Latest News

45 വയസ്സിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ: ഏതെല്ലാം രോഗാവസ്ഥകളുള്ളവർക്ക് അപേക്ഷിക്കാം?

45 മുതല്‍ 59 വയസ്സ് വരെയുള്ള പൗരന്മാരുടെ കോവിഡ് വാക്‌സിനേഷന്‍ യോഗ്യത നിര്‍ണയിക്കുന്നതിനുള്ള രോഗാവസ്ഥകള്‍ (കോ മോർബിഡിറ്റികൾ) ഏതെല്ലാമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്

covid news, കോവിഡ് വാര്‍ത്തകള്‍, covid news malayalam, covid vaccination, കോവിഡ വാക്സിന്‍, covid vaccine things to know, covid vaccination website, ie malayalam, ഐഇമലയാളം

മാർച്ച് ഒന്നിനാണ് രാജ്യത്ത് കോവിഡ് -19 വാക്സിൻ യജ്ഞത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കുമായിരുന്നു ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകിയതെങ്കിൽ രണ്ടാം ഘട്ടത്തിൽ അത് 60 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവർക്കും 45 മുതല്‍ 59 വയസ്സ് വരെയുള്ള മറ്റ് രോഗാവസ്ഥകളുള്ളവർക്കോ ആണ്. കേന്ദ്ര സർക്കാർ കണക്കനുസരിച്ച്, ഏകദേശം 27 കോടി ആളുകൾ ഈ വിഭാഗങ്ങളിൽ പെടുന്നു.

ഇതിൽ മറ്റു രോഗാവസ്ഥകൾ ഏതെല്ലാമാണെന്ന കാര്യത്തിൽ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. 45 മുതല്‍ 59 വയസ്സ് വരെയുള്ള പൗരന്മാരുടെ കോവിഡ് വാക്‌സിനേഷന്‍ യോഗ്യത നിര്‍ണയിക്കുന്നതിനുള്ള രോഗാവസ്ഥകള്‍ (കോ മോർബിഡിറ്റികൾ) ഏതെല്ലാമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വിശദീകരണം നോക്കാം.

വാക്സിനേഷന് പരിഗണിക്കുന്ന രോഗാവസ്ഥകള്‍

 • കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഹൃദയസ്തംഭനം കാരണം ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടിവന്നിട്ടുള്ളവര്‍.
 • ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുള്ള വര്‍/ ഹൃദയം പ്രവര്‍ത്തിക്കുന്നതിനായി ലെഫ്റ്റ് വെന്‍ട്രികുലാര്‍ അസ്സിസ്റ്റ് ഡിവൈസ് ഘടിപ്പിച്ചിട്ടുള്ളവര്‍
 • എക്കോ ടെസ്റ്റിലൂടെ ഹൃദയപ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ എജെക്ഷന്‍ ട്രാക്ഷന്‍ 40 ശതമാനത്തില്‍ താഴെയുള്ളവര്‍
 • ഹൃദയവാല്‍വിന് മിതമായതോ കഠിനമായതോ ആയ തകരാറുള്ളവര്‍
 • കഠിനമായ പള്‍മണറി ഹൈപ്പര്‍ ടെന്‍ഷനോട് കൂടിയ ജന്മനാലുള്ള ഹൃദ്രോഗം
 • ബൈപാസ് സര്‍ജറിയോ ആന്‍ജിയോപ്ലസ്റ്റിയോ വേണ്ടി വന്നിട്ടുള്ളതോ ഒപ്പം പ്രമേഹമോ അമിത രക്ത സമ്മര്‍ദ്ദമോ ഉള്ള ഹൃദ്രോഗം

Read More: എന്താണ് വാക്സിൻ പാസ്പോർട്ട്? സമീപ ഭാവിയിൽ അവ അനിവാര്യമായി വരുമോ?

 • ആന്‍ജയ്നയോടൊപ്പം അമിത രക്തസമ്മര്‍ദത്തിനോ പ്രമേഹത്തിനോ ചികിത്സയിലുള്ളവര്‍
 • രക്തസമ്മര്‍ദ്ദം / പ്രമേഹം എന്നതിനൊപ്പം പക്ഷാഘാതവുമായി ചികിത്സയിലുള്ളവര്‍ ( സിടി, എംആര്‍ഐ റിപ്പാര്‍ട്ട് അനിവാര്യം )
 • രക്താതിസമ്മര്‍ദ്ദം / പ്രമേഹത്തോടുകൂടി പള്‍മണറി ആര്‍ട്ടറി ഹൈപ്പര്‍ടെന്‍ഷന് ചികിത്സയിലുള്ളവര്‍
 • അമിത രക്ത സമ്മര്‍ദ്ദത്തോടൊപ്പം 10 വര്‍ഷത്തിലധികമായി പ്രമേഹമോ / പ്രമേഹം മൂലമുള്ള സങ്കീര്‍ണ്ണതകളോ ഉള്ളവര്‍
 • വൃക്ക/ കരള്‍ / ഹെമറ്റോപോയറ്റിക് സ്റ്റം സെല്‍ ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞവരും അതിനായി വെയിറ്റിങ് ലിസ്റ്റിലുള്ളവരും.
 • ഡയാലിസിസിന് വിധേയമാകുന്നവര്‍
 • ദീര്‍ഘകാലമായി സ്റ്റിറോയ്ഡ് മരുന്നുകള്‍ പോലെ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍
 • സിറോസിസ് കാരണം സങ്കീര്‍ണതകള്‍ അനുഭവിക്കുന്നവര്‍
 • കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കഠിനമായ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ നടത്തേണ്ടി വന്നവർ
 • ലിംഫോമ/ലുക്കിമിയ /മൈലോമ
 • 2020 ജൂലൈ ഒന്നിനു ശേഷം ഏതെങ്കിലും തരം ക്യാന്‍സര്‍ രോഗനിര്‍ണ്ണയം കഴിഞ്ഞവര്‍ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തിലുള്ള ക്യാന്‍സര്‍ രോഗത്തിന് ഇപ്പോള്‍ ചികിത്സയിലുള്ളവര്‍
 • സിക്കിള്‍ സെല്‍ ഡിസീസ്/ ബോണ്‍മാരോ ഫെയിലുവര്‍ /എപ്ലാസ്റ്റിക് അനീമിയ /തലാസീമിയ മേജര്‍ എന്നിവ
 • പ്രൈമറി ഇമ്യൂണോ ഡെഫിഷ്യന്‍സി രോഗങ്ങള്‍/എച്ച്ഐവി ഇന്‍ഫെക്ഷന്‍
 • ബുദ്ധി വൈകല്യമുള്ളവര്‍/ മസ്‌കുലാര്‍ ഡിസ്ട്രോഫി /ആസിഡ് ആക്രമണം മൂലം ശ്വസനവ്യവസ്ഥയില്‍ തകരാര്‍ ഉണ്ടായിട്ടുള്ളവര്‍ /ഉയര്‍ന്ന പിന്തുണ- സഹായം ആവശ്യമുള്ള വൈകല്യമുള്ളവര്‍/ ബധിരത, അന്ധത ഉള്‍പ്പെടെ ഒന്നിലധികം വൈകല്യങ്ങളുള്ളവര്‍

