scorecardresearch

ദീര്‍ഘനേരമുള്ള ജോലി അപകടകരമെന്ന് ലോകാരോഗ്യ സംഘടന

ആഴ്ചയില്‍ 55 മണിക്കൂറിൽ അധികം ജോലി ചെയ്യുന്നവരിൽ പക്ഷാഘാതം വരാനുള്ള സാധ്യത 35 ശതമാനം ആണ്

ആഴ്ചയില്‍ 55 മണിക്കൂറിൽ അധികം ജോലി ചെയ്യുന്നവരിൽ പക്ഷാഘാതം വരാനുള്ള സാധ്യത 35 ശതമാനം ആണ്

author-image
Health Desk
New Update
WHO, WHO study, WHO News, WHO Updates, Working Hours, Covid 19, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, mal

ജനീവ: ദീർഘനേരമുള്ള ജോലി മൂലം മരിക്കുന്നവരുടെ എണ്ണം കോവിഡ് മഹാമാരിയുടെ കാലത്ത് വര്‍ദ്ധിക്കാനിടയുണ്ടന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2016ൽ ദീർഘ നേരം ജോലി ചെയ്യുന്നത് മൂലം ഹൃദയാഘാതവും, പക്ഷാഘാതവും മൂലം 7.45 ലക്ഷം പേർക്കാണ് ജീവൻ നഷ്ടമായത്. ഒന്നര പതിറ്റാണ്ടിനിടെ 30 ശതമാനം വര്‍ദ്ധനവാണ് മരണത്തില്‍ ഉണ്ടായത്.

Advertisment

''ആഴ്ചയിൽ 55 മണിക്കൂറോ, അതിൽ കൂടുതലോ ജോലി ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതല്ല'' ലോകാരോഗ്യ സംഘടനയുടെ പരിസ്ഥിതി, കാലാവസ്ഥ, ആരോഗ്യം വിഭാഗങ്ങളുടെ ഡയറക്ടർ മരിയ നെയ്റ പറഞ്ഞു. ഈ വിവരങ്ങൾ കൊണ്ട് ചെയ്യാൻ ശ്രെമിക്കുന്നത് കൂടുതൽ അവബോധം സൃഷ്ടിക്കാനും മുൻകരുതൽ എടുക്കാനുമാണ്.

ലോകാരോഗ്യ സഘടനയും, ആഗോള തൊഴിലാളി സംഘടനയും ചേർന്ന് നടത്തിയ പഠനത്തിൽ മരണപ്പെടുന്നവരിൽ 72 ശതമാനം ആളുകളും പുരുഷന്മാരാണ്. മധ്യവയസ്കരോ, അതിൽ ഏറെ പ്രായം ഉള്ളവരോ ആണ് കൂടുതലും. ജോലി ചെയ്തതിന് ശേഷമുള്ള കാലഘട്ടത്തിലാണ് മരണങ്ങൾ സംഭവിക്കുന്നത്. ചൈന, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ആണ് ഇപ്രകാരമുള്ള മരണങ്ങൾ കണ്ടു വരുന്നത്.

Also Read: കോവിഡ് ബാധ കുറയുമ്പോഴും രാജ്യത്ത് മരണ സംഖ്യ ഉയരാൻ കാരണം ഇതാണ്

Advertisment

194 രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളില്‍, ആഴ്ചയില്‍ 55 മണിക്കൂറിൽ അധികം ജോലി ചെയ്യുന്നവരിൽ പക്ഷാഘാതം വരാനുള്ള സാധ്യത 35 ശതമാനം ആണ്. ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത 17 ശതമാനവുമാണ്.

2000-2016 കാലയളവിലാണ് പഠനങ്ങൾ നടത്തിയത്. ഇതിൽ കോവിഡ് കാലഘട്ടം ഉൾപ്പെടുന്നില്ല. ''വികസനങ്ങൾ മഹാമാരി കാലത്തിൽ വേഗത്തിൽ ആക്കുന്നത് ജോലി സമയം ദീർഘിപ്പിക്കുന്നതിലേക്ക് കടന്നിട്ടുണ്ട്'' ലോകാരോഗ്യ സംഘടന പറഞ്ഞു. ജോലി സമയം ഒൻപതു ശതമാനം എങ്കിൽ കൂടിയിട്ടുണ്ട് എന്നാണ് നിഗമനം..

കോവിഡ് കാലത്ത് കൂടുതൽ നേരം ജോലിയിൽ മുഴുകേണ്ടി വന്നതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനം ഗബ്രിയോസിയോസ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടിൽ നിൽകുമ്പോൾ ജോലി സമയം ദീർഘിപ്പിക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് ഡബ്ലിയുഎച്ച്ഓ ടെക്നിക്കൽ ഓഫീസർ ഫ്രാങ്ക് പെഗ പറഞ്ഞു വർധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

World Health Organisation Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: