ശരീര ഭാരം കുറയ്ക്കാൻ പലരും പല വഴികളും പരീക്ഷിക്കാറുണ്ട്. ശരിയായ ഡയറ്റ് പിന്തുടർന്നിട്ടും വ്യായാമം ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലെന്ന് ചിലർ പരാതിപ്പെടാറുണ്ട്. അവർ ഒരു കാര്യം ശ്രദ്ധിക്കണമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര പറയുന്നത്. ശരീര ഭാരം കുറയ്ക്കുന്നവർ നല്ല ഉറക്കം കിട്ടുന്നുണ്ടോ എന്നു കൂടി ഉറപ്പു വരുത്തണം.
”ഉറക്കം തലച്ചോറിന് പോഷകാഹാരം പോലെയാണ്. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, ഭക്ഷണക്രമവും വ്യായാമവും പോലെ തന്നെ നിങ്ങളുടെ ഉറക്കത്തിന്റെ അളവും പ്രധാനമാണ്. ശരീര ഭാരം കുറയ്ക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, നല്ല ഉറക്കമാണ് ആദ്യം വേണ്ടത്,” ബത്ര പറഞ്ഞു.
നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരത്തെ അത് എങ്ങനെ ബാധിക്കുമെന്നും അവർ വിശദീകരിച്ചിട്ടുണ്ട്.
- ഉറക്കമില്ലായ്മ കോർട്ടിസോളിന്റെ അളവിനെ ബാധിക്കുന്നു. മതിയായ ഉറക്കം ലഭിക്കാത്തത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അമിത ഉത്പാദനത്തിന് കാരണമാകുകയും വിശപ്പ് അനുഭവപ്പെടുകയും ചെയ്യും.
- കാർബോഹൈഡ്രേറ്റ് പരിണാമം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർത്തുകയും ചെയ്യുന്നു, ഇത് ഉയർന്ന ഇൻസുലിൻ അളവിലേക്കും ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും കാരണമാകുന്നു.
- വളർച്ചാ ഹോർമോണിന്റെ അളവ് കുറയ്ക്കുന്നു
അങ്ങനെ, ഉറക്കക്കുറവ് വിശപ്പും കലോറി ഉപഭോഗവും കൂട്ടുന്നു, ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നു. അവസാനമായി, ശരീരഭാരം വർധിപ്പിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും 7 മണിക്കൂറെങ്കിലും ഉറങ്ങണമെന്നും അവർ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ശരീര ഭാരം കുറയ്ക്കും, ദഹനം മെച്ചപ്പെടുത്തും; പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