/indian-express-malayalam/media/media_files/2025/12/24/heart-attack-2025-12-24-11-22-12.jpg)
Image Source: freepik
ഹൃദയാഘാതം എപ്പോൾ വേണമെങ്കിലും അപ്രതീക്ഷിതമായി കടന്നുവരാം. ആ സമയത്ത് പരിഭ്രാന്തരാകാതെ ആദ്യത്തെ ഏതാനും മിനിറ്റുകളിൽ നിങ്ങൾ നൽകുന്ന പ്രാഥമിക ശുശ്രൂഷ ഒരാളുടെ ജീവൻ നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു. ഫരീദാബാദിലെ മറെംഗോ ഏഷ്യ ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം ക്ലിനിക്കൽ ഡയറക്ടർ ഡോ.ഗജീന്ദർ കുമാർ ഗോയൽ ഹൃദയാഘാത സമയത്ത് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.
Also Read: 60 ദിവസം ഒരു കഷ്ണം ഇഞ്ചി ചവച്ചു നോക്കൂ; ശരീരത്തിൽ കാണാം ഈ മാറ്റങ്ങൾ
സമയമാണ് പ്രധാനം
ഹൃദയാഘാതം സംഭവിച്ചാൽ ഓരോ സെക്കൻഡും വിലപ്പെട്ടതാണ്. ഹൃദയപേശികൾക്ക് നാശം സംഭവിക്കാതിരിക്കാൻ എത്രയും വേഗം ചികിത്സ ലഭ്യമാക്കുക എന്നതാണ് പ്രധാനം. "ഗോൾഡൻ അവർ" എന്ന് വിളിക്കപ്പെടുന്ന ആദ്യത്തെ 60 മിനിറ്റുകൾക്കുള്ളിൽ കൃത്യമായ ചികിത്സ ലഭിച്ചാൽ ഹൃദയത്തിനുണ്ടാകുന്ന ആഘാതം പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും.
Also Read: വയറും വണ്ണവും കുറയ്ക്കുകയാണോ ലക്ഷ്യം? ഈ 4 കാര്യങ്ങൾ ഇന്ന് തന്നെ ഉപേക്ഷിക്കൂ
ലക്ഷണങ്ങൾ തിരിച്ചറിയാം
- നെഞ്ചിൽ കടുത്ത ഭാരം അല്ലെങ്കിൽ വലിഞ്ഞുമുറുക്കം
- താടി, തോളുകൾ, കഴുത്ത്, പുറം, കൈകൾ അല്ലെങ്കിൽ വയർ എന്നിവിടങ്ങളിലേക്ക് പടരുന്ന വേദന
- അമിതമായ വിയർപ്പ്, ശരീരം വിളറി വെളുക്കുക
- ശ്വാസതടസം, തലകറക്കം, ഓക്കാനം അല്ലങ്കിൽ തളർച്ച
Also Read: പ്രമേഹത്തെ ഭയക്കാതെ കേക്ക് ആസ്വദിക്കാം; ഇത്ര നേരം നടന്നോളൂ
പ്രാഥമിക ശുശ്രൂഷകൾ
- ആംബുലൻസ് എത്തുന്നതുവരെയുള്ള സമയം വെറുതെ കളയരുത്
- രോഗിയെ സമാധാനിപ്പിക്കുകയും ഇരിക്കാൻ സൗകര്യമൊരുക്കുകയും ചെയ്യുക.
- ആംബുലൻസ് വരുന്നത് വരെ രോഗിയുടെ ശ്വസനഗതി നിരീക്ഷിക്കുക.
- രോഗിക്ക് അലർജിയില്ലെങ്കിൽ ഒരു ആസ്പിരിൻ ടാബ്‌ലെറ്റ് ചവയ്ക്കാൻ നൽകുന്നത് രക്തം കട്ടപിടിക്കുന്നത് തടയാനും ഹൃദയപേശികളുടെ നാശം കുറയ്ക്കാനും സഹായിക്കും.
- ശ്വസനം സുഗമമാക്കാൻ ഇറുകിയ വസ്ത്രങ്ങൾ അയച്ചു കൊടുക്കുക.
- രോഗി ബോധരഹിതനാവുകയും ശ്വാസമെടുക്കാതിരിക്കുകയും ചെയ്താൽ ഉടനടി സിപിആർ ആരംഭിക്കുക. നെഞ്ചിന്റെ മധ്യഭാഗത്ത് കൈകൾ വെച്ച് മിനിറ്റിൽ 100-120 തവണ എന്ന വേഗതയിൽ അമർത്തുക.
രോഗി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഉടൻ തന്നെ എമർജൻസി ഹെൽപ്പ് ലൈനിൽ വിളിക്കുക.
- ഒരിക്കലും സ്വയം വാഹനം ഓടിച്ച് ആശുപത്രിയിൽ പോകാൻ ശ്രമിക്കരുത്. ഇത് നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കും.
- ആരെങ്കിലും സഹായിക്കാൻ വരുന്നത് വരെ പൂർണ്ണ വിശ്രമത്തിൽ തുടരുക.
ഹൃദയാഘാതം ഒരു മെഡിക്കൽ എമർജൻസിയാണ്. ഹൃദയാഘാതം സംഭവിച്ച് ആദ്യത്തെ ഒരു മണിക്കൂർ വളരെ നിർണ്ണായകമാണ്. ഈ സമയത്തിനുള്ളിൽ ചികിത്സ ലഭ്യമാക്കണം. ലക്ഷണങ്ങൾ അവഗണിക്കാതെയും വൈകിക്കാതെയും വൈദ്യസഹായം തേടുന്നത് വഴി പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പപ്പായയോ കിവിയോ: ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മികച്ചത് ഏത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us