സ്വയം രജിസ്ട്രേഷൻ സംവിധാനം

വാക്സിനേഷന്റെ രണ്ടാം ഘട്ടത്തിൽ സ്വയം രജിസ്ട്രേഷൻ സംവിധാനം ഉണ്ടായിരിക്കും, അതായത് ഗുണഭോക്താക്കൾ കോ-വിൻ 2.0 ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് വാക്സിനേഷനായി രജിസ്റ്റർ ചെയ്യണം.

ആരോഗ്യ മന്ത്രാലയത്തിന്റെ കോവിൻ (CoWIN) വെബ്സൈറ്റ് വഴി വാക്സിനേഷന് വേണ്ടി അപേക്ഷിക്കാം. സ്വയം രജിസ്റ്റർ ചെയ്യുന്നതിന് http://www.cowin.gov.in എന്ന വെബ്സൈറ്റ് ഉപയോഗിക്കാം. കോവിൻ അപ്ലിക്കേഷൻ സംയോജിപ്പിച്ചിട്ടുള്ള ആരോഗ്യ സേതും അപ്ലിക്കേഷൻ ഉപയോഗിക്കാം. നേരത്തെ മൊബൈൽ ഫോണിൽ കോവിൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് രജിസ്ട്രർ ചെയ്യാനാവുമെന്നായിരുന്നു വിവരങ്ങൾ ലഭിച്ചിരുന്നതെങ്കിലും ആ ആപ്പ് വഴി രജിസ്ട്രർ ചെയ്യാൻ സാധിക്കില്ല എന്നാണ് പുതിയ വിവരം. പകരം ആരോഗ്യ സേതു ഉപയോഗിക്കണം.

Read More: CoWIN Covid-19 vaccine registration- കോവിൻ- കോവിഡ്-19 വാക്സിനേഷന് രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ? വിശദമായി അറിയാം

രജിസ്ട്രേഷൻ ഇല്ലാതെയും വാക്സിൻ ലഭിക്കും

രജിസ്ട്രേഷൻ ഇല്ലാതെയും ഒരാൾക്ക് ഒരു വാക്സിൻ കേന്ദ്രത്തിലേക്ക് പോവാൻ കഴിയും, എന്നാൽ ദിവസത്തെ ക്വാട്ട അവസാനിച്ചാൽ, അടുത്ത ദിവസം നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടാം. മുൻകൂട്ടി രജിസ്റ്റർ ചെയ്ത സ്വീകർത്താക്കൾക്കായി 40 ശതമാനം ഡോസും രജിസ്ട്രർ ചെയ്യാതെ കടന്നുവരുന്നവർക്കായി 60 ശതമാനവും കരുതിവയ്ക്കാൻ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Read More:  കോവിഡ്-19 വാക്സിനേഷൻ: രണ്ടാം ഘട്ടത്തിൽ വാക്സിൻ ലഭിക്കാൻ എന്തുചെയ്യണം, എവിടെ ലഭിക്കും?

വാക്സിൻ വിതരണം

സർക്കാർ ആശുപത്രികൾ സൗജന്യമായി വാക്സിനേഷൻ നൽകും, സ്വകാര്യ ആശുപത്രികളിൽ ഒരു സ്വീകർത്താവ് ഒരു ഡോസിന് പരമാവധി 250 രൂപ നൽകണം. രണ്ട് ഡോസുകൾക്ക് 500 രൂപയാണ് വരുന്നത്.

പ്രതികൂല ഫലങ്ങൾ വന്ന് ആശുപത്രിയിൽ പ്രവേശിക്കേണ്ടി വന്നാൽ പ്രത്യേകം ചാർജുകൾ നൽകേണ്ടി വരും.

 

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: List of comorbidities that can make people above 45 eligible for covid vaccination

Next Story
രാത്രി നന്നായി ഉറങ്ങണോ? അടുക്കളയിൽ ഒന്നു കണ്ണോടിക്കൂsleep, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com