ഏകാന്തത പുകവലി കൂട്ടുമെന്ന് പഠനം

ഒറ്റയ്ക്കായി പോയ ആളുകൾ പുകവലി ശീലം തുടങ്ങാനുളള സാധ്യത കൂടുതലാണ്, അവർക്ക് ഈ ശീലം ഉപേക്ഷിക്കാനും വളരെ ബുദ്ധിമുട്ടാണ്

smoking, cigarette, ie malayalam

ഏകാന്തതയും പുകവലിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനത്തിലൂടെ തെളിവുകൾ കണ്ടെത്തിയിരിക്കുകയാണ് ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ. അഡിക്ഷൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ആയിരക്കണക്കിന് പേരിൽനിന്നും പഠനത്തിനായി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഏകാന്തത പുകവലി കൂട്ടുമെന്ന് ഗവേഷകർ കണ്ടെത്തി.

താൽക്കാലിക ആശ്വാസമായും അല്ലെങ്കിൽ ഉത്കണ്ഠ മാറ്റാനും സിഗരറ്റ് വലിക്കുന്നവരുണ്ട്. ഏകാന്തത അനുഭവപ്പെടുമ്പോൾ അവർക്ക് പുകവലിക്കാനുളള പ്രവണത കൂടും. ഏകാന്തത പുകവലി ശീലം തുടങ്ങാനുളള സാധ്യത വർധിപ്പിക്കുന്നുവെന്നും, പ്രതിദിനം സിഗരറ്റ് വലിക്കുന്നതായും, പുകവലി ശീലം ഉപേക്ഷിക്കാനുള്ള സാധ്യത കുറയ്ക്കുന്നുവെന്നും പഠനത്തിൽ തെളിവുകൾ കണ്ടെത്തി.

Read Also: പുകവലി സ്ത്രീകളെ ബാധിക്കുന്നതെങ്ങനെ? ഡോക്ടർ പറയുന്നു

”ഒറ്റയ്ക്കായി പോയ ആളുകൾ പുകവലി ശീലം തുടങ്ങാനുളള സാധ്യത കൂടുതലാണ്, അവർക്ക് ഈ ശീലം ഉപേക്ഷിക്കാനും വളരെ ബുദ്ധിമുട്ടാണ്. പുകവലി മൂലമുണ്ടാകുന്ന ദോഷം അവർ കൂടുതൽ അനുഭവിക്കാൻ സാധ്യതയുണ്ട്,” യുകെ പബ്ലിക് ഹെൽത്ത് ചാരിറ്റി ആക്ഷൻ ഓഫ് സ്മോക്കിങ് ആൻഡ് ഹെൽത്തിന്റെ (ASH) ചീഫ് എക്സിക്യൂട്ടീവ് ഡെബോറ അർനോട്ട് പ്രസ്താവനയിൽ പറഞ്ഞു.

ഏകാന്തതയും മദ്യപാനവും തമ്മിലുളള ബന്ധത്തെക്കുറിച്ചും ഗവേഷകർ പരിശോധിച്ചു. പക്ഷേ ഇതിന് വ്യക്തമായ തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചില്ല.

Read in English: Loneliness can increase likelihood of smoking, says study

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Loneliness can increase smoking says study

Next Story
നിലക്കടല കഴിച്ചും ശരീരഭാരം കുറയ്ക്കാംpeanuts, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com