സമീകൃതാഹാരത്തിന്റെ ഭാഗമായി മിതമായ അളവിൽ കഴിക്കുമ്പോൾ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ആരോഗ്യകരമായ പഴമാണ് ലിച്ചിയെന്ന് ജി സുഷമ ക്ലിനിക്കൽ ഡയറ്റീഷ്യൻ കെയർ ഹോസ്പിറ്റലിലെ ബഞ്ചാര ഹിൽസ് ഹൈദരാബാദ് പറഞ്ഞു.
ഇന്ത്യയുടെ സുലഭമായി ലഭിക്കുന്ന വേനല്‍ക്കാല പഴങ്ങളിലൊന്നാണ് ലിച്ചി. അകത്ത് പൾപ്പുള്ള ഈ പഴം രുചി കൊണ്ടു മാത്രമല്ല അതിന്റെ പോഷകഗുണങ്ങൾ കൊണ്ടും മികച്ചു നിൽക്കുന്നു. ഉയർന്ന ജലാംശം ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ഈ പഴങ്ങൾ.
“ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു, രക്തസമ്മർദ്ദം കുറയ്ക്കുന്നു എന്നിങ്ങനെ നിരവധി ഗുണങ്ങളും ലിച്ചി പഴങ്ങൾക്കുണ്ട്,” ഹൈദരാബാദ് ബഞ്ചാര ഹിൽസിലെ കെയർ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യനായ ജി സുഷമ indianexpress.comനോട് പറഞ്ഞു. ആരോഗ്യകരവും രുചികരവുമായ ലിച്ചി സമീകൃതാഹാരത്തിന്റെ ഭാഗമായി മിതമായ അളവിൽ കഴിക്കാവുന്നതാണ്.
ഒരു കപ്പ് ലിച്ചിയിൽ (190 ഗ്രാം) ഏതാണ്ട് 125 കലോറി, 1.6 ഗ്രാം പ്രോട്ടീൻ, 0.5 ഗ്രാം കൊഴുപ്പ്, ഒപ്പം 31.6 ഗ്രാം കാർബോഹൈഡ്രേറ്റ് ഉൾപ്പെടെ 2.5 ഗ്രാം നാരുകളും 29.3 ഗ്രാം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, കോപ്പർ, പൊട്ടാസ്യം എന്നിവയാലും സമ്പന്നമാണ് ഈ പഴങ്ങൾ.
ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ലിച്ചി പഴങ്ങൾ. ഇവയിൽ ഉയർന്ന അളവിലുള്ള പോളിഫെനോളിക് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതോടൊപ്പം ഈ പഴങ്ങളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഈ വിറ്റാമിൻ സി ചർമ്മത്തിന്റെ യുവത്വവും ആരോഗ്യവും നിലനിർത്താനും സഹായിക്കും. ധാരാളം നാരുകളും ലിച്ചിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇവ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ ആവശ്യമായ പൊട്ടാസ്യവും ലിച്ചിയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.
പ്രമേഹ രോഗികൾക്കും ലിച്ചി പഴങ്ങൾ മിതമായ അളവിൽ കഴിക്കാം. “ലിച്ചികളിൽ പഞ്ചസാര കൂടുതലാണ്, അതിനാൽ പ്രമേഹരോഗികൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുകയും അതിനനുസരിച്ച് കഴിക്കുന്നത് പരിമിതപ്പെടുത്തുകയും ചെയ്യുക. അല്ലാതെ പ്രമേഹ രോഗികൾ ലിച്ചി കഴിക്കുന്നത് പൂർണ്ണമായും ഉപേക്ഷിക്കണമെന്നില്ല,” സുഷമ കൂട്ടിച്ചേർത്തു.
ചിലർക്ക് ലിച്ചി പഴങ്ങൾ അലർജി ഉണ്ടാക്കാറുണ്ട്. അതിനാൽ അത്തരം പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തി വേണം ലിച്ചി പഴങ്ങൾ കഴിക്കാൻ. അതുപോലെ കഴിക്കുന്നതിനു മുൻപ് ലിച്ചി പഴങ്ങൾ നന്നായി കഴുകിയെടുക്കാനും ശ്രദ്ധിക്കണം.