scorecardresearch
Latest News

ആരോഗ്യം കൂട്ടാനുളള ചില രസകരമായ വഴികൾ

ചിരിക്കുന്നതുപോലെ, പോസിറ്റീവായി ചിന്തിക്കുന്നതും ശുഭാപ്തിവിശ്വാസവും നിങ്ങൾക്ക് ഗുണം ചെയ്യും

ആരോഗ്യം കൂട്ടാനുളള ചില രസകരമായ വഴികൾ

ആരോഗ്യത്തോടെയിരിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. നല്ല ഉറക്കവും പോഷകസമൃദ്ധമായ ഭക്ഷണവും നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്തും. പക്ഷേ ഇതിനുപുറമേ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു സഹായിക്കുന്ന ചില കാര്യങ്ങളുമുണ്ട്. അതിൽ ചിലതിനെക്കുറിച്ചാണ് ഇനി പറയുന്നത്.

ചിരിക്കുക

‘ചിരിയാണ് ഏറ്റവും നല്ല മരുന്ന്’ എന്നൊരു പഴഞ്ചൊല്ലുണ്ട്. ഉളളുതുറന്ന് ചിരിക്കുന്നത് ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്‌ധർ പറയുന്നു. ഇത് രക്തസമ്മർദം കുറയ്ക്കുകയും ശരീരത്തിലെ ഓക്സിജന്റെ പ്രവാഹം വർധിപ്പിക്കുകയും ചെയ്യും. ഇവയെല്ലാം നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാനും ആരോഗ്യകരമായി നിലനിർത്താനും കഴിയും. അതിനാൽ എല്ലാ ദിവസവും ചിരിക്കുക.

അൽപ്പം വൃത്തിയില്ലായ്മ

വളരെയധികം വൃത്തിയും നിങ്ങളുടെ ആരോഗ്യവും നഷ്ടപ്പെടുത്തും. നിങ്ങളും നിങ്ങളുടെ ചുറ്റുപാടുകളും വളരെ വൃത്തിയായിരിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. വീട് വൃത്തിഹീനമായി സൂക്ഷിക്കുന്ന ശീലം ചിലർക്കുണ്ട്. ഇത് രോഗാണുക്കളോടും ബാക്ടീരിയകളോടുമുള്ള നമ്മുടെ സമ്പർക്കം കുറയ്ക്കും. വീട് അൽപ്പം വൃത്തിഹീനമാക്കി വയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

Read Also: കണ്ണിന്റെ ആരോഗ്യവും കാരറ്റും

ഗ്രാമങ്ങളിൽ ജീവിക്കുക

നഗരങ്ങളെപ്പോലെയല്ല, ഗ്രാമങ്ങൾ ശാന്തവും സുന്ദരവുമാണ്. നഗരത്തിലെ തിരക്കിൽനിന്ന് അകന്നുകഴിയുമ്പോൾ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നത് സ്വയം മനസിലാക്കാൻ കഴിയും.

വിശ്രമിക്കുക

വിശ്രമിക്കേണ്ടത് അത്യാവശ്യമാണെന്ന് ഓർമിക്കുക. ശാരീരികമായി ആക്ടീവായിരിക്കുകയും എല്ലാ ദിവസം വ്യായാമം ചെയ്യുകയും ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യം കൂട്ടും. ആവശ്യത്തിലധികം വ്യായാമം ചെയ്യുന്നത് നിങ്ങളുടെ പ്രതിരോധശേഷി കുറയ്ക്കും. എല്ലാം ശരിയാണെന്ന് സ്വയം ബോധ്യപ്പെട്ടാൽ ജിമ്മിൽ പോകുന്നത് നിർത്തുക.

ശുഭാപ്തിവിശ്വാസം

ചിരിക്കുന്നതുപോലെ, പോസിറ്റീവായി ചിന്തിക്കുന്നതും ശുഭാപ്തിവിശ്വാസവും നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ നല്ല വശങ്ങളെക്കുറിച്ച് ചിന്തിക്കുന്നതും ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടുപോകുന്നതും മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്തും. അതിനാൽ, വെല്ലുവിളികൾ നേരിടുമ്പോൾ മാനസികമായും ശാരീരികമായും നിങ്ങൾ കൂടുതൽ ശക്തരാകും. ഇതിന് പരിശീലനവും തുറന്ന മനസും ആവശ്യമാണ്.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Laughing skipping gym and keeping things messy can boost your health