനും വ്യായാമത്തിനും ഒപ്പം തികഞ്ഞ അച്ചടക്കവും ഇതിന് ആവശ്യമാണ്. 2026-ലേക്ക് കൂടുതൽ കരുത്തോടെയും ആരോഗ്യത്തോടെയും പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കായി വെയ്റ്റ് ലോസ് കോച്ചായ നേഹ പരിഹാർ ചില കാര്യങ്ങൾ നിർദേശിച്ചിട്ടുണ്ട്.

Advertisment

50 ദിവസത്തിനുള്ളിൽ 15 കിലോ കുറയ്ക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ അവർ നിർദേശിച്ചിട്ടുണ്ട്. ഈ 50 ദിവസത്തെ യാത്രയെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം.

Also Read: പ്രണവിന് ഇഷ്ടം ചപ്പാത്തിയും ബീഫ് ഫ്രൈയും; രുചിക്ക് കോട്ടം വരാതെ എങ്ങനെ ആരോഗ്യകരമാക്കാം?

ഒന്നാം മാസം: പട്ടിണി കിടക്കാതെ തന്നെ കാലറി കുറച്ച് കുറയ്ക്കുക. ഒപ്പം 20-30 മിനിറ്റ് വ്യായാമവും കൃത്യമായി വെള്ളം കുടിക്കുന്നതും ശീലമാക്കുക. ഇത് 5-6 കിലോ കുറയ്ക്കാൻ സഹായിക്കും.

Advertisment

രണ്ടാം മാസം: കൊഴുപ്പ് കുറയ്ക്കാൻ കാലറി ഉപഭോഗം കുറച്ചുകൂടി കുറയ്ക്കുക. പ്രോട്ടീൻ കൂടുതൽ ഉൾപ്പെടുത്തുകയും സ്ട്രെങ്ത് ട്രെയിനിങ് ആരംഭിക്കുകയും ചെയ്യുക.

മൂന്നാം മാസം: ഇഷ്ടഭക്ഷണങ്ങൾ നിയന്ത്രിത അളവിൽ കഴിച്ചുതുടങ്ങാം. ഭാരം നിലനിർത്തുന്നതിലാണ് ഈ ഘട്ടത്തിൽ ശ്രദ്ധിക്കേണ്ടത്.

Also Read: ഹൃദയത്തെ സംരക്ഷിക്കാം; ഈ 5 ഭക്ഷണ കോമ്പിനേഷനുകൾ ഇന്ന് തന്നെ ഒഴിവാക്കൂ

ശരീരഭാരം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ

ഡീറ്റോക്സ് ആദ്യം, ചായ പിന്നീട്: രാവിലെ എഴുന്നേറ്റ ഉടൻ ചായയും ബിസ്‌ക്കറ്റും കഴിക്കുന്ന ശീലം ഒഴിവാക്കുക. പകരം ജീരക വെള്ളമോ നെല്ലിക്ക ജ്യൂസോ കുടിക്കുക.

8-8 ഭക്ഷണ നിയമം: ഒരു ദിവസത്തിലെ എല്ലാ ഭക്ഷണവും രാവിലെ 8 മണിക്കും വൈകിട്ട് 8 മണിക്കും ഇടയിലായിരിക്കാൻ ശ്രദ്ധിക്കുക.

ഈ 3 കാര്യങ്ങൾ പരിമിതപ്പെടുത്തുക: മൈദ, അരിപ്പൊടി, വെളുത്ത പഞ്ചസാര എന്നിവ പരിമിതപ്പെടുത്തുക. പകരം ധാന്യങ്ങൾ തിരഞ്ഞെടുക്കുക.

കാർബ് സൈക്ലിങ് തുടങ്ങുക: കാർബോഹൈഡ്രേറ്റ് കുറഞ്ഞ ദിവസങ്ങളും , മിതമായ അളവിൽ കാർബോഹൈഡ്രേറ്റ് കഴിക്കുന്ന ദിവസങ്ങളും മാറി മാറി പരീക്ഷിക്കുക.

പ്രോട്ടീൻ നിർബന്ധം: പനീർ, പരിപ്പ് വർഗ്ഗങ്ങൾ, മുട്ട, ചിക്കൻ എന്നിവയിലേതെങ്കിലും എല്ലാ നേരത്തെ ഭക്ഷണത്തിലും ഉൾപ്പെടുത്തുക.

സാലഡ് ശീലമാക്കുക: ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 15 മിനിറ്റ് മുൻപ് സാലഡ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.

ലഭുഭക്ഷണം ശ്രദ്ധയോടെ: എണ്ണയിൽ വറുത്ത പലഹാരങ്ങൾ ഒഴിവാക്കുക. വറുത്ത കടല, തൈര്, കുക്കുമ്പർ എന്നിവ ലഘുഭക്ഷണമായി കഴിക്കാം.

Also Read: കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും; ഓറഞ്ച് ജ്യൂസ് ദിവസവും ശീലമാക്കാം

എണ്ണയുടെ അളവ്: ദിവസം 2-3 ടീസ്പൂൺ എണ്ണ മാത്രമേ ഉപയോഗിക്കാവൂ.

പഴങ്ങൾ: ദിവസം ഒരു പഴം മാത്രം കഴിക്കുക. അതും വൈകിട്ട് 6 മണിക്ക് മുൻപായിരിക്കണം.

4 മണിക്ക് ശേഷം ചായ/കാപ്പി വേണ്ട: ഇത് നല്ല ഉറക്കം ലഭിക്കാനും രാത്രിയിലെ അമിത വിശപ്പ് കുറയ്ക്കാനും സഹായിക്കും.

നേരത്തെ അത്താഴം: രാത്രി 8 മണിക്ക് മുൻപ് അത്താഴം കഴിക്കുക. ഇത് ലഘുവായതും എളുപ്പത്തിൽ ദഹിക്കുന്നതും ആയിരിക്കണം.

വെള്ളം കുടിക്കുക: ദിവസം 3 ലിറ്റർ വെള്ളം കുടിക്കുക. ഹെർബൽ ടീകളും കുടിക്കാവുന്നതാണ്.

ആഴ്ചയിൽ ഒരു ഡീറ്റോക്സ് ദിനം: ആഴ്ചയിൽ ഒരു ദിവസം പഴങ്ങൾ, പച്ചക്കറികൾ, സൂപ്പ് എന്നിവ മാത്രം കഴിച്ച് ശരീരം ശുദ്ധീകരിക്കുക.

കറികൾ കൂടുതൽ: പാത്രത്തിന്റെ പകുതി ഭാഗം പച്ചക്കറികൾ കൊണ്ട് നിറയ്ക്കുക

സുഗന്ധവ്യഞ്ജനങ്ങൾ: മഞ്ഞൾ, കറുവപ്പട്ട, ജീരകം എന്നിവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രാവിലെ 6.30 നും 8 നും ഇടയിലോ അതോ 9 നും 11 നും ഇടയിലോ? 1 കപ്പ് കാപ്പി എപ്പോൾ കുടിക്കണം

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: