കോവിഡ്-19 രോഗം വന്ന് ഭേദമായവരില്‍ അനവധി ആരോഗ്യപ്രശ്‌നങ്ങള്‍ കൊറോണവൈറസ് അവശേഷിപ്പിക്കുമെന്ന് സാംക്രമിക രോഗ വിദഗ്ദ്ധരും ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു. അവയില്‍ ചിലത് വരും വര്‍ഷങ്ങളില്‍ രോഗികളില്‍ തുടരുകയും ആരോഗ്യ സംവിധാനങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുകയും ചെയ്യും.
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന ശ്വാസകോശ പ്രശ്‌നങ്ങളെ കൂടാതെ വൈറസ് പല അവയവങ്ങളേയും ബാധിക്കുകയും ചില കേസുകളില്‍ മാരകമായ നാശം വരുത്തുകയും ചെയ്യുന്നു.
“ഇതൊരു ശ്വാസകോശ വൈറസ് ആണെന്നാണ് നമ്മള്‍ കരുതിയിരുന്നത്,” കാലിഫോര്‍ണിയയിലെ സ്‌ക്രിപ്പ്‌സ് റിസര്‍ച്ച് ട്രാന്‍സ്ലേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോക്ടര്‍ എറിക് ടോപോള്‍ പറയുന്നു.
Read Also: ഗുരുതരമല്ലാത്ത കോവിഡ് രോഗികൾക്ക് വീട്ടില്‍ ചികിത്സ; സാധ്യത തേടി സർക്കാർ
“എന്നാല്‍, അത് പാന്‍ക്രിയാസ്, ഹൃദയം, കരള്‍, മസ്തിഷ്‌കം, വൃക്ക, മറ്റു അവയവങ്ങള്‍ തുടങ്ങിയവയെ ബാധിക്കുന്നു. തുടക്കത്തില്‍ ഞങ്ങളത് തിരിച്ചറിഞ്ഞിരുന്നില്ല,” അദ്ദേഹം പറയുന്നു.
ശ്വാസോച്ഛോസ പ്രശ്‌നങ്ങളെ കൂടാതെ കോവിഡ്-19 രോഗികള്‍ക്ക് പക്ഷാഘാതത്തിലേക്ക് നയിക്കാവുന്നതരത്തില്‍ രക്തം കട്ടപിടിക്കുകയും വിവിധ അയവയവ സംവിധാനങ്ങള്‍ ബാധിക്കുന്ന കടുത്ത വീക്കം ഉണ്ടാകുകയും ചെയ്യുന്നുണ്ട്. തലവേദന, തലചുറ്റല്‍, രുചിയും മണവും നഷ്ടപ്പെടുക, ചുഴലി, ആശയക്കുഴപ്പം പോലുള്ള ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇതില്‍നിന്നുള്ള വിടുതല്‍ സാവധാനവും അപൂര്‍ണവും ചെലവേറിയതുമാണ്. ജീവിതനിലവാരത്തിനുമേല്‍ വലിയ ആഘാതം സൃഷ്ടിക്കും.
കോവിഡ്-19-ന്റെ വിശാലവും വൈവിദ്ധ്യവുമുള്ള ആവിര്‍ഭാഗം അസാധാരണമാണെന്ന് ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിനിലെ ഹൃദ്രോഗ വിദഗ്ദ്ധയായ ഡോക്ടര്‍ സാദിയ ഖാന്‍ പറയുന്നു.
“ഇന്‍ഫ്‌ളുവന്‍സ ഹൃദയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍, ശ്വാസകോശത്തിന് പുറത്ത് ഈ വൈറസ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുടെ തോതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം,” സാദിയ പറയുന്നു. വലിയതോതിലെ ആരോഗ്യ ചെലവുകളും ക്ലേശങ്ങളുമാണ് കോവിഡ്-19 രോഗമുക്തി നേടിയവരെ കാത്തിരിക്കുന്നതെന്ന് അവര്‍ പറയുന്നു.
Read Also: കൊറോണ പ്രതിരോധം; പ്രതിപക്ഷം കാലുവച്ച് വീഴ്ത്താന്‍ നോക്കുന്നു: ആരോഗ്യമന്ത്രി കെ.കെ.ശൈലജ
ആഴ്ചകളോളം ഐസിയുവിലും വെന്റിലേറ്ററിലും കഴിഞ്ഞശേഷം കോവിഡ്-19 മുക്തമാകുന്ന രോഗികള്‍ക്ക് ശക്തിയും നടക്കാനുള്ള കഴിവും വീണ്ടെടുക്കുന്നതിന് വീണ്ടും കൂടുതല്‍ സമയമെടുക്കും.
“നിങ്ങള്‍ ആശുപത്രിയില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും നിങ്ങളുടെ ശക്തി വീണ്ടെടുക്കാന്‍ ഏഴ് ദിവസം വേണ്ടിവരും. നിങ്ങളുടെ പ്രായം കൂടുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ കഠിനമാകും. ചിലപ്പോള്‍ നിങ്ങള്‍ പഴയ നിലയിലേക്ക് തിരിച്ചു വന്നുവെന്നിരിക്കില്ല,” സാദിയ പറയുന്നു.
ഗുരുതരമായി രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രോഗികളുടെ മേലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന തരത്തില്‍ രോഗം ബാധിക്കാത്തതും എന്നാല്‍ രോഗം ബാധിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ബുദ്ധിമുട്ട് അനുഭവിക്കുന്നവരിലേക്ക് ഡോക്ടര്‍മാര്‍ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. വൈറസ് ബാധയുടെ ദീര്‍ഘകാല പ്രഭാവത്തെ കുറിച്ച് മനസ്സിലാക്കുന്നതിനുള്ള പഠനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് രോഗ നിയന്ത്രണത്തിനും തടയുന്നതിനും വേണ്ടിയുള്ള യുഎസ് കേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജേ ബട്ട്‌ലര്‍ പറയുന്നു.
തുടര്‍ച്ചയായ ക്ഷീണം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവ അനുഭവിക്കുന്നവരെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേട്ടുവെന്നും എത്രകാലം അത് നിലനില്‍ക്കുമെന്ന് പറയാനാകില്ലെന്നും ബട്ട്‌ലര്‍ പറയുന്നു.
കൊറോണയുടെ ലക്ഷണങ്ങള്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ കൊണ്ട് മാറുമെങ്കിലും പത്തിലൊരാള്‍ക്ക് ദീര്‍ഘകാലത്തേക്ക് ലക്ഷണങ്ങള്‍ കാണുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഡോക്ടര്‍ ഹെലന്‍ സാലിസ്ബറി ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ എഴുതി.
Read Also: ഒറ്റദിനം 18552 രോഗികള്‍; ഇന്ത്യയിൽ കോവിഡ് ബാധിതർ അഞ്ച് ലക്ഷം കടന്നു
അവരുടെ പല രോഗികള്‍ക്കും നെഞ്ചിന്റെ എക്‌സ്‌റേ എടുക്കുമ്പോള്‍ സാധാരണയുള്ളതാണ് ലഭിക്കുന്നതെന്നും വീക്കത്തിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും പക്ഷേ, ഇപ്പോഴും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയില്ലെന്ന് ഹെലന്‍ പറയുന്നു. “നേരത്തെ നിങ്ങള്‍ ആഴ്ചയില്‍ മൂന്ന് തവണ അഞ്ച് കിലോമീറ്റര്‍ ഓടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു തവണ പടികള്‍ കയറിയാല്‍ തന്നെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. തുടര്‍ച്ചയായി ചുമയ്ക്കുകയും ജോലി കഴിഞ്ഞെത്തുമ്പോള്‍ ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ കോവിഡ്-19 ബാധിക്കുന്നതിന് മുമ്പുള്ള ആരോഗ്യാവസ്ഥയിലേക്ക് തിരിച്ചെത്തുകയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്,” അവര്‍ എഴുതുന്നു.
കോവിഡ്-19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍ പകുതി പേര്‍ക്കും ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിനിലെ ന്യൂറോ-ഇന്‍ഫെക്ഷ്യസ് രോഗ വിഭാഗം തലവനായ ഡോക്ടര്‍ ഇഗോര്‍ കോറല്‍നിക് രോഗികളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് കണ്ടെത്തി. ക്ഷീണം, ശ്രദ്ധക്കുറവ്, മണവും രുചിയും ഇല്ലാത്ത അവസ്ഥ, പക്ഷാഘാതം, ചുഴലി, പേശികള്‍ക്ക് വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ രോഗികള്‍ക്കുണ്ടായിരുന്നു.
ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ താല്‍ക്കാലികമാണോസ്ഥിരമാണോയെന്ന് പഠിക്കുന്നതിനായി കോവിഡ്-19 ഒപി ക്ലിനിക്ക് കോറല്‍നിക് ആരംഭിച്ചു. എയ്ഡ്‌സിന് കാരണമായ എച്ച് ഐ വിയ്ക്ക് തുല്യമായിട്ടാണ് സാദിയ ഈ വൈറസിനെ കാണുന്നത്.
മരണത്തിനുമേലാണ് ഏറെ ശ്രദ്ധ ലഭിച്ചത്. “അടുത്തിടെ, എച്ച് ഐ വിയില്‍ നിന്നും രക്ഷ നേടിയവരിലെ കാര്‍ഡിയോ വാസ്‌കുലാര്‍ പ്രശ്‌നങ്ങളെ കുറിച്ചാണ് നമ്മള്‍ ശ്രദ്ധിച്ചത്,” സാദിയ പറയുന്നു.